സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന
നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖ ചർച്ചയിൽ തൊഴിൽ മേഖലയിലെ പ്രതിനിധികൾ പങ്കെടുക്കുന്നു. 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലെ വേദിയിൽ രാവിലെ 9.30ന് തുടങ്ങുന്ന പരിപാടിയിൽ 2000 പ്രതിനിധികൾ പങ്കെടുക്കും.
വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ അവരവരുടെ തൊഴിൽപരവും ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുക. തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാക്കളായ തിരഞ്ഞെടുക്കപ്പെട്ടവർ വേദിപങ്കിടും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും മുഖാമുഖത്തിന്റെ ഭാഗമാകും.
രാജ്യത്തിന് അഭിമാനമായി മാറുകയാണ് സംസ്ഥാനത്തിന്റെ തൊഴിൽ മേഖല. ഏറ്റവും കൂടിയ മിനിമം കൂലിയും ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടെ തൊഴിലാളികൾക്ക് സുഖകരമായ ജീവിതം തുറന്നിടുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെയ്ക്കാൻ സഹജ കോൾ സെന്റർ പ്രവർത്തിക്കുന്നു. പരാതിക്കാരിക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകുകയും തുടർനടപടികൾ ഉറപ്പാക്കാനും ഈ കോൾസെന്റർ സൗകര്യമൊരുക്കുന്നു.
അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിത ഇടമാണ് കേരളം. ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, സുരക്ഷിത പാർപ്പിടങ്ങൾ കണ്ടെത്താൻ ആലയ, അതിഥി പോർട്ടൽ, തൊഴിൽ സേവ ആപ്പ് തുടങ്ങി അതിഥി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ.
സംസ്ഥാനത്താണ് തൊഴിലാളി മികവിന് രാജ്യത്ത് ആദ്യമായി പുരസ്‌കാരം ഏർപ്പെടുത്തിയത്. 18 തൊഴിൽ മേഖലകളിലെ മികവിന് ശ്രേഷ്ഠ പുരസ്‌കാരം, മികച്ച തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് എന്നീ അംഗീകാരങ്ങളാണ് നൽകുന്നത്. ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ കേരളം ഒന്നാമതാണ്. ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികം കൂലിയാണ് കാർഷിക-കാർഷികേതര-നിർമ്മാണ മേഖലയിൽ ഇവിടുത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത്.
പുരുഷന്മാർക്ക് 55 കിലോ, സ്ത്രീകൾക്കും കൗമാരക്കാർക്കും 35 കിലോ എന്നിങ്ങനെ സംസ്ഥാനത്ത് ചുമട് ഭാരം കുറച്ചു. തോട്ടം തൊഴിലാളികൾക്ക് പെൻഷൻ പ്രായം 60 ആക്കി ഉയർത്തി, പ്രത്യേക ഭവന പദ്ധതികൾ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായം, അപകടാനുകൂല്യം തുടങ്ങി അർഹതപ്പെട്ട ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കുകയും പെൻഷനുകളും ക്ഷേമപെൻഷനുകളുമടക്കം ആശ്വാസകരമായ ഒട്ടേറെ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നത്.
ദേശീയ-അന്തർദേശീയ പ്രതിനിധികളെയും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ഉൾപ്പെടുത്തി നടത്തിയ അന്താരാഷ്ട്ര ലേബർ കോൺക്ലേവ് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. ഓൺലൈൻ പ്രവർത്തനവുമായി ക്ഷേമനിധി ബോർഡുകൾ സാങ്കേതിക വികസനത്തിന്റെ ട്രാക്കിലായി കഴിഞ്ഞു. ഒഡെപെക് വഴി വിദേശരാജ്യങ്ങളിലേക്ക് 3409 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഉന്നതി സ്‌കോളർഷിപ്പ് വഴി 25 ലക്ഷം രൂപവരെ 310 പട്ടിക ജാതി-വർഗ വിദ്യാർഥികൾ സ്വന്തമാക്കി. പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനും നൈപുണ്യ വികസനത്തിനും അവസരമൊരുക്കി കർമചാരി പദ്ധതി നിലവിലുണ്ട്.
