കാരുണ്യ ബെനവലന്റ് പദ്ധതിയ്ക്ക് 20 കോടി രൂപ അനുവദിച്ചു https://keralanews.gov.in/25418/20-crore-rupees-allocated-for-karunya-benevolent-scheme-.html
keralanews.gov.in
കാരുണ്യ ബെനവലന്റ് പദ്ധതിയ്ക്ക് 20 കോടി രൂപ അനുവദിച്ചു
നഴ്സിങ് പാസായ പട്ടികജാതിക്കാർക്ക് സർക്കാർ ആശുപത്രികളിൽ പരിശീലനം
https://dhunt.in/T31Yc
By Kerala Government via Dailyhunt
https://dhunt.in/T31Yc
By Kerala Government via Dailyhunt
Dailyhunt
നഴ്സിങ് പാസായ പട്ടികജാതിക്കാർക്ക്
സർക്കാർ ആശുപത്രികളിൽ പരിശീലനം
സർക്കാർ ആശുപത്രികളിൽ പരിശീലനം
പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക...
കടുത്ത ചൂട്: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് https://keralanews.gov.in/25423/Yellow-alert-in-various-districts-due-to-extreme-heat.html
keralanews.gov.in
കടുത്ത ചൂട്: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു https://keralanews.gov.in/25422/203.9-crore-sanctioned-to-supplyco-for-paddy-procurement.html
keralanews.gov.in
നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു
നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംവദിക്കുന്നു. ഞായറാഴ്ച (ഫെബ്രുവരി 25) രാവിലെ 9.30ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക മേഖലയിലെ വളര്‍ച്ചയും മുന്നേറ്റവും പുതിയ വികസനാശയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടും.
കേരളത്തിന്റെ സംസ്‌കാരിക രംഗം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖാമുഖം പുത്തന്‍ പ്രതീക്ഷ പകരും.
#kerala #mukhamukham #keralagovernment #navakeralam

