This media is not supported in your browser
VIEW IN TELEGRAM
ഉരുൾപൊട്ടൽ: ആശ്വാസ നടപടികളുമായി കേരള ബാങ്ക്
#Kerala #wayanadlandslide #keralabank #teamkerala #wayanadrescue

Media is too big
VIEW IN TELEGRAM
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി വിട്ടു നൽകി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭർത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനൽകിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
#wayanadlandslide #WayanadRescue #cmdrf #Standwithwayanad

❤1
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
▶️ ഓറഞ്ച് അലർട്ട്:
* 13/08/2024: പത്തനംതിട്ട, ഇടുക്കി.
* 14/08/2024: എറണാകുളം, തൃശൂർ.
* 15/08/2024: ഇടുക്കി.
▶️ മഞ്ഞ അലർട്ട്:
* 13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
* 14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
* 15/08/2024: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മഴ ശക്തമാകാൻ സാധ്യയുള്ള മേഖലകളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
(പുറപ്പെടുവിച്ച സമയം: 01:00 PM, 13/08/2024)
#kerala #rainalert #weatherupdate #keralarains

👍1
മുഖ്യമന്ത്രി പിണറായി വിജയൻ - വാർത്താസമ്മേളനം - Live
https://www.facebook.com/share/v/gvAFL1e3hFiLrnZV/?mibextid=qi2Omg

Facebook
Log in or sign up to view
See posts, photos and more on Facebook.
വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.
ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്‍റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.
ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്‍റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർണി വിവിധ സേനാവിഭാഗങ്ങളുടെയും മറ്റ് വളന്റിയർമാരുടെയും സല്യൂട്ട് സ്വീകരിച്ചു. കനത്ത മഴയെ അവഗണിച്ചുകൊണ്ട് നടന്ന പരേഡിൽ തമിഴ്നാട് നിന്നുള്ള പൊലീസ് സേനാംഗങ്ങളും പങ്കെടുത്തിരുന്നു.
വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആരോഗ്യകരമായ പരിസരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ഈ സ്വാതന്ത്ര്യ ദിനം നമ്മെ ഓർമിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നല്ല നാളേക്കായി നമുക്കൊരുമിച്ചു മുന്നേറാം.
#IndependenceDay #keralagovernment

വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു
https://keralanews.gov.in/26057/Market-intervention:-Rs-225-crore-sanctioned-to-SupplyCo.html

keralanews.gov.in
വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു
Media is too big
VIEW IN TELEGRAM
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് വെള്ളിയാഴ്ച 16 ന് തുടക്കമായി. ജില്ലാ തലത്തിലും, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷൻ തലത്തിലുമാണ് പൊതുജന പരാതികളും നിവേദനങ്ങളും തീർപ്പാക്കാനുള്ള അദാലത്തുകൾ നടക്കുന്നത്. ആഗസ്റ്റ് 16ന് കൊച്ചി കോർപറേഷൻ ടൌൺ ഹാളിൽ നടക്കുന്ന ഏറണാകുളം ജില്ലാ അദാലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
www.adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അദാലത്തിലേക്ക് മുൻകൂർ അപേക്ഷ നൽകാം.
#lsgd #tadheshaadalat

കതിർ ആപ്പിലൂടെ, കാർഷിക സേവനങ്ങളെല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ.
കതിർ App ഡൗൺലോഡ് ചെയ്യൂ കാലത്തിനൊപ്പം കൃഷി ചെയ്യൂ.
#kathirapp #smartfarming

മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
#kerala #rainalert #keralarains
പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
#kerala #rainalert #keralarains
Media is too big
VIEW IN TELEGRAM
സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'സന്നദ്ധസേന' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും പരിശീലന പരിപാടികളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായകമാവും. കൂടാതെ, കേരളത്തിലെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ കൂട്ടായ്മ ഇതുവഴി രൂപപ്പെടുത്താവുന്നതാണ്. അശരണർക്കും ദുരിതബാധിതർക്കും കാര്യക്ഷമമായി സാന്ത്വനമെത്തിക്കാൻ നമുക്ക് സാധിക്കണം. കേരളമെങ്ങും വേരുകളുള്ള വലിയ മുന്നേറ്റമായി ഈ സന്നദ്ധസേനാ കൂട്ടായ്മ മാറേണ്ടതുണ്ട്. ആ ദിശയിലുള്ള ചുവടുവെപ്പാണ് ഇന്ന് പുറത്തിറക്കിയ 'സന്നദ്ധസേന' മൊബൈൽ ആപ്പ്.
ആപ്പിന്റെ ഗൂഗിൾ പ്ലേസ്റ്റോർ ലിങ്ക് :
https://play.google.com/store/apps/details?id=com.wb.sannadhasena
#sannadhasena #keralagovernment

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നൽകാത്തവർക്കും പി.എഫ് ലോണിന് അപേക്ഷ നൽകാൻ നിലവിൽ സ്പാർക്ക് സംവിധാനത്തിൽ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
#kerala #standwithwayanad #salarychallenge #keralagovernment
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു.
#kerala #standwithwayanad #salarychallenge #keralagovernment
Media is too big
VIEW IN TELEGRAM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്ന സംഭാവനകൾ നൽകാം. വയനാടിനൊപ്പം നിൽക്കാം
#standwithwayanad #cmdrf #keralagovernment

*വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29 ന്*
വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക.
റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മാർ എന്നിവരും പങ്കെടുക്കും.

സിനിമാരംഗത്തെ ചില വനിതകൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകളുടെ ദുരനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിലാണ് തീരുമാനം.
സ്‌പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
ജി. സ്പര്‍ജന്‍കുമാര്‍ - ഐജിപി,എസ്. അജീത ബീഗം - ഡിഐജി , മെറിന്‍ ജോസഫ് - എസ്.പി ക്രൈംബ്രാഞ്ച് HQ , ജി. പൂങ്കുഴലി - എഐജി, കോസ്റ്റല്‍ പോലീസ്, ഐശ്വര്യ ഡോങ്ക്‌റെ - അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി, അജിത്ത് .വി - എഐജി, ലോ&ഓര്‍ഡര്‍, എസ്. മധുസൂദനന്‍ - എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

സിനിമാരംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ: അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം
https://dhunt.in/WgeYF
By Kerala Government via Dailyhunt
https://dhunt.in/WgeYF
By Kerala Government via Dailyhunt
Dailyhunt
സിനിമാരംഗത്തെ വനിതകളുടെ ദുരനുഭവങ്ങൾ: അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സം
സിനിമാരംഗത്തെ ചില വനിതകൾ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ പരാതിക...
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിക്കായി മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു
* 1710 ഏക്കർ ഭൂമിക്കായി ചെലവഴിച്ചത് 1790 കോടി രൂപ
* പാലക്കാട് നോഡിന് കേന്ദ്രാനുമതിയായി
https://keralanews.gov.in/26081/Centre-nod-for-palakkad-node-of-industrial-corridor-.html

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി:
പദ്ധതിക്കായി മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു

വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണ പിന്തുണ
https://dhunt.in/Wl1wG
By Kerala Government via Dailyhunt
https://dhunt.in/Wl1wG
By Kerala Government via Dailyhunt
Dailyhunt
വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണ പിന്തുണ
വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാ...
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്തെ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിന് അവസരമൊരുക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ്. ഇത്തവണ 56 വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് തിരിക്കുകയാണ്. സർക്കാരിന് കീഴിലെ ഒഡെപെക് വഴി യു.കെ, അയര്‍ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് വിദ്യാര്‍ത്ഥികളെ ബിരുദാനന്തര ബിരുദ പഠനത്തിനയക്കുന്നത്.
ഉന്നതി സ്കോളർഷിപ് മുഖേന ഇതുവരെ എണ്ണൂറോളം വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് അവസരം ലഭ്യമായി. വരുമാന പരിധി കണക്കാക്കി ഓരോ വിദ്യാര്‍ത്ഥിക്കും 25 ലക്ഷം രൂപ വരെയാണ് ലഭ്യമാക്കുന്നത്. ഇങ്ങനെ പ്രതിവര്‍ഷം 310 വിദ്യാര്‍ത്ഥികളെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ വിദേശ പഠനത്തിനായി അയക്കുന്നുണ്ട്.
ഉന്നതി സ്കോളർഷിപ് വഴി വിദേശ പഠനത്തിന് അവസരം ലഭിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസയും ടിക്കറ്റും കൈമാറി.
#unnathi #keralagovernment