പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വേഗം കൂട്ടുന്ന നിരവധി പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നത്.
ദീർഘദൂര സർവീസ് ലക്ഷ്യം വെച്ച് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളും, ഇ-ബസുകളും കൂടാതെ കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കി അതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ യാത്രാ ഫ്യുവൽ പദ്ധതി, ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവ്വീസ്, പഞ്ചായത്ത് റോഡുകളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി, ഗതാഗതയോഗ്യമല്ലാത്ത ബസ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി, പണം നൽകി റീചാർജ്ജ് സാധ്യമാക്കുന്ന സ്മാർട് ട്രാവൽ കാർഡ്, റോഡ് സുരക്ഷയ്ക്ക് എഐ ക്യാമറകൾ, ഇ-മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതിയിളവ്, 30,000 രൂപ വീതം സബ്‌സിഡി തുടങ്ങിയ പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കുന്നു.
മോട്ടോർവാഹന വകുപ്പ് കൂടുതൽ സുതാര്യവും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പദ്ധതി, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന 'സുരക്ഷ' പദ്ധതി, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടൺ, ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോം, വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് ''വിദ്യാ വാഹൻ' തുടങ്ങി നിരവധി പദ്ധതികൾ.
വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. ഡബിൾ ഡക്കർ പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടുകളുമായി സീ-കുട്ടനാട് സർവീസ്, ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ 'ആദിത്യ', വാട്ടർ ടാക്‌സി, സീ അഷ്ടമുടി എന്നിങ്ങനെ കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കി.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പൊതു ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്ന മികച്ച സംവിധാനങ്ങളായി വളരുകയാണ്.
പൊതുയാത്ര സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ച് പുത്തൻ സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തി സർക്കാർ പൊതുഗതാഗതരംഗത്തെ വികസിത പാതയിലേക്ക് നയിക്കുകയാണ്.
---
സാഭിമാനം, നവകേരളം!
#kerala #SabhimanamNavakeralam #publictransport #keralagovernment

സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയിൽ. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കിലോയ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന മട്ട, ജയ, കുറുമ ഇനങ്ങൾ 29/30 രൂപയ്ക്കാണ് പൊതുജനങ്ങൾക്കു നൽകുന്നത്. മികച്ച അരി കുറഞ്ഞ വിലയിൽ ലഭ്യമാക്കി ഫലപ്രദമായ വിപണി ഇടപെടലാണു സർക്കാർ ഉറപ്പാക്കുന്നത്.
ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക.
ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം - എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക.
#KRice #kerala #supplyco #keralagovernment

ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി 2.0; തുടർച്ചയായ രണ്ടാം വർഷം ഒരു ലക്ഷം സംരംഭങ്ങൾ https://keralanews.gov.in/25648/Samrambhaka-Varsham-scheme-2.0-creates-history-by-achieving-the-target-of-one-lakh-enterprises-for-the-second-time.html
keralanews.gov.in
ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി 2.0; തുടർച്ചയായ രണ്ടാം വർഷം ഒരു ലക്ഷം സംരംഭങ്ങൾ
ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ 'സംരംഭക വർഷം'' പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാംവർഷവും കേരളം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി മുന്നോട്ട്.
'സംരംഭക വർഷം 2.0' പദ്ധതിയിലൂടെ മാത്രം കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 1,00,081 സംരംഭങ്ങൾ ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഈ 11 മാസക്കാലയളവിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു.
സംരംഭക വർഷമെന്ന മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
രണ്ട് വർഷങ്ങളിലെ ആകെ സംരംഭങ്ങൾ 2,39,922 ആണ്.
ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ 50000 ൽ അധികം ആളുകൾക്കും, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 40000 ൽ അധികം പേർക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വല നേട്ടങ്ങളിലൊന്നാണ്.
അതിവിപുലമായ ആസൂത്രണത്തിലൂടെ കേരളത്തിലെ എല്ലാ എം.എസ്.എം.ഇ റെക്കോർഡുകളും സ്വന്തമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. 4 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, 12,500 ൽ അധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തിയാണ് സംരംഭക വർഷം നിക്ഷേപകരുടെയും സ്വന്തം നാടാക്കി കേരളത്തെ മാറ്റുന്നത്.
#kerala #samrabhakavarsham #entreprenuershipyear #keralagovernment

