Kerala Government
477 subscribers
485 photos
201 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പൊതുവിദ്യാലയങ്ങളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കൈറ്റ് ആവിഷ്‌കരിച്ച 'കീ ടു എൻട്രൻസ്' (key to entrance) പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബർ 30 രാത്രി 7.30 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു തുടങ്ങി. പദ്ധതിയുടെ ഭാഗമായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.

ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക്ടെസ്റ്റ് എന്നിവ ഈ പോർട്ടൽ വഴി ചെയ്യാനാകും. ഓരോ വിഷയത്തിന്റെയും അര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്തതിന് ശേഷമാണ് പോർട്ടലിൽ മോക്ടെസ്റ്റും അസൈൻമെന്റുകളും ലഭ്യമാകുക. ഓരോ ക്ലാസിന്റേയും സ്‌കോർ നോക്കി കുട്ടികൾക്ക് നിരന്തരം മെച്ചപ്പെടുത്താൻ ഇതുവഴി അവസരം ലഭിക്കും.

കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർന്ന് മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തും.

സയൻസ്-ഹ്യുമാനിറ്റീസ്-കൊമേഴ്‌സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലോഗിൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണിത്.

കൈറ്റ് വിക്ടേഴ്‌സിനു പുറമെ കേരളത്തിനനുവദിച്ച രണ്ടു പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസുകൾ കാണാം. സംപ്രേഷണത്തിന് ശേഷം ക്ലാസുകൾ എല്ലാവർക്കും കാണാവുന്ന തരത്തിൽ കൈറ്റ് യുട്യൂബ് ചാനലിൽ ലഭ്യമാക്കും.

#KeyToEntrance #kiteVicters #keralagovernment