കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സുസജ്ജമായി ആധുനിക സാങ്കേതിക മികവിലാണ് കേരള പൊലീസ്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകൾ അന്വേഷിക്കാൻ ഐ.ജിയുടെ കീഴിൽ സംസ്ഥാനത്ത് 465 അംഗങ്ങളുള്ള പ്രത്യേക സൈബർ ഡിവിഷനും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എക്കണോമിക് ഒഫെൻസ് വിങ്ങും പ്രവർത്തിക്കുന്നുണ്ട്.
ഡാർക്ക് വെബുമായി ബന്ധപ്പെട്ട കേസുകൾ വിശകലനം ചെയ്യാൻ പൊലീസ് grapenel 1.0 സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേനയിലേക്ക് അതിനൂതന വാഹനങ്ങൾ, പേപ്പർരഹിത ഓഫീസുകൾ ലക്ഷ്യമിട്ട് മി-കോപ്സ് മൊബൈൽ ആപ്പ്, പൊലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്സൈറ്റുകൾ, ഡ്രോൺ ഫൊറൻസിക് ലാബ്, ഗവേഷണങ്ങൾക്ക് പൊലീസ് റിസർച്ച് സെന്റർ, ഗവേഷണ കേന്ദ്രം, ജില്ലാ ഫൊറൻസിക് സയൻസ് ലാബുകൾ തുടങ്ങി നിരവധി സംവിധാനങ്ങളും ഇപ്പോഴുണ്ട്.
പരാതികൾ തീർപ്പാക്കൽ, സ്ത്രീ സുരക്ഷ, കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി സമീപനം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ തന്നെ മികച്ച പൊലീസ് സ്റ്റേഷനുകളാണ് നമ്മുടേത്.
പൊലീസിലെ നവസാങ്കേതിക മുന്നേറ്റം പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള ഇടപഴകലിൽ പോലും പുതിയ ഉന്മേഷം സൃഷ്ടിച്ചിട്ടുണ്ട്.
---
സാഭിമാനം, നവകേരളം!
#kerala #keralapolice #keralagovernment #SabhimanamNavakeralam

ഗ്രാമനഗര ഭേദമില്ലാതെ ജലവിതരണ സംവിധാനം കൃത്യതയോടെ പ്രവർത്തിപ്പിച്ച് പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന ജലവിഭവ വകുപ്പാണ് നമ്മുടേത്.
ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്കരണം തുടങ്ങി നിരവധി പദ്ധതികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു. അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാണ്. 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരിണികൾ, ജലസുരക്ഷ ഉറപ്പാക്കാൻ അമൃത് പദ്ധതി,കുപ്പിവെള്ളം ഹില്ലി അക്വ, 86 NABL നിലവാരത്തിലുള്ള ജലപരിശോധന ലാബുകൾ തുടങ്ങി സാങ്കേതികമായും വികനസപരമായും മുന്നേറുകയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ.
ചെല്ലാനത്ത് 344.2 കോടി രൂപ മുടക്കിൽ ടെട്രാപ്പോഡ് സ്ഥാപിച്ചു.
1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതി വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ്.
സംസ്ഥാനത്തെ 36.65 ലക്ഷം ഗ്രാമീണ വീടുകളിൽ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി, 60 കോടിയുടെ പുഴ-തോട് സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കി, കുഴൽകിണറുകൾ നിർമിക്കുന്നതിലൂടെ കാർഷിക ജലലഭ്യതയ്ക്ക് സഹായമേകാൻ 6.74 കോടി രൂപയുടെ ആറ് റിഗ്ഗുകൾ വാങ്ങി, 600 കോടിയ്ക്ക് 15 റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വകുപ്പിന്റേതായി നടക്കുന്നത്.
ജനപങ്കാളിത്തത്തോടെയുള്ള ജലസുരക്ഷ, സംരക്ഷണ പ്രവർത്തനങ്ങളുമായി രാജ്യത്തിനാകെ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.
---
സാഭിമാനം, നവകേരളം !
#kerala #keralagovernment #sabhimanamNavakeralam #navakeralam

കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.
വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.
നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.
ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam

തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.
റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.
കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.
ഹൗസ്ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam

പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വേഗം കൂട്ടുന്ന നിരവധി പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നത്.
ദീർഘദൂര സർവീസ് ലക്ഷ്യം വെച്ച് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളും, ഇ-ബസുകളും കൂടാതെ കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കി അതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ യാത്രാ ഫ്യുവൽ പദ്ധതി, ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവ്വീസ്, പഞ്ചായത്ത് റോഡുകളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി, ഗതാഗതയോഗ്യമല്ലാത്ത ബസ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി, പണം നൽകി റീചാർജ്ജ് സാധ്യമാക്കുന്ന സ്മാർട് ട്രാവൽ കാർഡ്, റോഡ് സുരക്ഷയ്ക്ക് എഐ ക്യാമറകൾ, ഇ-മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതിയിളവ്, 30,000 രൂപ വീതം സബ്സിഡി തുടങ്ങിയ പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കുന്നു.
മോട്ടോർവാഹന വകുപ്പ് കൂടുതൽ സുതാര്യവും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പദ്ധതി, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന 'സുരക്ഷ' പദ്ധതി, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടൺ, ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോം, വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് ''വിദ്യാ വാഹൻ' തുടങ്ങി നിരവധി പദ്ധതികൾ.
വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. ഡബിൾ ഡക്കർ പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടുകളുമായി സീ-കുട്ടനാട് സർവീസ്, ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ 'ആദിത്യ', വാട്ടർ ടാക്സി, സീ അഷ്ടമുടി എന്നിങ്ങനെ കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കി.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പൊതു ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്ന മികച്ച സംവിധാനങ്ങളായി വളരുകയാണ്.
പൊതുയാത്ര സംവിധാനത്തെ അടിമുടി പരിഷ്കരിച്ച് പുത്തൻ സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തി സർക്കാർ പൊതുഗതാഗതരംഗത്തെ വികസിത പാതയിലേക്ക് നയിക്കുകയാണ്.
---
സാഭിമാനം, നവകേരളം!
#kerala #SabhimanamNavakeralam #publictransport #keralagovernment

ഒരു നാടിന്റെ കായിക വളർച്ച ഗ്രാമീണമേഖലയെ കൂടി ബന്ധിപ്പിച്ചു കൊണ്ടാകണം എന്ന ലക്ഷ്യത്തിൽ സാങ്കേതികമായും ആശയപരമായും ഏറെ നവീനമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. കായിക നേട്ടങ്ങൾക്ക് പുറമെ ഈ മേഖലയിലെ സാമ്പത്തിക വളർച്ച കൂടി സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കായികനയം സംസ്ഥാനം അവതരിപ്പിച്ചത്.
സ്കൂൾതലം മുതലുള്ള കായികവികസനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളർത്തുക ലക്ഷ്യമാക്കിയാണ് കായിക നയം രൂപീകരിച്ചിട്ടുള്ളത്.
1600 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കായികമേഖലയിൽ നടപ്പാക്കി വരുന്നത്. കായിക സമുച്ചയങ്ങൾ, കളിക്കളങ്ങൾ, അന്താരാഷ്ട്ര യോഗ പഠനകേന്ദ്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുതല സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, അത്ലറ്റിക്സ് പരിശീലനം നൽകുന്ന സ്പ്രിന്റ് പദ്ധതി, സ്പോർട്സ് അക്കാദമികൾ, നെതർലൻഡ്സിലെ ബോവ്ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്ബോൾ, ഹോക്കി പരിശീലന പദ്ധതി എന്നിവ ആരംഭിച്ചു.
കായികതാരങ്ങൾക്ക്
ശാസ്ത്രീയ പിന്തുടണയും തീവ്രപരിശീലനവും നൽകുന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ജന പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
--
സാഭിമാനം, നവകേരളം!
#kerala #SabhimanamNavakeralam #sportskerala #keralagovernment #navakeralam

എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.
വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!
#kerala #ration #SabhimanamNavakeralam #civilsupplies

സാധാരണക്കാരുടെ സുരക്ഷിതമായ ജീവിതത്തിന് രാജ്യത്ത് ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
2016ലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ 63.67 ലക്ഷം പേർക്ക് 1600 രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ നൽകുന്നു.
2016 മുതൽ 2021 വരെയുള്ള കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ ഇതുവരെ 35,400 കോടി രൂപ വിതരണം ചെയ്തു.
സാമൂഹ്യസുരക്ഷ പെൻഷൻ വിഹിതത്തിൽ 98 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2023 ജൂലൈ മുതൽ വിതരണം ചെയ്ത പെൻഷൻ തുകയുടെ കേന്ദ്രവിഹിതമായ 429 കോടി രൂപ സംസ്ഥാനം തന്നെ നൽകിയിരുന്നു.
#keralagovernment #socialsecurity #sabhimanamnavakeralam

കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തം വീട്ടിൽ അഭിമാനത്തോടെ കഴിയാൻ സൗകര്യമൊരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ജനങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ബൃഹത് ലക്ഷ്യത്തോടെയാണ് സർക്കാർ 'ലൈഫ് മിഷൻ' പദ്ധതി ആവിഷ്കരിച്ചത്.
കഴിഞ്ഞ എട്ടുവർഷക്കാലയളവിൽ 4,27,736 വീടുകളാണ് പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്. 1,11,306 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. www.life2020.kerala.gov.in , https://lsgkerala.gov.in/ml/website/web കളിലൂടെ ഗുണഭോക്താക്കളുടെ പട്ടിക അറിയാം.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാർപ്പിക്കാൻ പുനർഗേഹം പദ്ധതിയിലൂടെ 2,578 കുടുംബങ്ങൾക്ക് ഭവനങ്ങൾ യാഥാർത്ഥ്യമായി. ഇതിൽ 390 എണ്ണം ഫ്ളാറ്റുകളും 2,188 വീടുകളുമാണ്. വിവിധ സ്ഥലങ്ങളിലായി 1,184 ഫ്ളാറ്റുകളുടെയും 1,240 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 4628 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി. എട്ടുവർഷക്കാലയളവിൽ ആകെ 12,104 മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് വീടൊരുക്കാൻ സർക്കാരിനു കഴിഞ്ഞു.
#lifemission #keralagovernment #SabhimanamNavakeralam

സ്വന്തം ഭൂമിയെന്ന സ്വപ്നം ജനങ്ങൾക്ക് യാഥാർത്ഥ്യമാക്കി സർക്കാരിന്റെ പട്ടയമേളകൾ. ഒരാൾക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സർക്കാർ കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് 3,57,898 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ഭൂമി ഇല്ലാത്തവരെ കണ്ടെത്തൽ, അവർക്ക് നൽകാൻ ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതികളും ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ പെട്ട് കിടക്കുന്ന ഭൂമികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കൽ, തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ വേഗത്തിൽ നടത്തിയാണ് അനേകർക്ക് റവന്യുവകുപ്പ് പട്ടയം നൽകിയത്.
ഒന്നര ലക്ഷം പട്ടയങ്ങൾ കൂടി വിതരണം ചെയ്ത് 10 വർഷം കൊണ്ട് 5 ലക്ഷം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സർക്കാർ.
#keralagovernment #pattayam #landdeeds #SabhimanamNavakeralam

ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി സർക്കാർ മുന്നോട്ട്. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഉടച്ചുവാർത്ത സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം ഇല്ലാതാക്കി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
ഇതിനോടകം 688 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല് ക്വാളിറ്റി അഷുറന്സ് സ്റ്റാന്ഡേര്ഡ്സ് (എന്.ക്യു.എ.എസ്.) സര്ട്ടിഫിക്കേഷന് ലഭിച്ചു.
ആരോഗ്യ മേഖലയ്ക്കായി 2,800 കോടിയോളം രൂപ ബജറ്റ് വിഹിതം നീക്കി വെച്ച സർക്കാർ, നിർധനരായ രോഗികള്ക്ക് പ്രതിവർഷം 1600 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സൗജന്യ ചികിത്സയ്ക്ക് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്.
ആശുപത്രികളിൽ ട്രോമകെയർ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുകയും, സാന്ത്വന പരിചരണ മേഖലയിൽ സാന്ത്വന പരിചരണ ഗ്രിഡ് ആരംഭിച്ചു കൊണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ.
#keralagovernment #healthcare #SabhimanamNavakeralam

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ കൈവരിച്ച് പൊതുവിദ്യാലയങ്ങൾ. അടച്ചു പൂട്ടിയ സ്കൂളുകൾ അടക്കം ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചാണ് കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ പുത്തൻ ഉണർവ് നൽകിയത്. ഇക്കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി എത്തിയത് 10 ലക്ഷം കുട്ടികൾ.
2016നു ശേഷം പൊതുവിദ്യാലയങ്ങളിൽ 5,000 കോടിയോളം രൂപയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ 3,000 കോടിരൂപയോളം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. പുത്തൻ മന്ദിരങ്ങളും നവീകരിച്ച സൗകര്യങ്ങളുമായി സ്കൂളുകൾ ആകെ മാറി. പരിഷ്കരിച്ച സിലബസും കൃത്യമായ പാഠപുസ്തക വിതരണവും പരീക്ഷാ നടത്തിപ്പും രാജ്യത്തിന് തന്നെ മാതൃകയാണ്.
#generaleducation #keralagovernment #SabhimanamNavakeralam