Kerala Government
218 subscribers
126 photos
29 videos
446 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഗ്രാമനഗര ഭേദമില്ലാതെ ജലവിതരണ സംവിധാനം കൃത്യതയോടെ പ്രവർത്തിപ്പിച്ച് പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന ജലവിഭവ വകുപ്പാണ് നമ്മുടേത്.

ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്‌കരണം തുടങ്ങി നിരവധി പദ്ധതികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു. അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാണ്. 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരിണികൾ, ജലസുരക്ഷ ഉറപ്പാക്കാൻ അമൃത് പദ്ധതി,കുപ്പിവെള്ളം ഹില്ലി അക്വ, 86 NABL നിലവാരത്തിലുള്ള ജലപരിശോധന ലാബുകൾ തുടങ്ങി സാങ്കേതികമായും വികനസപരമായും മുന്നേറുകയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ.

ചെല്ലാനത്ത് 344.2 കോടി രൂപ മുടക്കിൽ ടെട്രാപ്പോഡ് സ്ഥാപിച്ചു.

1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതി വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ്.

സംസ്ഥാനത്തെ 36.65 ലക്ഷം ഗ്രാമീണ വീടുകളിൽ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി, 60 കോടിയുടെ പുഴ-തോട് സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കി, കുഴൽകിണറുകൾ നിർമിക്കുന്നതിലൂടെ കാർഷിക ജലലഭ്യതയ്ക്ക് സഹായമേകാൻ 6.74 കോടി രൂപയുടെ ആറ് റിഗ്ഗുകൾ വാങ്ങി, 600 കോടിയ്ക്ക് 15 റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വകുപ്പിന്റേതായി നടക്കുന്നത്.

ജനപങ്കാളിത്തത്തോടെയുള്ള ജലസുരക്ഷ, സംരക്ഷണ പ്രവർത്തനങ്ങളുമായി രാജ്യത്തിനാകെ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.
---

സാഭിമാനം, നവകേരളം !

#kerala #keralagovernment #sabhimanamNavakeralam #navakeralam
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ യാഥാർഥ്യമായതിലൂടെ സാധ്യമാക്കുന്നത്.

കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 പേരുടെ ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യുന്നുണ്ട്.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഷോർട്ട് ഫിലിമുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.

നിർമ്മാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്ററുകൾ പ്രതിസന്ധിയിലാകുന്നെന്ന ആശങ്ക ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളത്. ക്യൂറേറ്റർമാർ നിർദേശിക്കുന്ന ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.

#CSpace #kerala #ott #keralagovernment
കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്‌ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.

വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.

നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.

ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam
തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.

റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.

കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.

ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യങ്ങളുള്ള ആറു നിലകളുള്ള പുത്തൻ ലേഡീസ് ഹോസ്റ്റൽ സജ്ജമായി. 101 മുറികളാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകൾ കെട്ടിടത്തിലുണ്ട്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയുമുണ്ട്. 18 കോടി രൂപയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

#kerala #medicalcollege #trivandrum #keralagovernment #navakeralam
This media is not supported in your browser
VIEW IN TELEGRAM
കുട്ടികളുടെ വ്യക്തിഗത മികവുകളും പഠനമികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ അവതരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന 'പഠനോത്സവം 2024' ന് തുടക്കമായി. അക്കാദമിക വർഷാന്ത്യത്തിൽ തുടങ്ങി അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം വരെ നീളുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങളാണ് പഠനോത്സവത്തിൻ്റെ ഭാഗമായി ഉണ്ടാകുക. സംസ്ഥാനത്തുടനീളം 11, 319 സ്കൂളുകളിൽ പഠനോത്സവം നടത്തുന്നുണ്ട്.

#kerala #padanolsavam #generaleducation
2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.

ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പാഠപുസ്തകങ്ങൾ നേരത്തേ വിതരണം ചെയ്യുന്നത്.

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.

#kerala #textbooks #keralagovernment #generaleducation
2024-25 വർഷത്തെ പാഠപുസ്തക വിതരണത്തിന് തുടക്കമായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.

#kerala #textbooks #keralagovernment #generaleducation
പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വേഗം കൂട്ടുന്ന നിരവധി പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നത്.

ദീർഘദൂര സർവീസ് ലക്ഷ്യം വെച്ച് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളും, ഇ-ബസുകളും കൂടാതെ കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കി അതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ യാത്രാ ഫ്യുവൽ പദ്ധതി, ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവ്വീസ്, പഞ്ചായത്ത് റോഡുകളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി, ഗതാഗതയോഗ്യമല്ലാത്ത ബസ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി, പണം നൽകി റീചാർജ്ജ് സാധ്യമാക്കുന്ന സ്മാർട് ട്രാവൽ കാർഡ്, റോഡ് സുരക്ഷയ്ക്ക് എഐ ക്യാമറകൾ, ഇ-മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതിയിളവ്, 30,000 രൂപ വീതം സബ്‌സിഡി തുടങ്ങിയ പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കുന്നു.