എംപ്ലോയ്‌മെന്റ് വകുപ്പ്, ലേബർ കമ്മീഷണറേറ്റ് അടക്കം തൊഴിൽ വകുപ്പുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതും, വേതന സുരക്ഷാ പദ്ധതിയും പരാതി പരിഹാര സംവിധാനമായ കംപ്ലെയ്ന്റ് മാനേജ്‌മെന്റ് മൊഡ്യൂൾ അടക്കം ആധുനിക സാങ്കേതിക വികാസം വകുപ്പിനെ അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കുന്നു. ലഹരിക്കെതിരെ തൊഴിൽമേഖലയിൽ കവച് പോലുള്ള വ്യാപക ബോധവത്ക്കരണ ക്യാംപെയിനും ലഹരി വ്യാപനം തടയാൻ കർശന നടപടികളുമാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ 5544 സ്ഥിരം നിയമനങ്ങൾ അടക്കം 27404 പേർക്ക് നിയമനം ലഭിച്ചു. ശരണ്യ, നവജീവൻ, കെസ്‌റു, കൈവല്യ തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികളും കരിയർ ഡെവലപ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ജിയോ സ്‌പെഷ്യൽ സാങ്കേതിക വിദ്യയിൽ ജാഗ്രതാ സന്ദേശം കൈമാറുന്ന റിമോട്ട് സെൻസിംഗ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം ഫാക്ടറി തൊഴിൽ മേഖലയിൽ വലിയ ആശ്വാസമാണ്.
സ്‌കിൽ മത്സരത്തിൽ ദേശീയ പുരസ്‌കാരങ്ങൾക്ക് സംസ്ഥാനം അർഹമായി. മെഡിക്കൽ ഇൻഷുറൻസ് സർവീസുകൾ, തൊഴിൽ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, വർക്ക്‌ഷോപ്പുകളും കോഴ്‌സുകളും നൽകാൻ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ.
തൊഴിൽ മേഖലയിൽ നവീന മാറ്റങ്ങളിലൂടെ തൊഴിലാളി ജീവിതം കൈപിടിച്ചുയർത്താൻ സഹായമേകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖാമുഖം വേദിയിൽ ഉയർന്നു കേൾക്കാം..
#kerala #mukhamukham #keralagovernment #labourwelfare

നവകേരള സദസ്സിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംവദിക്കുന്ന നവകേരള കാഴ്ചപ്പാട് മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കർഷക സംവാദം മാർച്ച് 2ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ രാവിലെ 9. 30ന് നടക്കും.
സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
#kerala #mukhamukham #keralagovernment

മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി നടത്തുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖ പരിപാടിയിൽ കാർഷിക മേഖലയിൽ നിന്നുള്ളവരുമായാണ് മാർച്ച് 2ന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ സംവദിക്കുന്നത്.
കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക.
വിവിധ കാർഷിക മേഖലയിൽ നിന്ന് രണ്ടായിരത്തോളം ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരിപാടിയുടെ ഭാഗമാകുന്നത്. കേര, ഹോർട്ടികോർപ്, കേരശ്രീ, കേരഗ്രാമം, ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി തുടങ്ങിയ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ 33 സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി റെഡിയാണ്.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും കാർഷിക മേഖലയുടെ സാങ്കേതിക മികവ് വർദ്ധിപ്പിച്ച് വളർച്ചയുടെ പാതയിലേക്ക് എത്തിക്കാനുമായി വിവിധ പ്രവർത്തനങ്ങളാണ് സർക്കാരും കൃഷിവകുപ്പും സംസ്ഥാനത്ത് നടപ്പാക്കുന്നത്. പച്ചക്കറി-പഴവർഗവിളകൾ, കിഴങ്ങുവർഗ വിളകൾ, പയർ വർഗങ്ങൾ, കൂൺ കൃഷി എന്നിവയ്ക്കൊപ്പം ചെറുധാന്യ വിളകളെയും ഉൾപ്പെടുത്തി കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച ക്യാമ്പയിൻ പരിപാടിയാണ് പോഷക സമൃദ്ധി മിഷൻ. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50000 ഹെക്ടറിൽ എങ്കിലും ജൈവകൃഷി നടപ്പാക്കി ജൈവകാർഷിക മേഖല ശക്തിപ്പെടുന്നതിനായി ജൈവ കാർഷിക മിഷൻ, കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് കാർബൺ തൂലിത കൃഷി, നാച്യുറൽ ഫാമിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ ഇവിടുണ്ട്.