സംസ്ഥാനത്തിന്റെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 25ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സാംസ്‌കാരിക മേഖലയിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.
കലാ-സാംസ്‌കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കലാമണ്ഡലം സര്‍വകലാശാല, വിവിധയിനം ഗവേഷണ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, സ്മാരകങ്ങളും സംഘടനകളുമടക്കം നിരവധി സ്ഥാപനങ്ങള്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 14 ജില്ലകളിലായി നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം, ചെങ്ങന്നൂര്‍ സ്വാതന്ത്ര്യ സ്മൃതി പാര്‍ക്ക്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയിടങ്ങള്‍ കണ്ടെത്താന്‍ നാട്ടരങ്ങ് പദ്ധതി, കലാകാരന്മാര്‍ക്ക് നൈപുണ്യം വികസിപ്പിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഗ്രാമീണ കലാകേന്ദ്രം പദ്ധതി, അശരണരായ കലാകാരന്മാര്‍ക്ക് അഭയസ്ഥാനം ഒരുക്കാന്‍ അഭയഗ്രാമം പദ്ധതി തുടങ്ങി നിരവധി ക്ഷേമ പദ്ധതികള്‍.
എ.ആര്‍ രാജരാജവര്‍മ്മ, ഗോവിന്ദ പൈ, കവി ഒളപ്പമണ്ണ, എം.ഡി രാമനാഥന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, പി കേശവദേവ്, ഉമ്പായി, മടവൂര്‍ വാസുദേവന്‍ നായര്‍, ഒ.വി വിജയന്‍, സുകുമാര്‍ അഴീക്കോട് അടക്കം പ്രശസ്തരായ കലാസാഹിത്യകാരന്മാരുടെ സ്മാരകങ്ങള്‍. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍,പഞ്ചവാദ്യം എന്നീ രംഗകലകള്‍ കോഴ്‌സുകളായി കലാമണ്ഡലത്തില്‍ അഭ്യസിക്കാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്. നിള എന്ന പേരില്‍ അന്തര്‍ദേശീയ നൃത്ത സംഗീത വാദ്യോത്സവം സംഘടിപ്പിക്കുകയും നൃത്തക്കളരികള്‍ സ്ഥാപിക്കുകയും ചെയ്തു. കലാസാഹിത്യകാരന്മാര്‍ക്ക് ധനസഹായം, പെന്‍ഷന്‍, വിധവകള്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക ഭദ്രത, ചികിത്സാധന സഹായം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നു.
അന്താരാഷ്ട്ര നിലവാരത്തില്‍ ചലച്ചിത്ര ഗവേഷണ കേന്ദ്രവും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സും സ്ഥാപിച്ചു. ചലച്ചിത്ര ഫെല്ലോഷിപ്പും, ഗ്രാന്‍ഡുകളും കൂടാതെ ചലച്ചിത്ര മേഖലകളില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനായി വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതി, ടൂറിങ് ടാക്കീസ് പദ്ധതി, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ പരിപാടികള്‍, ലളിതകലാ അക്കാദമിയുടെ അന്തര്‍ദേശീയ-അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍, കലാവിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ദേശീയ ക്യാമ്പുകള്‍, കാലിഗ്രാഫി ഫെസ്റ്റിവല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
അന്ധവിദ്യാര്‍ത്ഥികള്‍ക്കായി അകക്കണ്ണ്, സ്ത്രീ സമത്വത്തിനായി സമം പരിപാടിയും സാഹിത്യ അക്കാദമി നടത്തുന്നു. സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും നടത്തുന്ന ഇറ്റ്‌ഫോക്ക് നാടകോത്സവം വിദേശത്ത് പോലും പ്രശസ്തമാണ്.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ പരിപാടികള്‍ നടത്തുന്നു. കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനായി മാനവീയം വേദി എന്ന പേരില്‍ തുറന്ന വേദിയൊരുക്കി, ഭാരത് ഭവന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പഠനയാത്ര, ഗ്രാമോത്സവങ്ങള്‍, ഇന്ത്യന്‍ ട്രൈബല്‍ ഫെസ്റ്റ്, വില്ലേജ് ഫെസ്റ്റ്, ഫോക്ക് ഫെസ്റ്റ്, മണ്‍സൂണ്‍ ഫെസ്റ്റ്, മലബാര്‍ പൈതൃകോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍.
കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് എന്ന പേരില്‍ പബ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു, പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഴയ രേഖകള്‍ക്ക് ശാസ്ത്രീയ സംരക്ഷണം നല്‍കുന്നു. തുഞ്ചന്‍ സ്മാരക ട്രസ്റ്റും, കഥകളി-കൂടിയാട്ട പുനരുജീവനത്തിനായി മാര്‍ഗ്ഗിയും പൂരക്കളി അക്കാദമിയും വാസ്തുവിദ്യ ഗുരുകുലവും സാംസ്‌കാരിക വകുപ്പിന് കീഴില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ച് നടപ്പാക്കുന്നു. ഇന്ത്യയിലും 60 ഓളം വിദേശരാജ്യങ്ങളിലും മലയാള ഭാഷയും പൈതൃകവും വ്യാപിപ്പിക്കാന്‍ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുന്നു.
കലാസാംസ്‌കാരിക മേഖലയില്‍ ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമായി വകുപ്പിന് കരുത്തേകാന്‍ മുഖാമുഖം വേദി വഴിയൊരുക്കും...
#kerala #mukhamukham #navakeralam #keralagovernment

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
ഇക്കാര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര പ്രവർത്തനങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ രംഗത്തുണ്ട്. 36 മുതൽ 37 ഡിഗ്രി വരെയാണ് സംസ്ഥാനത്ത് നിലവിൽ താപനില ഉയരുന്നത് , വിവിധ മേഖലകളിൽ ഭൂപ്രകൃതിയും , കാലാവസ്ഥയും അടിസ്ഥാനമാക്കി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് , തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിശദമായ ജാഗ്രതാ നിർദ്ദേശങ്ങളും ആരോഗ്യ സംരക്ഷണത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, തൊഴിലാളികൾ , കർഷകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ദൈനം ദിന ജീവിതത്തിലും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ട വിശദ മാർഗ്ഗ നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട് .
പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
ശുദ്ധജലം കുടിക്കുകയും, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.
കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം. പാദരക്ഷകൾ ഉപയോഗിക്കണം.
പഴങ്ങൾ പച്ചക്കറികൾ, ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് താപനില ഉയർന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നടപ്പാക്കിയത് . കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.
അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ തീപിടുത്തം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും സ്ഥാപനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളും നിർദ്ദേശിച്ചു കൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിൽ ഉണ്ടായിരിക്കേണ്ട അഗ്നി സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് വിശദമായ 19 ചെക്ക്ലിസ്റ്റുകൾ മാർഗ്ഗ നിർദ്ദേശങ്ങളിൽ അടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ , അഗ്നിസുരക്ഷാ സംവിധാനങ്ങൾ , നൈപുണ്യമുള്ള മാനവശേഷി , സാങ്കേതിക സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഈ പ്രവർത്തനം സഹായിക്കും.
#kerala #summerheat #keralagovernment #safetyguidelines