മോട്ടോർവാഹന വകുപ്പ് കൂടുതൽ സുതാര്യവും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പദ്ധതി, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന 'സുരക്ഷ' പദ്ധതി, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടൺ, ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോം, വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് ''വിദ്യാ വാഹൻ' തുടങ്ങി നിരവധി പദ്ധതികൾ.

വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. ഡബിൾ ഡക്കർ പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടുകളുമായി സീ-കുട്ടനാട് സർവീസ്, ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ 'ആദിത്യ', വാട്ടർ ടാക്‌സി, സീ അഷ്ടമുടി എന്നിങ്ങനെ കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കി.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പൊതു ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്ന മികച്ച സംവിധാനങ്ങളായി വളരുകയാണ്.

പൊതുയാത്ര സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ച് പുത്തൻ സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തി സർക്കാർ പൊതുഗതാഗതരംഗത്തെ വികസിത പാതയിലേക്ക് നയിക്കുകയാണ്.
---
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #publictransport #keralagovernment
സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയിൽ. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കിലോയ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന മട്ട, ജയ, കുറുമ ഇനങ്ങൾ 29/30 രൂപയ്ക്കാണ് പൊതുജനങ്ങൾക്കു നൽകുന്നത്. മികച്ച അരി കുറഞ്ഞ വിലയിൽ ലഭ്യമാക്കി ഫലപ്രദമായ വിപണി ഇടപെടലാണു സർക്കാർ ഉറപ്പാക്കുന്നത്.

ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക.
ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം - എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക.

#KRice #kerala #supplyco #keralagovernment
ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ 'സംരംഭക വർഷം'' പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാംവർഷവും കേരളം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി മുന്നോട്ട്.

'സംരംഭക വർഷം 2.0' പദ്ധതിയിലൂടെ മാത്രം കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 1,00,081 സംരംഭങ്ങൾ ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഈ 11 മാസക്കാലയളവിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു.

സംരംഭക വർഷമെന്ന മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
രണ്ട് വർഷങ്ങളിലെ ആകെ സംരംഭങ്ങൾ 2,39,922 ആണ്.
ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ 50000 ൽ അധികം ആളുകൾക്കും, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 40000 ൽ അധികം പേർക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വല നേട്ടങ്ങളിലൊന്നാണ്.

അതിവിപുലമായ ആസൂത്രണത്തിലൂടെ കേരളത്തിലെ എല്ലാ എം.എസ്.എം.ഇ റെക്കോർഡുകളും സ്വന്തമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. 4 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, 12,500 ൽ അധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തിയാണ് സംരംഭക വർഷം നിക്ഷേപകരുടെയും സ്വന്തം നാടാക്കി കേരളത്തെ മാറ്റുന്നത്.

#kerala #samrabhakavarsham #entreprenuershipyear #keralagovernment
ഒരു നാടിന്റെ കായിക വളർച്ച ഗ്രാമീണമേഖലയെ കൂടി ബന്ധിപ്പിച്ചു കൊണ്ടാകണം എന്ന ലക്ഷ്യത്തിൽ സാങ്കേതികമായും ആശയപരമായും ഏറെ നവീനമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. കായിക നേട്ടങ്ങൾക്ക് പുറമെ ഈ മേഖലയിലെ സാമ്പത്തിക വളർച്ച കൂടി സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കായികനയം സംസ്ഥാനം അവതരിപ്പിച്ചത്.

സ്‌കൂൾതലം മുതലുള്ള കായികവികസനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളർത്തുക ലക്ഷ്യമാക്കിയാണ് കായിക നയം രൂപീകരിച്ചിട്ടുള്ളത്.

1600 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കായികമേഖലയിൽ നടപ്പാക്കി വരുന്നത്. കായിക സമുച്ചയങ്ങൾ, കളിക്കളങ്ങൾ, അന്താരാഷ്ട്ര യോഗ പഠനകേന്ദ്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുതല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, അത്‌ലറ്റിക്‌സ് പരിശീലനം നൽകുന്ന സ്പ്രിന്റ് പദ്ധതി, സ്‌പോർട്‌സ് അക്കാദമികൾ, നെതർലൻഡ്‌സിലെ ബോവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി എന്നിവ ആരംഭിച്ചു.

കായികതാരങ്ങൾക്ക്
ശാസ്ത്രീയ പിന്തുടണയും തീവ്രപരിശീലനവും നൽകുന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ജന പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
--
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #sportskerala #keralagovernment #navakeralam
കേരളത്തിന്റെ ജലഗതാഗത രംഗത്ത്‌ നാഴികക്കല്ലായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് നാല് പുതിയ ടെര്‍മിനലുകള്‍ കൂടി. മുഖ്യമന്ത്രി പിണറായി വിജയൻ ടെർമിനലുകൾ നാടിന്‌ സമര്‍പ്പിച്ചു.

ഇതിലൂടെ രണ്ട്‌ പുതിയ റൂട്ടുകളിലാണ്‌ കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ്‌ ആരംഭിക്കുക. ഹൈക്കോര്‍ട്ട്‌ ജംഗ്ഷൻ ടെര്‍മിനലില്‍ നിന്ന്‌ ബോൽഗാട്ടി, മുളവുകാട്‌ നോര്‍ത്ത്‌ ടെര്‍മിനലുകള്‍ വഴി സൌത്ത്‌ ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ്‌ ഒരു റൂട്ട്‌. സൌത്ത്‌ ചിറ്റൂര്‍ ടെർമിനലിൽ നിന്ന്‌ ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ്‌ മറ്റൊരു റൂട്ട്‌.

മാർച്ച്‌ 17 മുതൽ കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകളിൽ സർവ്വീസ്‌ ആരംഭിക്കും. ഇതോടെ 9 ടെർമിനലൂുകളിലായി 5 റൂട്ടുകളിലേക്ക്‌ കൊച്ചി വാട്ടര്‍ മെട്രോ സർവ്വീസ്‌ വ്യാപിക്കും. തിരക്കേറിയ കൊച്ചി നഗരത്തിലെ യാത്ര കുറേക്കൂടി എളുപ്പമാക്കാന്‍ ഏറെ സഹായകരമായി മാറിയ പദ്ധതിയാണ്‌ വാട്ടര്‍ മെട്രോ. കഴിഞ്ഞ പത്ത്‌ മാസത്തിനിടെ കൊച്ചി വാട്ടര്‍ മെട്രോയിലൂടെ പതിനേഴര ലക്ഷം ആളുകളാണ്‌ യാത്ര ചെയ്തത്‌. സുഗമവും കാര്യക്ഷമവും കുറഞ്ഞ നിരക്കിലുളളതുമായ പൊതുജനഗതാഗത സംവിധാനം എല്ലാവര്‍ക്കും ഒരുക്കാനായി വിവിധ നടപടികളാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്‌.

#kochimetro #watermetro #kerala #kmrl #keralagovernment
എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.

നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്‌റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.

വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്‌റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്‌ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!

#kerala #ration #SabhimanamNavakeralam #civilsupplies
തണുക്കാം, വൈദ്യുതി പാഴാക്കാതെ....
---
ഏകദേശം 26 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജ്ജക്ഷമതയുള്ളവയായി മാറുന്നത് . ഒന്നാമതായി, 26 ഡിഗ്രി സെൽഷ്യസ് മിക്ക ആളുകൾക്കും സുഖപ്രദമായ താപനിലയുടെ പരിധിക്കുള്ളിലാണ്, ഇത് തണുപ്പും ഊർജ്ജ കാര്യക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്നു. ഈ താപനിലയിൽ, എയർകണ്ടീഷണർ ഇൻഡോർ അന്തരീക്ഷം തണുപ്പിക്കാൻ കഠിനമായി പ്രവർത്തിക്കേണ്ടതില്ല, ഇത് ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നു.
കൂടാതെ, തെർമോസ്റ്റാറ്റ് 26 ഡിഗ്രി സെൽഷ്യസായി സജ്ജീകരിക്കുന്നത് അമിതമായ തണുപ്പിനെ തടയുന്നു. ഇത് ഊർജ്ജ പാഴാക്കലും ഉയർന്ന യൂട്ടിലിറ്റി ബില്ലുകൾ വരുന്നതും തടയുന്നു. കൂടാതെ, എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾ സാധാരണയായി ഈ താപനില പരിധിക്കുള്ളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അവയുടെ കാര്യക്ഷമതയും പ്രകടനവും ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.

പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.

എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.

വാഷിംഗ് മെഷീനുകളിൽ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക.

സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.


കെട്ടിടങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ്ജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.


സൗരോർജമടക്കമുള്ള പുനരുപയോഗ
ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാം. വൈദ്യുതി ബില്ലുകൾ കുറക്കാം.

സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
SET your AC @ 26 °C

എയർ കണ്ടീഷനർ താപനില 26 °C ആയി ക്രമീകരിക്കാം, വൈദ്യുതി ലാഭിക്കാം
----

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
WEAR WHITE COTTON CLOTH

ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
SET 26

എ സി 26°C താപനിലയിൽ കഠിനമായ
തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.


വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.


* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.




#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കൂൾ റൂഫ് കേരള

മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം.

സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ.



* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel