എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്‌റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.
വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്‌റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്‌ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!
#kerala #ration #SabhimanamNavakeralam #civilsupplies

March 15, 2024