സംസ്ഥാനത്ത് 68 പൊതു വിദ്യാലയങ്ങള്‍ക്ക് കൂടി പുതിയ കെട്ടിടങ്ങള്‍ സ്വന്തമായി. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.
വിവിധ ജില്ലകളിലായി പുതിയ 33 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടര്‍ച്ചയായി വന്ന വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി കിഫ്ബി വഴി 5 കോടി രൂപ ധനസഹായം, 3 കോടി, 2 കോടി, 1 കോടി എന്നിങ്ങനെയും പ്ലാന്‍ഫണ്ട്/നബാര്‍ഡ്/എസ്എസ്‌കെ/മറ്റ് ഫണ്ടുകള്‍ എന്നിവയും ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയത്.
#kerala #generaleducation #keralagovernment

ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായി. കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ശേഷമുള്ളവയാണിവ. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.
സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകും.
കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍, തൊടിയൂര്‍, പത്തനംതിട്ട ജില്ലയിലെ കുളനട, ആങ്ങമൂഴി, ആലപ്പുഴ ജില്ലയിലെ മുളക്കുഴ, ആറാട്ടുപുഴ, ബുധനൂര്‍, കോട്ടയം ജില്ലയിലെ കടനാട്, തൃശൂര്‍ കുത്താമ്പുള്ളി, കൂര്‍ക്കഞ്ചേരി, മുണ്ടത്തിക്കോട്, പൊറത്തിശ്ശേരി, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കൊടുമ്പ്, പൊല്‍പ്പുള്ളി, പുതുനഗരം, നാഗലശ്ശേരി, തിരുവേഗപ്പുര, ലക്കിടി, പിരായിരി, മലപ്പുറം ജില്ലയിലെ തൃക്കണാപുരം, തൃപ്പനച്ചി, വെട്ടത്തൂര്‍, കീഴാറ്റൂര്‍, കുറുമ്പലങ്ങോട്, എടപ്പറ്റ, അമരമ്പലം, കോഴിക്കോട് ജില്ലയിലെ തൂണേരി, വയനാട് ജില്ലയിലെ കുറുക്കന്‍മൂല, പാക്കം, മുള്ളന്‍കൊല്ലി, കാപ്പ്കുന്ന്, ചുള്ളിയോട്, വരദൂര്‍, കാസര്‍ഗോഡ് ജില്ലയിലെ പുത്തിഗെ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതില്‍ കുളനട, ആങ്ങമൂഴി, തൂണേരി തുടങ്ങിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.
രാവിലെ 9 മണിമുതല്‍ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.
#kerala #healthcare #keralagovernment #familyhealthcentre

മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ 29ന് തൊഴിലാളി സമൂഹം ഭാഗമാകും.
കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന മുഖാമുഖത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കും.
#kerala #mukhamukham #keralagovernment

മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ സഹകരണ വകുപ്പ് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.
പലകാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിച്ച് തിരിച്ചടവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് സഹകാരി സമൂഹത്തിന്റെ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വായ്പക്കാര്‍ക്ക് ആശ്വാസമേകാനാണ് മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത്.
വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 50 ശതമാനം പലിശ ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കാൻ പദ്ധതി പ്രകാരം കുടിശ്ശിക വായ്പക്കാര്‍ക്ക് അവസരം ലഭിക്കും.
മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ ഇളവുകളോടെ അടച്ച് തീര്‍ക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിദരിദ്ര വിഭാഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കാൻ വ്യവസ്ഥകളുണ്ട്.
#kerala #cooperative #keralagovernment