Kerala Government
435 subscribers
340 photos
149 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മലയാളികളുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ ബ്രാൻ്റ് സ്റ്റോറുകളും, മില്ലറ്റ് കഫേകളും ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് തിരുവനന്തപുരം ഉള്ളൂരിൽ നിർവഹിച്ചു.

കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർക്കാണ് കഫേയുടെ ഏകോപനവും ചുമതലയും.

കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ആരംഭിക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

സംസ്ഥാന കൃഷി വകുപ്പ് കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ,എഫ.പി.ഒ കൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയിൽ കേരളഗ്രോ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നീ ബ്രാൻഡുകൾ ഇതിനകം അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാൻഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.

#keralagro #milletcafe #keralagovernment
Media is too big
VIEW IN TELEGRAM
കേരളീയരുടെ തനത് ഭക്ഷണങ്ങളിൽ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേകൾ എല്ലാ ജില്ലയിലും വരുന്നു..


#milletcafe #kerala #agriculture