Kerala Government
435 subscribers
340 photos
149 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സുസജ്ജമായി ആധുനിക സാങ്കേതിക മികവിലാണ് കേരള പൊലീസ്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകൾ അന്വേഷിക്കാൻ ഐ.ജിയുടെ കീഴിൽ സംസ്ഥാനത്ത് 465 അംഗങ്ങളുള്ള പ്രത്യേക സൈബർ ഡിവിഷനും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എക്കണോമിക് ഒഫെൻസ് വിങ്ങും പ്രവർത്തിക്കുന്നുണ്ട്.

ഡാർക്ക് വെബുമായി ബന്ധപ്പെട്ട കേസുകൾ വിശകലനം ചെയ്യാൻ പൊലീസ് grapenel 1.0 സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേനയിലേക്ക് അതിനൂതന വാഹനങ്ങൾ, പേപ്പർരഹിത ഓഫീസുകൾ ലക്ഷ്യമിട്ട് മി-കോപ്‌സ് മൊബൈൽ ആപ്പ്, പൊലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്‌സൈറ്റുകൾ, ഡ്രോൺ ഫൊറൻസിക് ലാബ്, ഗവേഷണങ്ങൾക്ക് പൊലീസ് റിസർച്ച് സെന്റർ, ഗവേഷണ കേന്ദ്രം, ജില്ലാ ഫൊറൻസിക് സയൻസ് ലാബുകൾ തുടങ്ങി നിരവധി സംവിധാനങ്ങളും ഇപ്പോഴുണ്ട്.

പരാതികൾ തീർപ്പാക്കൽ, സ്ത്രീ സുരക്ഷ, കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി സമീപനം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ തന്നെ മികച്ച പൊലീസ് സ്റ്റേഷനുകളാണ് നമ്മുടേത്.

പൊലീസിലെ നവസാങ്കേതിക മുന്നേറ്റം പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള ഇടപഴകലിൽ പോലും പുതിയ ഉന്മേഷം സൃഷ്ടിച്ചിട്ടുണ്ട്.
---
സാഭിമാനം, നവകേരളം!

#kerala #keralapolice #keralagovernment #SabhimanamNavakeralam
This media is not supported in your browser
VIEW IN TELEGRAM
പോലീസ് സേനയിലെ 866 പേർ വയനാട്ടിൽ കർമനിരതർ

#wayanad #keralapolice #wayanadlandslide #chooralmala #standwithwayanad