Kerala Government
477 subscribers
485 photos
201 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
*നാളെ പൊതുഅവധി*

മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
👍1
സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ മുൻഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

#keralagovernment #rationcard #mustering
സംസ്കരണത്തിനായി മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ശീലിക്കാം...

മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം

#MalinyamukthamNavakeralam #kerala
👍1
റവന്യുവകുപ്പ് പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങൾക്ക് തുടക്കമായി.

https://www.facebook.com/share/p/qXmHj6Hxp76KA5i1/
മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

11 ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
11 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പൊതുജനങ്ങൾ ജാഗ്രത തുടരണം.


#kerala #rainalert #keralarains
തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് വനത്തിലെ ആന പുനരധിവാസ കേന്ദ്രത്തിൽ കേരള വനം വകുപ്പ് കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത ബൃഹത് നവീകരണ പദ്ധതിക്ക് പൂർത്തീകരണമായി.

നെയ്യാര്‍ ജലാശയത്തോടു ചേര്‍ന്ന് 176 ഹെക്ടറില്‍ ഒരുക്കിയിട്ടുള്ള ഈ കേന്ദ്രത്തില്‍ 50 ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആനകള്‍ക്കുള്ള പാര്‍പ്പിടങ്ങള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വിപുലമായ ജല, വൈദ്യുതി വിതരണ ശൃംഖല, വെറ്റിനറി ആശുപത്രി, ഫോറസ്റ്റ് റോഡുകള്‍, ഉരുക്കുവേലികള്‍, പാപ്പാന്മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള താമസസൗകര്യം, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ്, കഫെറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ആനയൂട്ട് ഗാലറി, പൂരം ഗ്രൗണ്ട്, ആന മ്യൂസിയം, പരിശീലന ഗവേഷണ കേന്ദ്രം, ഹോസ്റ്റലുകള്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഇപ്പോൾ പൂര്‍ത്തിയായത്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടൂരില്‍ നിന്നും ഈ കേന്ദ്രത്തിലേക്കുള്ള 1.7 കിലോമീറ്റര്‍ പഞ്ചായത്തു റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ മഴ സാധ്യതാ പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

#keralarains #keralagovernment #rainalert
Media is too big
VIEW IN TELEGRAM
പുതുമോടിയിൽ കോട്ടൂർ ആന പുനരധിവാസ കേന്ദ്രം


#kottoor #keralagovernment #elephantrehabilitation
മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (14 ന്) ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 14 ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

#rainalert #kerala #keralarains
👍1
Media is too big
VIEW IN TELEGRAM
കൊച്ചി കീഴടക്കി മെട്രോ റെയിലും വാട്ടർ മെട്രോയും !


#kochimetro #watermetro #kerala #KMRCL

full video link👇
https://youtu.be/lRY4ikcyR0E?si=IYWJRwjuraJpN2Xk
*കേരള തീരത്ത് ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത - റെഡ് അലെർട്ട്*


*കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന് റെഡ് അലെർട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്.*

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

*കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.*

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

*പുറപ്പെടുവിച്ച സമയവും തീയതിയും: 06.30 PM; 14-10-2024*

*IMD-INCOIS-KSDMA-KSEOC*
Media is too big
VIEW IN TELEGRAM
കേരളീയരുടെ തനത് ഭക്ഷണങ്ങളിൽ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ മില്ലറ്റ് കഫേകൾ എല്ലാ ജില്ലയിലും വരുന്നു..


#milletcafe #kerala #agriculture
എസി പുഷ്ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈഫൈ, കെഎസ്ആർടിസിയിൽ ഇനി ലക്ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര. യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആർടിസിയുടെ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് തുടങ്ങുന്നു.

എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുന്നു. ഒരു ജിബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനാകും.

റീക്ലൈനിങ് സൗകര്യമുള്ള 2x2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്.

ടാറ്റാ മോട്ടോഴ്‌സ് നിർമ്മിച്ച ബിഎസ്6 ബസ്സൊന്നിന് 39.8 ലക്ഷം രൂപയാണ് വില.
👍1
വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾക്ക് തുടക്കമായി.
വയറിംഗ്, പ്ലമ്പിംഗ്, വുഡ് ഡിസൈനിംഗ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധ സ്കൂളുകളിലായി 600 ക്ലാസ് മുറികൾ ക്രിയേറ്റീവ് കോർണറുകളാകും. തിരുവനന്തപുരം കാലടി ഗവ. എച്ച് എസിലാണ് പദ്ധതിക്ക് സംസ്ഥാനതല തുടക്കമായത്.

പരമ്പരാഗതമായി നിലനിന്നിരുന്ന ലാബുകൾക്കപ്പുറം അറിവും തൊഴിലും തമ്മിൽ കൂട്ടിയിണക്കി യുപി തലം മുതൽ കുട്ടികൾക്ക് ക്രിയാത്മകവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് നൽകുകയാണ്. യന്ത്രവൽക്കരണ സമൂഹത്തിൽ നിന്നും അറിവും തൊഴിലും സംയോജിപ്പിച്ച് നവ വികസന ദിശാബോധമാണ് ക്രിയേറ്റീവ് കോർണറുകളിലൂടെ പങ്കുവയ്ക്കുന്നത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/10/2024)
-----
* 10 ലക്ഷം രൂപ ധനസഹായം

കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പി.ഇ.ടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിൽ സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർത്ഥി മാസ്റ്റർ ആദർശിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

* വഴയില - 11-ാം മൈൽ പാത റീച്ച് 1: ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ വഴയില - പഴക്കുറ്റി - കച്ചേരിനട - 11-ാം മൈൽ റീച്ച് 1 നാലുവരി പാത (വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ) നിർമ്മാണത്തിനായുള്ള ടെണ്ടർ അംഗീകരിച്ചു.

#keralagovernment #cabinetdecisions
▶️ ഉയർന്ന തിരമാല ; കള്ളക്കടൽ: ജാഗ്രതാ നിർദേശം

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ്.

കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 16/10/2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

▶️ കള്ളക്കടൽ: താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

* തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
* കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
* ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
* എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
* തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
* മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
* കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
* കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
* കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

▶️ മഴ : മഞ്ഞ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് 16/10/2024ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

#kerala #rainalert #hightidealert
മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് (ഒക്ടോബർ 25) തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#rainalert #keralarains
👍2
വിവിധ ജില്ലകളിൽ കനത്ത മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുതുക്കി പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട്:
* 25/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.

▶️ മഞ്ഞ അലർട്ട്:
* 25/10/2024 : പാലക്കാട്, മലപ്പുറം,കോഴിക്കോട്.

പൊതുജനങ്ങൾ ജാഗ്രത തുടരണം.

(പുറപ്പെടുവിച്ച സമയം: 01:00 PM; 25/10/2024)

#rainalert #keralarains