Kerala Government
437 subscribers
346 photos
156 videos
911 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025' ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുകയാണ്. നിക്ഷേപക സംഗമം കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിൻ്റെ തന്നെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് നമ്മൾ ശ്രമിക്കുന്നത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് നമ്മുടെ അനുകൂലഘടകമാണ്. ഒപ്പം ഇതിനായി 8 മാസം നീണ്ട മികച്ച മുന്നൊരുക്കങ്ങളും സംസ്ഥാനം നടത്തി.

അൻപതോളം പരിപാടികൾ ഇതിനോടകം സംഘടിപ്പിച്ച് അതിവിപുലമായ വിധത്തിൽ മുന്നൊരുക്കം നടത്താനും കേരളം ലോകത്തിൻ്റെ ഹൈടെക് വ്യവസായ ഹബ്ബാകാൻ തയ്യാറാണെന്ന സന്ദേശം നൽകാനും സംസ്ഥാന സർക്കാരിന് സാധിച്ചു. കേരളത്തിനൊപ്പമുണ്ടെന്ന് ഈ നാട്ടിലെ വ്യവസായലോകം ഉറപ്പ് നൽകി. ഒപ്പം സാംസ്കാരിക ലോകവും വിവിധ മേഖലകളിൽ നിന്നുള്ളവരും കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശത്തിൻ്റെ പതാകവാഹകരായി.

ഇനി ഒരൊറ്റ മനസോടെ നാം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് കടക്കുകയാണ്. ലോകോത്തര കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഉൾപ്പെടെ ഈ നാട്ടിലേക്ക് ആകർഷിച്ചുകൊണ്ട് കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറ്റാൻ നമുക്ക് ഒരുമിക്കാം.

#KeralaMeansBusiness #investkerala #keralagovernment
Media is too big
VIEW IN TELEGRAM
ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമായി. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയും നിരവധി നിക്ഷേപകരും സംരംഭകരും സംസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപക സംഗത്തിൻ്റെ പ്രസക്തി വലുതാണ്. കേരളത്തിന്റെ ഈ മാറ്റം ലോകം തിരിച്ചറിഞ്ഞു എന്ന് ഇൻവെസ്റ്റ് കേരളയിൽ പങ്കെടുക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ വാക്കുകളിൽ പ്രകടമാണ്.
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, കേരളത്തിലെ വ്യവസായ നിക്ഷേപ വിപ്ലവത്തിനായി !

#investkerala #keralagovernment
Media is too big
VIEW IN TELEGRAM
1,52,000 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ 370 ൽ അധികം താത്പര്യപത്രങ്ങളിലൂടെ ലഭിച്ചത്. ഇൻവെസ്റ്റ് കേരള സംഗമത്തിലെ വിശേഷങ്ങളാണ് ഇത്തവണത്തെ നവകേരള vlog ൽ. പൂർണ എപ്പിസോഡ് കാണാൻ @ iprdkerala യൂട്യൂബ് ചാനൽ സന്ദർശിക്കുക

https://youtu.be/3mENG1h_BmI?si=DXl-s6hSVtSbBJiu


#investkerala #keralagovernment