Kerala Government
435 subscribers
340 photos
149 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
കേരളീയരുടെ തനത് ഭക്ഷണങ്ങളിൽ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേകൾ എല്ലാ ജില്ലയിലും വരുന്നു..


#milletcafe #kerala #agriculture
▶️ ഉയർന്ന തിരമാല ; കള്ളക്കടൽ: ജാഗ്രതാ നിർദേശം

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്.

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 16/10/2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

▶️ കള്ളക്കടൽ: താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

* തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
* കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
* ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
* എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
* തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
* മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
* കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
* കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
* കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

▶️ മഴ : മഞ്ഞ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് 16/10/2024ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

#kerala #rainalert #hightidealert
കേരളപ്പിറവി ദിനാശംസകൾ!

#kerala #keralapiravi
This media is not supported in your browser
VIEW IN TELEGRAM
ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള 2024 ന് കൊച്ചിയിൽ ആവേശത്തുടക്കം


#schoolsportsmeet #kerala
Updated alert : @ 4 pm

മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട് :
* 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

▶️ മഞ്ഞ അലർട്ട് :
* 08/11/2024: ആലപ്പുഴ, ഇടുക്കി, എറണാകുളം.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 04.00 PM; 08/11/2024)

#rainalert #kerala
കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവവും വെക്കേഷണല്‍ എക്‌സ്‌പോയും നവംബര്‍ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കും.

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്‌ത്രോത്സവം ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.
ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്.


15 ന് വെള്ളിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

#sciencefest #kerala #schoolsciencefest
Media is too big
VIEW IN TELEGRAM
ന്യൂ ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേള (IITF) യിലെ കേരളത്തിൻ്റെ പവലിയനിൽ നിന്നുള്ള കാഴ്ചകൾ

#iitf #kerala #keralagovernment
Updated Alert @ 9 pm:

പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.



#rainalert #kerala #keralarains
ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാസ്ഥാ വകുപ്പ് പുതുക്കിയ മഴ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. (1 pm , Dec - 2).

മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്ര മഴ സാധ്യതയാണ് ഈ മേഖലകളിലുള്ളത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പൊതുജനങ്ങൾ ജാഗ്രത തുടരുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

(Updated on 1 PM, 2.12.24)

#rainalert #keralarains #kerala
വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വൈക്കത്തു നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും നിർവഹിക്കും.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥമാണ് വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചത്.

#vaikomsatyagraham #periyarmemorial #kerala

https://www.facebook.com/share/v/12CmFmNCzbW/
കല കാലത്തിൻ്റെ കണ്ണാടിയും പൊരുതുന്ന മനുഷ്യൻ്റെ കൈകളിലെ ആയുധവുമാകേണ്ട ഒന്നാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന കേരളത്തിൻ്റെ അന്തർദ്ദേശീയ ചലച്ചിത്രമേളയുടെ 29-ആം പതിപ്പിനു തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

എട്ടു ദിവസം നീണ്ട ഐ.എഫ്.എഫ്.കെ 2024-ൽ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ സൃഷ്ടികൾ നമുക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. സമകാലീന അന്തർദ്ദേശീയ സിനിമയുടെ നവഭാവുകത്വവും കലാപരമായ പരീക്ഷണങ്ങളും അവ സംവദിക്കുന്ന രാഷ്ട്രീയവും ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്ക് നവ്യാനുഭവം പകരട്ടെ. അവ സമ്മാനിക്കുന്ന ഉൾക്കാഴ്ചകൾ നമ്മുടെ സിനിമയേയും സാംസ്കാരികരംഗത്തേയും കൂടുതൽ സമ്പന്നമാക്കട്ടെ.

#iffk #iffk2024 #kerala

https://www.facebook.com/share/r/186bYgQWAM/
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
എല്ലാ പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിൽ ക്യു ആർ കോഡ് സ്കാൻ ചെയ്തോ, www.iefk.in എന്ന പോർട്ടലിലൂടെയോ മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാം.

ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ ഇ എഫ് കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികൾക്ക് ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. www.iefk.in

#energyquiz #kerala
This media is not supported in your browser
VIEW IN TELEGRAM
കേരളാ രാജ്യാന്തര ഊർജമേള 2025- IEFK 2025 യുടെ ഭാഗമായി മെഗാ ക്വിസ് മത്സരം നടത്തുന്നു.
മെഗാ ഓൺലൈൻ ക്വിസിൽ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.iefk.in വെബ്സൈറ്റിൽ ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്യണം.
ഇതൊരു വ്യക്തിഗത മത്സരമാണ്. ഊർജം, പൊതുവിജ്ഞാനം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഗ്രാന്റ് ഫിനാലെയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്ന മത്സര വിജയികൾക്ക് യഥാക്രം100000/- , 50000/-, 25000/- രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും.
പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് മത്സര ശേഷം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം.
രജിസ്ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26.

#energyquiz #kerala
This media is not supported in your browser
VIEW IN TELEGRAM
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാക്വിസ് മത്സരത്തിൽ സ്മാർട്ട് ഫോണിലൂടെ നിങ്ങൾക്കും പങ്കെടുക്കാം.

ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.

രജിസ്ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. www.iefk.in

#iefk #kerala
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു (Heat rash) കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

▶️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍
ഉപയോഗിക്കുക.

· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.

· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്

· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.

· ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

#kerala #healthcare #dehydration #summerdiseases
മന്ത്രിസഭായോഗ തീരുമാനങ്ങൾ (10- 02- 2025)
-----

▶️ സ്വകാര്യ സർവകലാശാല കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.

📌സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ:

1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.

3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.

5. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ UGC, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.

6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും


📌 അപേക്ഷാ നടപടിക്രമങ്ങൾ:

1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.

5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം

6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും

7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.

8. സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .

📌 മറ്റ് നിബന്ധനകൾ:

1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും

4. സംസ്ഥാന ഗവൺമെൻ്റിൻ്റെ 3 നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.


▶️ നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി


22.01.2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The University Laws (Amendment) (No.1) Bill, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.
സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ ആക്ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

2.01.2025 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

#cabinetdecisions #kerala
കടുത്ത ചൂടിൽ കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ ഏൽക്കുന്നത് പരമാവി ഒഴിവാക്കണം.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പകൽസമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും.

വ്യാഴാഴ്ച ഉച്ചക്ക് 12.45 നുള്ള കണക്ക് പ്രകാരമുള്ള അൾട്രാ വയലറ്റ് സൂചിക ഇപ്രകാരമാണ്.

▶️ റെഡ് അലർട്ട് ലെവൽ:
പാലക്കാട്‌ : 11
മലപ്പുറം: 11

▶️ ഓറഞ്ച് ലെവൽ:
കൊല്ലം 10
ഇടുക്കി 10
പത്തനംതിട്ട 9
ആലപ്പുഴ 9
കോട്ടയം 9
എറണാകുളം 8

▶️ യെല്ലോ അലർട്ട് ലെവൽ:
കോഴിക്കോട് 7
വയനാട് 7
തൃശൂർ 7
തിരുവനന്തപുരം 6
കണ്ണൂർ 6
കാസർഗോഡ് 5

#weatheralert #kerala #keralagovernment
പത്തനംതിട്ട - വീണ ജോർജ്

ആലപ്പുഴ - പി. പ്രസാദ്

കോട്ടയം - വി.എൻ. വാസവൻ

ഇടുക്കി - റോഷി അഗസ്റ്റിൻ

എറണാകുളം - പി. രാജീവ്

തൃശൂർ - കെ. രാജൻ

പാലക്കാട് - കെ. കൃഷ്ണൻകുട്ടി

മലപ്പുറം - വി. അബ്ദുറഹ്‌മാൻ

കോഴിക്കോട് - പി.എ. മുഹമ്മദ് റിയാസ്

വയനാട് - ഒ.ആർ. കേളു

കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി

കാസർഗോഡ് - എ.കെ. ശശീന്ദ്രൻ

▶️ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുക വിതരണം:

2025 മാർച്ച് 18 മുതൽ 25 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ 37,33,95,269 രൂപ അനുവദിച്ചു. 1293 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

തിരുവനന്തപുരം - 34 (ഗുണഭോക്താക്കൾ), 11,93,000 രൂപ (അനുവദിച്ച തുക)
കൊല്ലം - 126 (ഗുണഭോക്താക്കൾ), 44,23,000 രൂപ (അനുവദിച്ച തുക)
പത്തനംതിട്ട - 17 (ഗുണഭോക്താക്കൾ), 9,30,000 രൂപ (അനുവദിച്ച തുക)
ആലപ്പുഴ - 81 (ഗുണഭോക്താക്കൾ), 22,15,000 രൂപ (അനുവദിച്ച തുക)
കോട്ടയം - 13 (ഗുണഭോക്താക്കൾ), 5,30,000 രൂപ (അനുവദിച്ച തുക)
ഇടുക്കി - 50 (ഗുണഭോക്താക്കൾ), 13,04,000 രൂപ (അനുവദിച്ച തുക)
എറണാകുളം - 187 (ഗുണഭോക്താക്കൾ), 83,41,000 രൂപ (അനുവദിച്ച തുക)
തൃശ്ശൂർ - 172 (ഗുണഭോക്താക്കൾ), 60,00,000 രൂപ (അനുവദിച്ച തുക)
പാലക്കാട് - 89 (ഗുണഭോക്താക്കൾ), 27,67,500 രൂപ (അനുവദിച്ച തുക)
മലപ്പുറം - 223 (ഗുണഭോക്താക്കൾ), 98,43,000 രൂപ (അനുവദിച്ച തുക)
കോഴിക്കോട് - 101 (ഗുണഭോക്താക്കൾ), 4,35,29,000 രൂപ (അനുവദിച്ച തുക)
വയനാട് - 42 (ഗുണഭോക്താക്കൾ), 28,73,47,769 രൂപ (അനുവദിച്ച തുക)
കണ്ണൂർ - 73 (ഗുണഭോക്താക്കൾ), 21,75,000 രൂപ (അനുവദിച്ച തുക)
കാസർ?ഗോഡ് - 85 (ഗുണഭോക്താക്കൾ), 27,97,000 രൂപ (അനുവദിച്ച തുക)


ഇതിൽ വയനാടിന് അനുവദിച്ച തുകയിൽ 26,56,10,769 രൂപ വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ് നിർമ്മാണത്തിനും 2,10,00,000 രൂപ കുട്ടികളുടെ പഠനാവശ്യത്തിനുമാണ്.

#cab8netdecisions #kerala
Media is too big
VIEW IN TELEGRAM
മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം! വീടും നാടും വൃത്തിയുള്ളതാകട്ടെ |


#MalinyamukthamNavakeralam #keralagovernment #kerala