Kerala Government
482 subscribers
502 photos
208 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഒറ്റ മനസോടെ ഒത്തു പിടിച്ചാൽ പോരാത്തതായി എന്തുണ്ട്?! സമ്പൂർണ മാലിന്യ മുക്ത കേരളം എന്ന നമ്മുടെ എല്ലാവരുടെയും ലക്ഷ്യത്തിലേക്ക് ഉള്ള ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന് ആരംഭിച്ചു.


# മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം


#MalinyamukthamNavakeralam
👍1
സംസ്കരണത്തിനായി മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ശീലിക്കാം...

മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം

#MalinyamukthamNavakeralam #kerala
👍1
ആഘോഷങ്ങൾ മാലിന്യമുക്തമാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

മാലിന്യരഹിത ഹരിത പൊങ്കാലയാകട്ടെ ഇത്തവണ.

* ഉപയോഗിച്ച് കഴിഞ്ഞ കവറുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ നിരത്തുകളിൽ ഉപേക്ഷിക്കരുത്
* പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കാം
* ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കൾ ഒഴിവാക്കാം
* തുണി സഞ്ചിയിൽ സാധനങ്ങൾ കൊണ്ട് വരാം
* അജൈവ മാലിന്യങ്ങൾ തിരികെ വീട്ടിലെത്തിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറാം
* ആഹാരം കഴിക്കാനായി സ്റ്റീൽ പ്ലേറ്റുകളും കപ്പുകളും കരുതാം

ആഘോഷങ്ങൾ ഹരിതാഭവും, മാലിന്യമുക്തവുമാകട്ടെ

#malinyamukthamnavakeralam #attukalpongala #keralagovernment
👍1
Media is too big
VIEW IN TELEGRAM
മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം! വീടും നാടും വൃത്തിയുള്ളതാകട്ടെ |


#MalinyamukthamNavakeralam #keralagovernment #kerala
Media is too big
VIEW IN TELEGRAM
നമ്മുടെ നാടും വൃത്തിയുടെ കേദാരമാകട്ടെ !


#MalinyamukthamNavakeralam #keralagovernment #kerala
This media is not supported in your browser
VIEW IN TELEGRAM
സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ! നമ്മുടെ നാട് ശുചിയായി സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

☘️ഹരിത കർമസേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,134 ലേക്ക്
☘️വാതിൽപ്പടി ശേഖരണം 47ൽ നിന്നും 98 ശതമാനമായി
☘️മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി
☘️എംസിഎഫുകൾ 1160ൽ നിന്നും 1330 ആയി
☘️ആർആർഎഫുകൾ 87ൽ നിന്നും 192 ആയി
☘️2025 മാർച്ചിൽ 52,202 എൻഫോഴ്‌സ്‌മെന്റ് പരിശോധന
☘️2025 മാർച്ചിൽ 3060 ടൗണുകൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
☘️3087 മാർക്കറ്റ്/പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി
☘️2,87,409 അയൽക്കൂട്ടങ്ങൾ ഹരിത അയൽകൂട്ടങ്ങളായി
☘️14321 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി
☘️1370 കലാലയങ്ങൾ ഹരിത കലാലയങ്ങളായി
☘️7201 സ്ഥാപനങ്ങൾ മാലിന്യമുക്തമായി
☘️317 വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമായി.

#malinyamukthamnavakeralam #keralagovernment
1
Media is too big
VIEW IN TELEGRAM
ഇ-വേസ്റ്റുകൾ ഇനി ഹരിതകർമസേന ശേഖരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കാനുള്ള പ്രത്യേക ക്യാമ്പയിന് തുടക്കമായി. ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്.
പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും.


#ewaste #MalinyamukthamNavakeralam #keralagovernment