Kerala Government
481 subscribers
500 photos
208 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
------

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും.

വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ട‌ർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയും കമ്മീഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ, ജില്ലാ കളക്‌ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.

▶️ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

📍കമ്മ്യൂണിറ്റി തല ഇടപെടലുകൾ

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക.
3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

📍ഗാർഹികതല ഇടപെടലുകൾ

7. മോക്ക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.
10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.
11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.
12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.
14. സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.
18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

#civildefencemockdrill #kerala
1
This media is not supported in your browser
VIEW IN TELEGRAM
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ബുധനാഴ്ച (മെയ് 7ന്, 2025) നടക്കും. മോക്ക് ഡ്രില്ലിനോട് പൊതുജനങ്ങൾ സഹകരിച്ച് നിർദ്ദേശങ്ങൾ പാലിക്കണം.

- വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.

- 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും.

- സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്.

- കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാം.

- 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.

- സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും.

#kerala #civildefencemockdrill #keralagovernment
Media is too big
VIEW IN TELEGRAM
നമ്മുടെ നാടും വൃത്തിയുടെ കേദാരമാകട്ടെ !


#MalinyamukthamNavakeralam #keralagovernment #kerala
Media is too big
VIEW IN TELEGRAM
വാഹനമോടിക്കാൻ പ്രാപ്തമാക്കുംവിധം ഡ്രൈവിംഗ് പഠിക്കാം 🚗

#mvd #ksrtc #keralagovernment #navakeralamputhuvazhikal #kerala
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നടന്നുവരുന്ന വികസനപരിപാടികളുടെ അവലോകനത്തിനായി തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മേഖലാ അവലോകന യോഗത്തിൽ നിന്ന്.

#keralagovernment #rrm #kerala #NavaKeralamPuthuvazhikal
Media is too big
VIEW IN TELEGRAM
പാലിക്കപ്പെടുന്ന വാഗ്ദാനങ്ങൾ !

#kerala #keralagovernment #progressreport #NavaKeralam
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.

കേരളം രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുൻ സർക്കാർ (2016-2021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു എന്നത് ചെറിയ കാര്യമല്ല.

ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് പൂർണ്ണമായും കൊടുത്തുതീർത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടംഘട്ടമായി പെൻഷൻ തുക വർദ്ധിപ്പിച്ചു.

സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും കേവലം 6.8 ലക്ഷം പേർക്ക് ശരാശരി 300 രൂപ വീതം മാത്രം. എന്നാൽ, ഈ തുച്ഛമായ വിഹിതം പോലും ക്യത്യമായി സംസ്ഥാനത്തിന് ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ് മുൻകൂറായി വിതരണം ചെയ്യുന്നത്.

കഴിഞ്ഞവർഷം മാർച്ചു മുതൽ അതത് മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. അഞ്ചു ഗഡു കുടിശ്ശിക വന്നതിൽ രണ്ട് ഗഡുക്കൾ വിതരണം ചെയ്തു. കുടിശ്ശികയിൽ ഒരു ഗഡുകൂടി ഈ മാസം നൽകുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവർഷംതന്നെ വിതരണം ചെയ്യും.

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റിന്റെയും ഫലമാണ്. സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ജനങ്ങളോടുള്ള കരുതലിന്റെയും തെളിവാണീ കൈത്താങ്ങ്.
----
കരുത്തോടെ കേരളം - 25
#keralagovernment #welfarepension #kerala #karuthodekeralam #NavakeralamPuthuvazhikal
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ രാത്രി 9 ന് പുതുക്കി പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട് :

19/05/2025 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

▶️മഞ്ഞ അലർട്ട് :

19/05/2025 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് .

20 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത തുടരണം. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം.


(പുറപ്പെടുവിച്ച സമയം - 09.00 PM; 19/05/2025)

#keralarains #rainalert #kerala #weatherupdate


https://www.facebook.com/share/p/16F9ngSrh3/
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മെയ് 25 ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജിലുകളിലാണ് റെഡ് അലർട്ട്.

. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

25 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 25/05/2025)

#keralarains #rainalert #kerala #weatherupdate
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

(പുറപ്പെടുവിച്ച സമയവും തീയതിയും 10.30 AM; 26/05/2025; IMD-KSEOC-KSDMA)

#keralarains #rainalert #kerala #weatherupdate
👍1
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മെയ് 30 വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

30 ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 30/05/2025)

#keralarains #rainalert #weatherupdate #kerala
👍1
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.

കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന 'ഗോവർദ്ധിനി' പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

ക്ഷീരകർഷകർക്കായി 'ക്ഷീരശ്രീ' പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.

മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് 'ക്ഷീര സഹകാരി അവാർഡ്', മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.
----
കരുത്തോടെ കേരളം - 41
#keralagovernment #diarydevelopment #kerala #karuthodekeralam #NavakeralamPuthuvazhikal #worldmilkday
വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇത് തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്നത്. പ്ലാസ്റ്റിക്കിൻ്റെ നീരാളിപ്പിടുത്തം പ്രകൃതിയെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള വികസനവും വളർച്ചയുമാകണം നാം അവലംബിക്കേണ്ടത്. ഇതിന് ഓരോ വ്യക്തിയും പരിശ്രമിക്കേണ്ടതുണ്ട്.

സൗകര്യങ്ങൾ വർധിപ്പിച്ച് വികസിതലോകം ഒരുക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കും മറ്റു ജീവഗണങ്ങൾക്കും ആരോഗ്യത്തോടെ സമാധാനത്തോടെ സഹവർത്തിത്തത്തോടെ ജീവിക്കാൻ പറ്റുന്നവിധം പ്രകൃതിയെ നമുക്കു കാണു സൂക്ഷിക്കാം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

ലോക പരിസ്ഥിതി ദിനത്തിൽ സസ്യജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചുവടുകൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

#worldenvironmentday #kerala
ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണം
https://www.facebook.com/share/p/19cqEDZMpC/

#weatherupdate #hightide #kerala
#Kerala is striving for self-sufficiency in #agriculture!
Adding to this, the 'Onathinu Oru Muram Pachakari' campaign has been a remarkable success each year, encouraging more people to embrace farming.

https://www.facebook.com/share/p/14zXV1dxxC/

#KeralaGovernment #SelfSufficiency #Farming
1
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.

പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, സ്‌കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.
----
കരുത്തോടെ കേരളം - 68
#keralagovernment #cooperative #kerala #karuthodekeralam #paliativecare #NavakeralamPuthuvazhikal
കേരളത്തിന്റെ ഭൂരേഖാ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ ഒരു മാതൃകയായി മാറുകയാണ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് സുതാര്യവും കൃത്യവുമായ ഭൂമി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭം.
പ്രധാന നേട്ടങ്ങൾ:
* ഡിജിറ്റൽ സർവേ: 2022-ൽ 858 കോടി രൂപ ചിലവിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ രാജ്യത്തെ ഏറ്റവും വലിയ സർവേ പദ്ധതിയാണ്. 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
* കൃത്യതയും സുതാര്യതയും: ഡിജിറ്റൽ റീസർവേയിലൂടെ അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരവും, കൃത്യതയുള്ള ഭൂരേഖകളും സാധ്യമായി.
* യൂണിക് തണ്ടപ്പേര്: സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്താദ്യമായി ഈ സംവിധാനം നടപ്പിലാക്കി.
* രജിസ്ട്രേഷൻ എളുപ്പമാക്കുന്നു: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്കെച്ചും രേഖകളും ആധാരത്തിന്റെ ഭാഗമാക്കും.
* CORS സാങ്കേതികവിദ്യ: സർവേ ജോലികൾ വേഗത്തിലാക്കാൻ 28 CORS സ്റ്റേഷനുകളിൽ 27 എണ്ണവും സജ്ജമായി.
* പുരോഗതി: ആകെ 488 വില്ലേജുകളിൽ 312 വില്ലേജുകളിലെ ഫീൽഡ് ജോലികൾ പൂർത്തിയാക്കി 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നു തിട്ടപ്പെടുത്തി.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി, ഡിജിറ്റൽ ലാൻഡ് സർവേയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നു.
#keralagovernment #digitalresurvey #kerala #karuthodekeralam #entebhoomi #NavakeralamPuthuvazhikal
This media is not supported in your browser
VIEW IN TELEGRAM
വിദേശ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രിയപ്പെട്ട ഇടമായി കേരളത്തിലെ സർവകലാശാലകൾ മാറുകയാണ്.


#kerala #highereducation #KeralaGovernment