കേരളത്തിൽ ചൂട് തുടരുന്നു; പാലക്കാട്, കൊല്ലം ജില്ലകളിൽ 38°C വരെ താപനില https://keralanews.gov.in/25661/-Heat-continues-in-Kerala;-Temperatures-up-to-38%C2%B0C-in-Palakkad-and-Kollam-districts.html
keralanews.gov.in
കേരളത്തിൽ ചൂട് തുടരുന്നു; പാലക്കാട്, കൊല്ലം ജില്ലകളിൽ 38°C വരെ താപനില
ഒരു നാടിന്റെ കായിക വളർച്ച ഗ്രാമീണമേഖലയെ കൂടി ബന്ധിപ്പിച്ചു കൊണ്ടാകണം എന്ന ലക്ഷ്യത്തിൽ സാങ്കേതികമായും ആശയപരമായും ഏറെ നവീനമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. കായിക നേട്ടങ്ങൾക്ക് പുറമെ ഈ മേഖലയിലെ സാമ്പത്തിക വളർച്ച കൂടി സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കായികനയം സംസ്ഥാനം അവതരിപ്പിച്ചത്.
സ്‌കൂൾതലം മുതലുള്ള കായികവികസനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളർത്തുക ലക്ഷ്യമാക്കിയാണ് കായിക നയം രൂപീകരിച്ചിട്ടുള്ളത്.
1600 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കായികമേഖലയിൽ നടപ്പാക്കി വരുന്നത്. കായിക സമുച്ചയങ്ങൾ, കളിക്കളങ്ങൾ, അന്താരാഷ്ട്ര യോഗ പഠനകേന്ദ്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുതല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, അത്‌ലറ്റിക്‌സ് പരിശീലനം നൽകുന്ന സ്പ്രിന്റ് പദ്ധതി, സ്‌പോർട്‌സ് അക്കാദമികൾ, നെതർലൻഡ്‌സിലെ ബോവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി എന്നിവ ആരംഭിച്ചു.
കായികതാരങ്ങൾക്ക്
ശാസ്ത്രീയ പിന്തുടണയും തീവ്രപരിശീലനവും നൽകുന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ജന പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
--
സാഭിമാനം, നവകേരളം!
#kerala #SabhimanamNavakeralam #sportskerala #keralagovernment #navakeralam

കേരളത്തിന്റെ ജലഗതാഗത രംഗത്ത് നാഴികക്കല്ലായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് നാല് പുതിയ ടെര്‍മിനലുകള്‍ കൂടി. മുഖ്യമന്ത്രി പിണറായി വിജയൻ ടെർമിനലുകൾ നാടിന് സമര്‍പ്പിച്ചു.
ഇതിലൂടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജംഗ്ഷൻ ടെര്‍മിനലില്‍ നിന്ന് ബോൽഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൌത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂര്‍ ടെർമിനലിൽ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
മാർച്ച് 17 മുതൽ കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കും. ഇതോടെ 9 ടെർമിനലൂുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സർവ്വീസ് വ്യാപിക്കും. തിരക്കേറിയ കൊച്ചി നഗരത്തിലെ യാത്ര കുറേക്കൂടി എളുപ്പമാക്കാന്‍ ഏറെ സഹായകരമായി മാറിയ പദ്ധതിയാണ് വാട്ടര്‍ മെട്രോ. കഴിഞ്ഞ പത്ത് മാസത്തിനിടെ കൊച്ചി വാട്ടര്‍ മെട്രോയിലൂടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്. സുഗമവും കാര്യക്ഷമവും കുറഞ്ഞ നിരക്കിലുളളതുമായ പൊതുജനഗതാഗത സംവിധാനം എല്ലാവര്‍ക്കും ഒരുക്കാനായി വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
#kochimetro #watermetro #kerala #kmrl #keralagovernment

എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്‌റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.
വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്‌റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്‌ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!
#kerala #ration #SabhimanamNavakeralam #civilsupplies

സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ രണ്ടു ഗഡുക്കൾ കൂടി നൽകും https://keralanews.gov.in/25689/Social-welfare-pension-distribution-kerala.html
keralanews.gov.in
സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ രണ്ടു ഗഡുക്കൾ കൂടി നൽകും
ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു https://keralanews.gov.in/25696/Loksabha-election.html
keralanews.gov.in
ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ 'സ്നേഹാരാമ'ത്തിന് ലോക റെക്കോർഡ് അംഗീകാരം https://keralanews.gov.in/25670/World-record-recognition-for-Sneharamam-which-made-3000-centers-free-of-waste.html
keralanews.gov.in
3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ 'സ്നേഹാരാമ'ത്തിന് ലോക റെക്കോർഡ് അംഗീകാരം
റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും https://keralanews.gov.in/25700/ration-mustering-stopped-and-ration-distribution-will-continue.html
keralanews.gov.in
റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും