Kerala Government
440 subscribers
364 photos
170 videos
928 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ 'സംരംഭക വർഷം'' പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാംവർഷവും കേരളം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി മുന്നോട്ട്.

'സംരംഭക വർഷം 2.0' പദ്ധതിയിലൂടെ മാത്രം കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 1,00,081 സംരംഭങ്ങൾ ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഈ 11 മാസക്കാലയളവിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു.

സംരംഭക വർഷമെന്ന മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
രണ്ട് വർഷങ്ങളിലെ ആകെ സംരംഭങ്ങൾ 2,39,922 ആണ്.
ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ 50000 ൽ അധികം ആളുകൾക്കും, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 40000 ൽ അധികം പേർക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വല നേട്ടങ്ങളിലൊന്നാണ്.

അതിവിപുലമായ ആസൂത്രണത്തിലൂടെ കേരളത്തിലെ എല്ലാ എം.എസ്.എം.ഇ റെക്കോർഡുകളും സ്വന്തമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. 4 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, 12,500 ൽ അധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തിയാണ് സംരംഭക വർഷം നിക്ഷേപകരുടെയും സ്വന്തം നാടാക്കി കേരളത്തെ മാറ്റുന്നത്.

#kerala #samrabhakavarsham #entreprenuershipyear #keralagovernment