ഓരോ പഞ്ചായത്തിലും കാർഷിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി എഫ്.പി.ഒകൾ രൂപീകരിച്ച് കാർഷികോത്പന്നങ്ങളും ഉത്പാദനത്തിലും മൂല്യവർധനവിലും വിപണനത്തിലും ഇടപെടാനും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഫാം പ്ലാൻ അധിഷ്ഠിത വികസനം, പ്രകൃതി ദുരന്ത ആഘാതങ്ങളെ പ്രതിരോധിക്കാൻ കേര പദ്ധതി, മൂല്യവർധനയ്ക്കായി മൂല്യവർധിത കാർഷിക മിഷൻ, കർഷകരുമായി വാണിജ്യ ബന്ധം സ്ഥാപിക്കാനും കാർഷിക ബിസിനസാക്കി വളർത്താനുമായി രൂപീകരിച്ച കാബ്കോ കമ്പനി തുടങ്ങി സാങ്കേതികമായി വളർച്ചയുടെ പാതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
കേരളത്തിലുടനീളം 100 ഹെക്ടർ വീതമുള്ള 50 കേരഗ്രാമങ്ങളാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നെൽകൃഷിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡ്രോൺ സേവനം, കർഷകരുടെ കാർഷിക പ്രശ്നങ്ങൾ തീർപ്പ് കൽപ്പിക്കാൻ മന്ത്രി നേരിട്ട് കൃഷിയിടങ്ങളിലിറങ്ങുന്ന കൃഷിദർശൻ കാർഷിക വിലയിരുത്തൽ യജ്ഞം, കർഷകർക്ക് ലൈസൻസ്, വായ്പ, സബ്സിഡി ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളുമായി വൈഗ റിസോഴ്സ് സെന്റർ, തൊഴിലാളി ക്ഷാമം പരിഹരിക്കാനായി കൃഷിശ്രീ സെന്ററുകൾ, കൃഷി ഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സോഷ്യൽ ഓഡിറ്റ്, കേരളാഗ്രോ എന്ന ബ്രാൻഡിൽ റീട്ടെയിൽ ഔട്ട്ലറ്റുകളിലൂടെ കാർഷിക ഉത്പന്നങ്ങളുടെ വിപണനം, 3500 ഹെക്ടറിൽ മില്ലെറ്റ് കൃഷി, മില്ലെറ്റ് കഫേ തുടങ്ങിയ വിവിധ പദ്ധതികൾ.
വന്യജീവി ആക്രമണം കുറയ്ക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി, കൃഷിഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളാക്കി മാറ്റുന്ന പദ്ധതി, കാർബൺ ന്യൂട്രൽ ഫാമിംഗ് എന്നിങ്ങനെ നവീന പദ്ധതികളും കാർഷിക സർവകലാശാല നടത്തുന്ന സാങ്കേതിക വൈദഗ്ധ്യ പരിപാടികളും കാർഷിക മേഖലയെ വികസനത്തിലേക്ക് നയിക്കുന്നതാണ്. ഇതിനെ കൂടാതെ കൃഷിയിലും കർഷക ജീവിതത്തിലും പിന്തുടരാൻ സാധിക്കുന്ന നവീന ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ലഭിക്കുന്ന തുറന്ന വേദിയായി മാറുകയാണ് നവകേരളക്കാഴ്ചപ്പാടുകൾ....
#kerala #mukhamukham #agriculturesector #keralagovernment

ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ
https://keralanews.gov.in/25520/The-government-has-paved-the-way-for-jobs-and-higher-education-in-Australia.html

keralanews.gov.in
ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ
കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു https://keralanews.gov.in/3013/1/KTET-exam-result-published.html
keralanews.gov.in
കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in .
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ ഞായറാഴ്ച (മാർച്ച് 3ന്) റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ആശയവിനിമയ നടത്തും.
സമാപനസംവാദം രാവിലെ 9.30ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
#kerala #mukhamukham #keralagovernment
സമാപനസംവാദം രാവിലെ 9.30ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
#kerala #mukhamukham #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധമേഖലകളിലുള്ള വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളാണ് ഇന്ന് (മാർച്ച് 3) പങ്കെടുക്കുന്നത്. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് സംവാദം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പരിപാടിയുടെ ഭാഗമാകും.
റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് സർക്കാർ മിക്ക സാമൂഹ്യപരിപാടികളും നടപ്പിലാക്കുന്നത്. മയക്കുമരുന്നിനും ലഹരിക്കും എതിരായ ബോധവത്ക്കരണ പരിപാടികൾ, ആരോഗ്യ പരിപാടികൾ, വയോജന സുരക്ഷാ പദ്ധതി, പരിസരമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളൊക്കെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
അഴുക്കുചാലുകൾ വൃത്തിയാക്കുക, റോഡ് പണികൾ, മരങ്ങളുടെ പരിപാലനം തുടങ്ങി പാർക്കുകളുടെ പ്രവർത്തനം, പാർക്കിംഗ്, വൈദ്യുതി, വെള്ളം, ജലസംഭരണം എന്നിങ്ങനെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിവിധങ്ങളായ വിഷയങ്ങളിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ നടപ്പാക്കേണ്ട നവീന പ്രവർത്തനങ്ങളെ കുറിച്ചും, പ്രതിസന്ധികളെ കുറിച്ചും, മികച്ച രീതിയിലുള്ള പദ്ധതിയാസൂത്രണങ്ങൾക്ക് സഹായമാകുന്ന ആശയങ്ങളും മുഖാമുഖം വേദിയിലെ ചർച്ചയിലൂടെ മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം: 16 കോടി രൂപ കൂടി അനുവദിച്ചു https://keralanews.gov.in/25532/16-crore-sanctioned-for-educational-benefit-for-children-of-fishermen.html
keralanews.gov.in
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം: 16 കോടി രൂപ കൂടി അനുവദിച്ചു
ആരോഗ്യ സര്‍വകലാശാല: സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരം ഉത്‌ഘാടനത്തിനൊരുങ്ങി https://keralanews.gov.in/25534/Newstitleeng.html
keralanews.gov.in
ആരോഗ്യ സര്‍വകലാശാല: സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരം ഉത്‌ഘാടനത്തിനൊരുങ്ങി
ശമ്പള, പെൻഷൻ വിതരണത്തിൽ ആശങ്ക ആവശ്യമില്ലെന്ന് ധനമന്ത്രി https://keralanews.gov.in/25537/Newstitleeng.html
keralanews.gov.in
ശമ്പള, പെൻഷൻ വിതരണത്തിൽ ആശങ്ക ആവശ്യമില്ലെന്ന് ധനമന്ത്രി
2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ; ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ https://keralanews.gov.in/25539/Domestic-tourist-numbers-at-all-time-high;-2.18-crore-people-came-to-Kerala-in-2023.html
keralanews.gov.in
2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ; ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ
അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ https://keralanews.gov.in/25540/International-Surfing-Festival-in-Varkala-from-March-29.html
keralanews.gov.in
അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സുസജ്ജമായി ആധുനിക സാങ്കേതിക മികവിലാണ് കേരള പൊലീസ്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകൾ അന്വേഷിക്കാൻ ഐ.ജിയുടെ കീഴിൽ സംസ്ഥാനത്ത് 465 അംഗങ്ങളുള്ള പ്രത്യേക സൈബർ ഡിവിഷനും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എക്കണോമിക് ഒഫെൻസ് വിങ്ങും പ്രവർത്തിക്കുന്നുണ്ട്.
ഡാർക്ക് വെബുമായി ബന്ധപ്പെട്ട കേസുകൾ വിശകലനം ചെയ്യാൻ പൊലീസ് grapenel 1.0 സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേനയിലേക്ക് അതിനൂതന വാഹനങ്ങൾ, പേപ്പർരഹിത ഓഫീസുകൾ ലക്ഷ്യമിട്ട് മി-കോപ്‌സ് മൊബൈൽ ആപ്പ്, പൊലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്‌സൈറ്റുകൾ, ഡ്രോൺ ഫൊറൻസിക് ലാബ്, ഗവേഷണങ്ങൾക്ക് പൊലീസ് റിസർച്ച് സെന്റർ, ഗവേഷണ കേന്ദ്രം, ജില്ലാ ഫൊറൻസിക് സയൻസ് ലാബുകൾ തുടങ്ങി നിരവധി സംവിധാനങ്ങളും ഇപ്പോഴുണ്ട്.
പരാതികൾ തീർപ്പാക്കൽ, സ്ത്രീ സുരക്ഷ, കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി സമീപനം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ തന്നെ മികച്ച പൊലീസ് സ്റ്റേഷനുകളാണ് നമ്മുടേത്.
പൊലീസിലെ നവസാങ്കേതിക മുന്നേറ്റം പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള ഇടപഴകലിൽ പോലും പുതിയ ഉന്മേഷം സൃഷ്ടിച്ചിട്ടുണ്ട്.
---
സാഭിമാനം, നവകേരളം!
#kerala #keralapolice #keralagovernment #SabhimanamNavakeralam

എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു https://keralanews.gov.in/25545/Administrative-block-of-apj-abdul-Kalam-technical-University-inaugurated.html
keralanews.gov.in
എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു