ലഹരിക്കും മയക്കുമരുന്നിനും എതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് നാം. ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ അടുത്തഘട്ടത്തിലേക്കാണ് കടക്കുന്നത്. ഇതിൻ്റെ ഭാഗമായി മയക്കുമരുന്ന് വിമുക്ത കുടുംബം, ആർട്ട് ഡിക്ഷൻ, നേർവഴി, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് തുടങ്ങി വിവിധ വകുപ്പുകളെയും പൊതു സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾക്കൊള്ളിച്ച് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന് പുറമേ സ്കൂൾ തലത്തിൽ മയക്കുമരുന്നിനെതിരായ കർമപരിപാടികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധപൂർണിമ പദ്ധതിക്കും തുടക്കമായിട്ടുണ്ട്.
മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് അണിചേരാം. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസിനെയോ എക്സൈസിനെയോ ഹെൽപ്പ് ലൈൻ നമ്പരായ 1933 യിലോ അറിയിക്കാം.
#notodrugs #keralagovernment

പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.
പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, സ്‌കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.
----
കരുത്തോടെ കേരളം - 68
#keralagovernment #cooperative #kerala #karuthodekeralam #paliativecare #NavakeralamPuthuvazhikal

കേരളത്തിന്റെ ഭൂരേഖാ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ ഒരു മാതൃകയായി മാറുകയാണ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് സുതാര്യവും കൃത്യവുമായ ഭൂമി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭം.
പ്രധാന നേട്ടങ്ങൾ:
* ഡിജിറ്റൽ സർവേ: 2022-ൽ 858 കോടി രൂപ ചിലവിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ രാജ്യത്തെ ഏറ്റവും വലിയ സർവേ പദ്ധതിയാണ്. 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
* കൃത്യതയും സുതാര്യതയും: ഡിജിറ്റൽ റീസർവേയിലൂടെ അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരവും, കൃത്യതയുള്ള ഭൂരേഖകളും സാധ്യമായി.
* യൂണിക് തണ്ടപ്പേര്: സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്താദ്യമായി ഈ സംവിധാനം നടപ്പിലാക്കി.
* രജിസ്ട്രേഷൻ എളുപ്പമാക്കുന്നു: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്കെച്ചും രേഖകളും ആധാരത്തിന്റെ ഭാഗമാക്കും.
* CORS സാങ്കേതികവിദ്യ: സർവേ ജോലികൾ വേഗത്തിലാക്കാൻ 28 CORS സ്റ്റേഷനുകളിൽ 27 എണ്ണവും സജ്ജമായി.
* പുരോഗതി: ആകെ 488 വില്ലേജുകളിൽ 312 വില്ലേജുകളിലെ ഫീൽഡ് ജോലികൾ പൂർത്തിയാക്കി 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നു തിട്ടപ്പെടുത്തി.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി, ഡിജിറ്റൽ ലാൻഡ് സർവേയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നു.
#keralagovernment #digitalresurvey #kerala #karuthodekeralam #entebhoomi #NavakeralamPuthuvazhikal

This media is not supported in your browser
VIEW IN TELEGRAM
സംരംഭകത്വ വിപ്ലവത്തിന് വഴിയൊരുക്കിയ 'സംരംഭക വർഷം' പദ്ധതി!
📍പുതിയ സംരംഭങ്ങൾ: 353,133 യൂണിറ്റുകൾ!
📍ആകെ നിക്ഷേപം: ₹22688.47 കോടി!
📍നേരിട്ടുള്ള തൊഴിലവസരങ്ങൾ: 749,712
▶️ നിർമ്മാണ മേഖല (Manufacturing): യൂണിറ്റുകൾ: 49,222 ,
നിക്ഷേപം: ₹4,796.23 കോടി
▶️ സേവന മേഖല (Service):
യൂണിറ്റുകൾ: 1,48,363 ,
നിക്ഷേപം: ₹8,570.12 കോടി
▶️ വ്യാപാര മേഖല (Trade): യൂണിറ്റുകൾ: 1,55,547 ,നിക്ഷേപം: ₹9322.13 കോടി
കേരളത്തിന്റെ സാമ്പത്തിക ഭാവിയെ മാറ്റിയെഴുതാൻ 2022 ഏപ്രിലിൽ ആരംഭിച്ച "സംരംഭക വർഷം" പദ്ധതി എന്റർപ്രൈസ് 2.0 (2023–24), എന്റർപ്രൈസ് 3.0 (2024–25) എന്നീ ഘട്ടങ്ങളിലൂടെ വിജയകരമായി മുന്നേറുകയാണ് .
കയറ്റുമതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള Enterprise 4.0, 'ഒരു പഞ്ചായത്ത് – ഒരു ഉൽപ്പന്നം' മാതൃകയിലുള്ള ജില്ലാ ഉൽപ്പന്ന ഹബ്ബുകൾ, ഹരിത സുസ്ഥിര സംരംഭങ്ങൾ എന്നിവയിലൂടെ വ്യവസായ വളർച്ചയുടെ പുതിയ പടവുകളിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 🌱
#keralagovernment #yearofenterprises #samrambhakavarsham

Media is too big
VIEW IN TELEGRAM
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളായ അതിദാരിദ്യ നിർമാർജ്ജനം, റോഡു പുനരുദ്ധാരണ പദ്ധതി, ലൈഫ് മിഷൻ, ഹരിത കേരളം, മാലിന്യമുക്തം നവകേരളം, ആർദ്രം മിഷൻ, വിദ്യാകിരണം, എന്നിവയിൽ കണ്ണൂർ ജില്ലയിൽ നടപ്പാക്കിയ പദ്ധതികളും അവയുടെ പുരോഗതിയും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മേഖലാതല യോഗം അവലോകനം ചെയ്തു.
#keralagovernment #regionalreviewmeeting
#keralagovernment #regionalreviewmeeting
This media is not supported in your browser
VIEW IN TELEGRAM
കേരളത്തിന്റെ ഡിജിറ്റല്‍ പരിവർത്തനത്തിനു അടിത്തറ പാകിയ കെ ഫോൺ പദ്ധതിയിൽ 1,00,000 ൽ അധികം ഉപഭോക്താക്കളാണ് ഇപ്പോഴുള്ളത്.
📍മറ്റു സവിശേഷതകൾ:
* 31,000+ കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്
* 3,800+ ലോക്കൽ നെറ്റ് വർക്ക് പ്രൊവൈഡേഴ്‌സുമായി സഹകരണം
* 23,163 സർക്കാർ ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ്
* 14,180 ബി.പി.എൽ കണക്ഷനുകൾ
* 375+ POP (Point of Presence) നെറ്റ്‌വർക്ക് അഗ്രിഗേഷൻ പോയിന്റുകൾ
* 5.6 T OTN (Optical Transport Network) സ്വിച്ചിംഗ് കപ്പാസിറ്റി
* ദേശീയ തലത്തിൽ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നൽകാൻ ഐഎസ്പി എ ലൈസൻസ്
FTTH (ഫൈബർ ടു ദ ഹോം), FTTO (ഫൈബർ ടു ദ ഓഫീസ്), ILL (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ), L2VPN, L3VPN, MANAGED WI-FI SERVICES, DARK FIBER FOR LEASE തുടങ്ങിയ ആധുനിക സേവനങ്ങൾ. വിനോദ മേഖലയെ ലക്ഷ്യമിട്ടുള്ള OTT (Over-The-Top) സേവനങ്ങൾ ഉടൻ വരുന്നുണ്ട്.
വിവരങ്ങള്‍ക്ക്:
ഹെല്‍പ്പ് ലൈന്‍: 1800 570 4466
വെബ്സൈറ്റ്: www.kfon.in
#kfon #keralagovernment #internetforall

2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 2025 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പൂർത്തീകരിക്കാം.
#keralagovernment #socialsecuritypension #mustering
#keralagovernment #socialsecuritypension #mustering
This media is not supported in your browser
VIEW IN TELEGRAM
2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്.
സംസ്ഥാനത്തെ 312 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ ഇതിനകം 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്ന് 7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി.
ഡിജിറ്റൽ റീസർവേയിലൂടെ കൃത്യതയും സുതാര്യതയുമുള്ള ഭൂരേഖകൾ തയ്യാറാക്കാനും അതിർത്തി തർക്ക കേസുകൾക്ക് ശാശ്വതപരിഹാരം കാണാനും സാധിച്ചു. സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നത് ശ്രദ്ധേയമാണ്.
എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ സർവേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്.
#digitalresurvey #entebhoomi #keralagovernment

കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട്, ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി കഴിഞ്ഞ നാല് മാസത്തിനിടെ കേരളത്തിന്റെ വ്യവസായ മേഖലയിൽ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾ. ഈ പദ്ധതികൾ പൂർത്തിയാകുമ്പോൾ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
📍ആകെ പദ്ധതികൾ: 1,77,731.66 കോടി രൂപയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരള പട്ടികയിൽ
📍ഇതിൽ 86 പദ്ധതികൾ ഇതിനകം ആരംഭിച്ചു.
📍20.28% പദ്ധതികൾ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
📍268 പദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭിച്ചിട്ടുണ്ട്.
📍എട്ട് കിൻഫ്ര പാർക്കുകളിലായി 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ആരംഭിച്ചു.
ഈ നിക്ഷേപങ്ങൾ കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനൊപ്പം സാമ്പത്തിക കുതിപ്പിനും സഹായകമാകും.
#investkerala #keralagovernment #industryfriendly

❤1
ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
https://www.facebook.com/share/p/1C44p11TWo/
#keralagovernment #lifemission
https://www.facebook.com/share/p/1C44p11TWo/
#keralagovernment #lifemission
This media is not supported in your browser
VIEW IN TELEGRAM
✅ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയിലൂടെ സംസ്ഥാനത്ത് 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമായി.
കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ പ്രവർത്തനങ്ങളിലൂടെ 1,63,458 സംരംഭങ്ങൾ വഴിയാണ് ഉപജീവനം ഉറപ്പാക്കിയത്.
#kudumbashree #womenempowerment #keralagovernment
കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ പ്രവർത്തനങ്ങളിലൂടെ 1,63,458 സംരംഭങ്ങൾ വഴിയാണ് ഉപജീവനം ഉറപ്പാക്കിയത്.
#kudumbashree #womenempowerment #keralagovernment
This media is not supported in your browser
VIEW IN TELEGRAM
സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ! നമ്മുടെ നാട് ശുചിയായി സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
☘️ഹരിത കർമസേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,134 ലേക്ക്
☘️വാതിൽപ്പടി ശേഖരണം 47ൽ നിന്നും 98 ശതമാനമായി
☘️മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി
☘️എംസിഎഫുകൾ 1160ൽ നിന്നും 1330 ആയി
☘️ആർആർഎഫുകൾ 87ൽ നിന്നും 192 ആയി
☘️2025 മാർച്ചിൽ 52,202 എൻഫോഴ്‌സ്‌മെന്റ് പരിശോധന
☘️2025 മാർച്ചിൽ 3060 ടൗണുകൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
☘️3087 മാർക്കറ്റ്/പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി
☘️2,87,409 അയൽക്കൂട്ടങ്ങൾ ഹരിത അയൽകൂട്ടങ്ങളായി
☘️14321 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി
☘️1370 കലാലയങ്ങൾ ഹരിത കലാലയങ്ങളായി
☘️7201 സ്ഥാപനങ്ങൾ മാലിന്യമുക്തമായി
☘️317 വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമായി.
#malinyamukthamnavakeralam #keralagovernment

ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി ഒട്ടേറെ നേട്ടങ്ങളുമായി മുന്നേറുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വല നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമാണിത്.
🚢ഇന്ത്യയിലെ ആദ്യ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്മെന്റ് ഹബ്
🚢24346 TEU വരെ കപ്പലുകൾക്ക് നങ്കൂരമിടാം
🚢ഹൈടെക് ടെർമിനൽ സിസ്സവും ഓട്ടോമേഷൻ സംവിധാനവും
🚢8 - 20 മീറ്റർ പ്രകൃതിദത്ത ആഴം
🚢രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം
🚢ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ച് കേരളം
🚢8,686 കോടി രൂപ ആകെ മുതൽമുടക്കിൽ 5,370.86 കോടിയും വഹിച്ച് സംസ്ഥാനം; 61.83 ശതമാനം തുക
🚢മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഇതുവരെ ചെലവഴിച്ചത് 114.30 കോടി രൂപ.
#vizhinjamport #keralagovernment #vizhinjam
🚢ഇന്ത്യയിലെ ആദ്യ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്മെന്റ് ഹബ്
🚢24346 TEU വരെ കപ്പലുകൾക്ക് നങ്കൂരമിടാം
🚢ഹൈടെക് ടെർമിനൽ സിസ്സവും ഓട്ടോമേഷൻ സംവിധാനവും
🚢8 - 20 മീറ്റർ പ്രകൃതിദത്ത ആഴം
🚢രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം
🚢ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ച് കേരളം
🚢8,686 കോടി രൂപ ആകെ മുതൽമുടക്കിൽ 5,370.86 കോടിയും വഹിച്ച് സംസ്ഥാനം; 61.83 ശതമാനം തുക
🚢മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഇതുവരെ ചെലവഴിച്ചത് 114.30 കോടി രൂപ.
#vizhinjamport #keralagovernment #vizhinjam
This media is not supported in your browser
VIEW IN TELEGRAM
സൗജന്യ ചികിത്സയില്‍ രാജ്യത്തിന് മാതൃകയാണ് കേരളം.
*ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം
*4 വർഷത്തിൽ 25.17 ലക്ഷം പേര്‍ക്ക് 7036 കോടിയുടെ സൗജന്യ ചികിത്സ
*കാസ്പ് : 24.06 ലക്ഷം പേര്‍ക്ക് 6523 കോടിയുടെ സൗജന്യ ചികിത്സ
*കാരുണ്യ ബനവലന്റ് ഫണ്ടിലൂടെ 64075 പേര്‍ക്ക് 492 കോടിയുടെ സൗജന്യ ചികിത്സ
#keralagovernment #healthcare

സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന് തുടക്കമാകുന്നു. ആദ്യഘട്ടമായി നഗരസഭകളിലാണ് 15 മുതൽ ആരംഭിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കാനാണ് പുതിയ യജ്ഞം ആരംഭിക്കുന്നത്.
പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.
ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകര ണങ്ങളാണ്.
☘️നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, മാലിന്യ മുക്ത ശുചിത്വ സുന്ദര കേരളത്തിനായി💚
#ewastemanagement #cleankerala #keralagovernment

വിദേശ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രിയപ്പെട്ട ഇടമായി കേരളത്തിലെ സർവകലാശാലകൾ മാറുകയാണ്.
#kerala #highereducation #KeralaGovernment
#kerala #highereducation #KeralaGovernment
This media is not supported in your browser
VIEW IN TELEGRAM
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കാനുള്ള പ്രത്യേക ക്യാമ്പയിന് തുടക്കമായി. ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്.
പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.
തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ യജ്ഞം ആരംഭിക്കുന്നത്.
ഇ- മാലിന്യങ്ങൾ ശാസ്ത്രീയമല്ലാതെ വലിച്ചെറിയുന്നത് മണ്ണ്, ജലം, വായു എന്നിവ മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ വരുത്തുകയും ചെയ്യും. അതിനാൽ തന്നെ ഈ സൗകര്യം ഏവരും പ്രയോജനപ്പെടുത്തി പരിസ്ഥിതി സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കാനും നമുക്ക് ഒന്നിക്കാം.!
#ewaste #keralagovernment #cleankerala

തിരുവനന്തപുരം പൊഴിയൂർ കൊല്ലംകോട്, കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 43.65 കോടി രൂപയുടെ തത്വത്തിലുള്ള അംഗീകാരം മന്ത്രിസഭായോഗം നൽകി.
നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR) ഡിസൈൻ അംഗീകരിച്ച 1.2 കിലോമീറ്റർ ഭാഗത്താണ് പ്രവൃത്തി നടക്കുക. ചെല്ലാനം പദ്ധതിയിൽ അവലംബിച്ച മാതൃകയിൽ PMU/കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് KIIDC യെ SPV ആയി ചുമതലപ്പെടുത്തി KIIFB മുഖാന്തരം ഫണ്ട് ലഭ്യമാക്കും.
#keralagovernment #cabinetdecisions

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തുടക്കത്തിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികൾക്ക് അഡ്മിഷൻ നൽകും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റൻഡന്റ്, വാച്ച്‌മാൻ, മെയിൽ/ഫീമെയിൽ വാർഡൻ, മെയിൽ/ഫീമെയിൽ ആയ, അസിസ്റ്റന്റ് കുക്ക്, പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
#keralagovernment #cabinetdecisions
തുടക്കത്തിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികൾക്ക് അഡ്മിഷൻ നൽകും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റൻഡന്റ്, വാച്ച്‌മാൻ, മെയിൽ/ഫീമെയിൽ വാർഡൻ, മെയിൽ/ഫീമെയിൽ ആയ, അസിസ്റ്റന്റ് കുക്ക്, പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
#keralagovernment #cabinetdecisions
This media is not supported in your browser
VIEW IN TELEGRAM
പ്രവാസികൾക്ക് കൈത്താങ്ങാകുന്നതിനൊപ്പം, വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റിനും നോര്‍ക്ക വഴികാട്ടിയാവുകയാണ്.
* ഈ സർക്കാരിന്റെ കാലത്ത് 3834 റിക്രൂട്ട്മെന്റുകൾ സാധ്യമാക്കി
* 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി
* 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു
* യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം 250 ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ ധാരണാപത്രം.
* യുകെയിലെ NHS-ലേക്ക്: 639 ആരോഗ്യപ്രവർത്തകർ (നഴ്‌സ്, ഡോക്ടർ) ജോലിയിൽ പ്രവേശിച്ചു.
* ജർമ്മനിയിലേക്ക് (ട്രിപ്പിൾ വിൻ കേരള): 670 നഴ്‌സിങ് പ്രൊഫഷണലുകൾക്ക് നിയമനം.
* ജർമ്മൻ ഭാഷാ പഠനം: 881 ഉദ്യോഗാർത്ഥികൾക്ക് ഗോയ്ഥേ സെന്ററിൽ ഭാഷാ പഠനം പൂർത്തിയായാലുടൻ നിയമനം.
* നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്: 1087 പേർ പഠനം പൂർത്തിയാക്കി.
* ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലോകകേരളം ഓൺലൈൻ പോർട്ടൽ
#norkaroots #keralagovernment