Kerala Government
477 subscribers
485 photos
201 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാർച്ച് മുതൽ സർക്കാർ നടപ്പാക്കി വരികയാണ്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്.

ഈ ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് തുടക്കമാവുന്നത്. ഈ പ്രചാരണം വിജയിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗത്തിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം. മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി നാം നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകർഷിക്കുകയുണ്ടായി. സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ നാം തീർത്ത മാതൃകക്ക് കൂടുതൽ കരുത്തേകട്ടെ.

#malinnyamukthanavakeralam


https://www.facebook.com/share/p/yD59QicRySzvqMPA/?mibextid=xfxF2i