Kerala Government
482 subscribers
495 photos
205 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'സന്നദ്ധസേന' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും പരിശീലന പരിപാടികളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായകമാവും. കൂടാതെ, കേരളത്തിലെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ കൂട്ടായ്മ ഇതുവഴി രൂപപ്പെടുത്താവുന്നതാണ്. അശരണർക്കും ദുരിതബാധിതർക്കും കാര്യക്ഷമമായി സാന്ത്വനമെത്തിക്കാൻ നമുക്ക് സാധിക്കണം. കേരളമെങ്ങും വേരുകളുള്ള വലിയ മുന്നേറ്റമായി ഈ സന്നദ്ധസേനാ കൂട്ടായ്മ മാറേണ്ടതുണ്ട്. ആ ദിശയിലുള്ള ചുവടുവെപ്പാണ് ഇന്ന് പുറത്തിറക്കിയ 'സന്നദ്ധസേന' മൊബൈൽ ആപ്പ്.

ആപ്പിന്റെ ഗൂഗിൾ പ്ലേസ്റ്റോർ ലിങ്ക് :

https://play.google.com/store/apps/details?id=com.wb.sannadhasena


#sannadhasena #keralagovernment