Kerala Government
481 subscribers
504 photos
212 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സാധാരണക്കാരുടെ സുരക്ഷിതമായ ജീവിതത്തിന് രാജ്യത്ത് ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.

2016ലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ 63.67 ലക്ഷം പേർക്ക് 1600 രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ നൽകുന്നു.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ ഇതുവരെ 35,400 കോടി രൂപ വിതരണം ചെയ്തു.

സാമൂഹ്യസുരക്ഷ പെൻഷൻ വിഹിതത്തിൽ 98 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2023 ജൂലൈ മുതൽ വിതരണം ചെയ്ത പെൻഷൻ തുകയുടെ കേന്ദ്രവിഹിതമായ 429 കോടി രൂപ സംസ്ഥാനം തന്നെ നൽകിയിരുന്നു.

#keralagovernment #socialsecurity #sabhimanamnavakeralam