Kerala Government
439 subscribers
363 photos
168 videos
927 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മാര്‍ച്ച്‌ 1 മുതല്‍ മാര്‍ച്ച്‌ 31 വരെ സഹകരണ വകുപ്പ് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.

പലകാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക്‌ പരമാവധി ഇളവുകള്‍ അനുവദിച്ച്‌ തിരിച്ചടവ്‌ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന്‌ സഹകാരി സമൂഹത്തിന്റെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വായ്പക്കാര്‍ക്ക്‌ ആശ്വാസമേകാനാണ് മാര്‍ച്ച്‌ 1 മുതല്‍ മാര്‍ച്ച്‌ 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്.

വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക്‌ അവസാനിപ്പിക്കാൻ പദ്ധതി പ്രകാരം കുടിശ്ശിക വായ്പക്കാര്‍ക്ക്‌ അവസരം ലഭിക്കും.
മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ ഇളവുകളോടെ അടച്ച്‌ തീര്‍ക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
അതിദരിദ്ര വിഭാഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേകം ഇളവ്‌ അനുവദിക്കാൻ വ്യവസ്ഥകളുണ്ട്‌.

#kerala #cooperative #keralagovernment