Kerala Government
475 subscribers
480 photos
199 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന് തുടക്കമാകുന്നു. ആദ്യഘട്ടമായി നഗരസഭകളിലാണ് 15 മുതൽ ആരംഭിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കാനാണ് പുതിയ യജ്ഞം ആരംഭിക്കുന്നത്.
പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.

ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകര ണങ്ങളാണ്.

☘️നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, മാലിന്യ മുക്ത ശുചിത്വ സുന്ദര കേരളത്തിനായി💚

#ewastemanagement #cleankerala #keralagovernment