Kerala Government
474 subscribers
479 photos
199 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കൈറ്റ് ആവിഷ്‌കരിച്ച 'കീ ടു എൻട്രൻസ്' (key to entrance) പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബർ 30 രാത്രി 7.30 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു തുടങ്ങി. പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.

ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക്ടെസ്റ്റ് എന്നിവ ഈ പോർട്ടൽ വഴി ചെയ്യാനാകും. ഓരോ വിഷയത്തിന്റെയും അര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്തതിന് ശേഷമാണ് പോർട്ടലിൽ മോക്ടെസ്റ്റും അസൈൻമെന്റുകളും ലഭ്യമാകുക. ഓരോ ക്ലാസിന്റേയും സ്‌കോർ നോക്കി കുട്ടികൾക്ക് നിരന്തരം മെച്ചപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കും.

കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർന്ന് മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തും.

സയൻസ്-ഹ്യുമാനിറ്റീസ്-കൊമേഴ്‌സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലോഗിൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണിത്.

കൈറ്റ് വിക്ടേഴ്‌സിനു പുറമെ കേരളത്തിനനുവദിച്ച രണ്ടു പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസുകൾ കാണാം. സംപ്രേഷണത്തിന് ശേഷം ക്ലാസുകൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ കൈറ്റ് യുട്യൂബ് ചാനലിൽ ലഭ്യമാക്കും.

#KeyToEntrance #kiteVicters #keralagovernment
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കല്യാശ്ശേരി കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സിലെ പുതിയ പ്ലാൻ്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാൻ്റിന് സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ കപ്പാസിറ്റർ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.

ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. നാലു കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11-ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്‍പാദന ശേഷി. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്പാദകരിലൊന്നായി മാറി.

സൂപ്പര്‍കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍ / ഇലക്ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകള്‍ ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റന്‍സ് സാധാരണ കപ്പാസിറ്ററുകളേക്കാള്‍ വളരെ ഉയര്‍ന്നതും കുറഞ്ഞ വോള്‍ട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ളവയാണിവ.

ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങള്‍, ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍, വ്യാവസായിക മേഖലകള്‍ എന്നിവയില്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ പ്രയോജനപ്പെടുത്താൻ കഴിയും. സൂപ്പര്‍കപ്പാസിറ്ററുകള്‍ ബാറ്ററികളും കപ്പാസിറ്ററുകളും തമ്മിലുള്ള ദൂരം നികത്തുന്നതു കൂടിയാണ് സൂപ്പർ കപ്പാസിറ്ററുകൾ.

#supercapacitor #keltron #keralagovernment
മലയാളികളുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ ബ്രാൻ്റ് സ്റ്റോറുകളും, മില്ലറ്റ് കഫേകളും ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് തിരുവനന്തപുരം ഉള്ളൂരിൽ നിർവഹിച്ചു.

കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർക്കാണ് കഫേയുടെ ഏകോപനവും ചുമതലയും.

കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ആരംഭിക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

സംസ്ഥാന കൃഷി വകുപ്പ് കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ,എഫ.പി.ഒ കൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയിൽ കേരളഗ്രോ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നീ ബ്രാൻഡുകൾ ഇതിനകം അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാൻഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.

#keralagro #milletcafe #keralagovernment
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാർച്ച് മുതൽ സർക്കാർ നടപ്പാക്കി വരികയാണ്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്.

ഈ ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് തുടക്കമാവുന്നത്. ഈ പ്രചാരണം വിജയിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗത്തിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം. മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി നാം നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകർഷിക്കുകയുണ്ടായി. സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ നാം തീർത്ത മാതൃകക്ക് കൂടുതൽ കരുത്തേകട്ടെ.

#malinnyamukthanavakeralam


https://www.facebook.com/share/p/yD59QicRySzvqMPA/?mibextid=xfxF2i
👍1
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്ത് പുതിയതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും ഒക്ടോബർ അഞ്ചിന് ശനിയാഴ്ച തിരുവനന്തപുരം ശ്രീകാര്യം ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്. പ്ളാൻഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ചാണ് 10 കെട്ടിടങ്ങൾ നിർമിച്ചത്.

#kerala #vidyakiranam #keralagovernment
മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഒക്ടോബർ 5 ശനിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

05-10-2024 ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

#kerala #rainalert #weatherupdate
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും.

#sabarimala #onlinebooking #kerala
👍1
മഴ കണക്കിലെടുത്ത് പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാഗ്രത തുടരണം.

#rainalert #weatherupdate #kerala
👍1
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം

▶️ഓറഞ്ച് അലർട്ട് :
* 06/10/2024 ന്: ഇടുക്കി, മലപ്പുറം, വയനാട്

▶️മഞ്ഞ അലർട്ട്:
* 06/10/2024 ന്: പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

#rainalert #kerala #keralarains
updated alert :

മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (ഒക്ടോബർ 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#keralagovernment #RainAlert
ഒറ്റ മനസോടെ ഒത്തു പിടിച്ചാൽ പോരാത്തതായി എന്തുണ്ട്?! സമ്പൂർണ മാലിന്യ മുക്ത കേരളം എന്ന നമ്മുടെ എല്ലാവരുടെയും ലക്ഷ്യത്തിലേക്ക് ഉള്ള ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന് ആരംഭിച്ചു.


# മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം


#MalinyamukthamNavakeralam
👍1
മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത തുടരണം.

#rainalert #kerala