Kerala Government
476 subscribers
469 photos
195 videos
1.04K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കേരളത്തിന്റെ ഭൂരേഖാ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ ഒരു മാതൃകയായി മാറുകയാണ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് സുതാര്യവും കൃത്യവുമായ ഭൂമി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭം.
പ്രധാന നേട്ടങ്ങൾ:
* ഡിജിറ്റൽ സർവേ: 2022-ൽ 858 കോടി രൂപ ചിലവിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ രാജ്യത്തെ ഏറ്റവും വലിയ സർവേ പദ്ധതിയാണ്. 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
* കൃത്യതയും സുതാര്യതയും: ഡിജിറ്റൽ റീസർവേയിലൂടെ അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരവും, കൃത്യതയുള്ള ഭൂരേഖകളും സാധ്യമായി.
* യൂണിക് തണ്ടപ്പേര്: സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്താദ്യമായി ഈ സംവിധാനം നടപ്പിലാക്കി.
* രജിസ്ട്രേഷൻ എളുപ്പമാക്കുന്നു: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്കെച്ചും രേഖകളും ആധാരത്തിന്റെ ഭാഗമാക്കും.
* CORS സാങ്കേതികവിദ്യ: സർവേ ജോലികൾ വേഗത്തിലാക്കാൻ 28 CORS സ്റ്റേഷനുകളിൽ 27 എണ്ണവും സജ്ജമായി.
* പുരോഗതി: ആകെ 488 വില്ലേജുകളിൽ 312 വില്ലേജുകളിലെ ഫീൽഡ് ജോലികൾ പൂർത്തിയാക്കി 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നു തിട്ടപ്പെടുത്തി.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി, ഡിജിറ്റൽ ലാൻഡ് സർവേയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നു.
#keralagovernment #digitalresurvey #kerala #karuthodekeralam #entebhoomi #NavakeralamPuthuvazhikal
This media is not supported in your browser
VIEW IN TELEGRAM
2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്.
സംസ്ഥാനത്തെ 312 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. 'എന്റെ ഭൂമി' ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതിയിലൂടെ ഇതിനകം 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്ന് 7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി.

ഡിജിറ്റൽ റീസർവേയിലൂടെ കൃത്യതയും സുതാര്യതയുമുള്ള ഭൂരേഖകൾ തയ്യാറാക്കാനും അതിർത്തി തർക്ക കേസുകൾക്ക് ശാശ്വതപരിഹാരം കാണാനും സാധിച്ചു. സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നത് ശ്രദ്ധേയമാണ്.

എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ സർവേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്.


#digitalresurvey #entebhoomi #keralagovernment