Kerala Government
481 subscribers
500 photos
208 videos
1.07K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
തിരുവനന്തപുരത്ത് ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണത്തിന്‍റെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി.

45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കും, ഇത് 5 വർഷത്തിനുള്ളിൽ അതോറിറ്റിക്ക് നൽകും.

ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും.
This media is not supported in your browser
VIEW IN TELEGRAM
സി.എം. ഡി. ആർ.എഫ് സംശയങ്ങൾക്ക് ഈ ഇ-മെയിലിലും ഫോൺ നമ്പരിലും ബന്ധപ്പെടാം

#Standwithwayanad #wayanadlandslide #cmdrf #WayanadRescue #cmdrfkerala
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം.

2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

#cmdrf #kerala #WayanadLandslide
This media is not supported in your browser
VIEW IN TELEGRAM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ പ്രഭാസിൻ്റെ സംഭാവന രണ്ട് കോടി!

വയനാടിനായി നമുക്ക് ഒരുമിക്കാം!

#cmdrf #keralagovernment #WayanadLandslide #standwithwayanad
This media is not supported in your browser
VIEW IN TELEGRAM
നഷ്ടങ്ങളിൽ ചേർത്തു പിടിക്കാൻ കേരളം...

ദുരിതബാധിതർക്ക് റേഷൻ കാർഡ് വിതരണം തുടങ്ങി



#cmdrf #keralagovernment #WayanadLandslide #standwithwayanad
Media is too big
VIEW IN TELEGRAM
വയനാട് രക്ഷാപ്രവർത്തനം : ഇന്ത്യൻ ആർമിക്ക് ആദരം


#wayanadrescue #WayanadLandslide #standwithwayanad #indianarmy
Media is too big
VIEW IN TELEGRAM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നേരിട്ടെത്തി കൈമാറി നടൻ ചിരഞ്ജീവി.

തൻ്റെയും മകൻ രാം ചരണിൻ്റെയും സംഭാവനയാണ് ഒരു കോടിയെന്ന് അദ്ദേഹം അറിയിച്ചു.


#keralagovernment #CMDRF #WayanadRescue #standwithwayanad #wayanadlandslide #chiranjeevi
Media is too big
VIEW IN TELEGRAM
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തെരച്ചിൽ ആരംഭിച്ചു




#wayanadlandslide #wayanadrescue #Standwithwayanad #kerala
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാംപുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്.
👍1
ജലജീവന്‍ മിഷന്‍: സംസ്ഥാനം 285 കോടി അനുവദിച്ചു

https://keralanews.gov.in/26037/Jaljeevan-Mission:-State-sanctioned-285-crores.html
This media is not supported in your browser
VIEW IN TELEGRAM
തെന്നിന്ത്യൻ വനിതാ താരങ്ങളുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ വയനാടിന് കൈതാങ്ങാകാൻ സംഭാവന ചെയ്തു

#wayanadlandslide #WayanadRescue #standwithwayanad #wayanadlandslide #cmdrf
1
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കിയ സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 265 പേര്‍ക്കായി 636 അവശ്യ സേവന രേഖകള്‍ വിതരണം ചെയ്തു.
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന്‍ ആരംഭിച്ചത്.
റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐ.ഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍ മസ്റ്ററിങ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകള്‍ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാമ്പുകളില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് തുടങ്ങി മറ്റ് രേഖകള്‍ ലഭ്യമാക്കും. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, ഡിജിറ്റൽ യൂനിവേഴ്സിറ്റി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവ സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

#WayanadLandslide #itmission #wayanadrescue #keralagovernment
👍1
Media is too big
VIEW IN TELEGRAM
വയനാടിനായി കൈകോർക്കാൻ ഇവർ തെളിച്ച വഴിയേ കഴിയാവുന്ന സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം


#WayanadLandslide #CMDRF #keralagovernment #WayanadRescue #standwithwayanad
👍1
Media is too big
VIEW IN TELEGRAM
വയനാടിന് താങ്ങാകാൻ ഒന്നിച്ച് ...



#kerala #wayanad #WayanadRescue #WayanadLandslide #standwithwayanad
മഴ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് (ആഗസ്റ്റ് 12) ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#kerala #keralarains #WeatherUpdate