Kerala Government
439 subscribers
363 photos
168 videos
925 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സാന്ത്വന പരിചരണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ അഭിനന്ദനം. കേരളത്തിന്റേത് വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം വീടുകളില്‍ സാന്ത്വന പരിചരണം നല്‍കുന്നതുള്‍പ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളര്‍ന്നു. പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്നതാണ് കേരള മോഡല്‍. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ഇന്ത്യയില്‍ മാത്രമല്ല വികസ്വരരാജ്യങ്ങളിലും കേരളം വിജയകരമായ ഒരു മാതൃകയായി അംഗീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആര്‍ദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന കാമ്പയിനില്‍ വലിയ പൊതുജന പങ്കാളിത്തമാണ് ഉണ്ടായത്.

#kerala #healthcare #
ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവമായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കൗതുക കാഴ്ചകളുമായി ജനശ്രദ്ധ നേടി മുന്നേറുന്നു.

തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ലൈഫ് സയൻസ്' എന്ന വിഷയത്തിൽ അധിഷ്ഠിതമായി പ്രപഞ്ച ഉൽപത്തിമുതൽ ആധുനിക കാലഘട്ടം വരെയുള്ള ശാസ്ത്ര സഞ്ചാരത്തെ അടയാളപ്പെടുത്തുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തേതും ഏറ്റവും വലുതുമാണ് . 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയ്യാറാകുന്നത്. ‘ലൈഫ് സയന്‍സ്’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തുന്നു.

പ്രദര്‍ശനവസ്തുക്കള്‍ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കിയിട്ടുള്ളത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ സഞ്ചരിച്ച എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇന്‍, വീടിനുള്ളില്‍ നിത്യവും കാണുന്ന വസ്തുക്കള്‍ക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനില്‍ കലയുടെ സഹായത്തോടെ പ്രദര്‍ശനത്തിനുണ്ട്.

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. gsfk.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

#kerala #sciencefestival
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം. വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി.

ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഈ വർഷം ഫെബ്രുവരി 29 നുള്ളിൽ മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

#vaahan #kerala #keralaRTO
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം https://keralanews.gov.in/25234/Award.html
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന പച്ചത്തുരുത്തുകളിൽ ഇനി കണ്ടൽ പച്ചത്തുരുത്തും. ഹരിതകേരളം മിഷനും ദക്ഷിണ റെയിൽവേയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

തദ്ദേശസ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം മുതൽ തിരുവനന്തപുരം ജില്ലകളിൽ 33 പഞ്ചായത്തുകളിലാണ് കണ്ടൽ പച്ചത്തുരുത്തുകൾ യാഥാർഥ്യമാകുന്നത്. ഇതിന്റെ ഭാഗമായി 14 ഏക്കർ വിസ്തൃതിയിൽ 59 കിലോമീറ്റർ ദൂരം കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കും.

എറണാകുളം ജില്ലയിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഷ്ടപ്പെട്ട ഒരു ഹെക്ടറിൽ താഴെവരുന്ന കണ്ടൽ പ്രദേശത്തിനു പകരം മറ്റ് സ്ഥലങ്ങളിൽ ഇത് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷനുമായി ചേർന്ന് കണ്ടൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാൻ ദക്ഷിണ റെയിൽവേ സഹകരിക്കുന്നത്.



#kerala #harithakeralam #harithakeralammission, #mangrove, #southernrailway
നവകേരളസദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'നവകേരള കാഴ്ചപ്പാടുകൾ' മുഖാമുഖം ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കും. മുഖാമുഖ പരിപാടിയിലെ ആദ്യ വേദി വിദ്യാർത്ഥി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്.
സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ ഭാഗമാകും.

കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യം മുൻനിർത്തി, ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. വലിയ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൈവരിച്ചെങ്കിലും ഇനിയും നിരവധി വികസന ആശയങ്ങൾ, പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശിക്കാനുണ്ടാകും. ഇത്തരം വികസനോന്മുഖ ചർച്ചയിലേക്കാണ് മുഖാമുഖം നയിക്കുന്നത്.

അറിവും നൈപുണിയും കൈമുതലായ ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ യാത്രയ്ക്ക് കുതിപ്പേകുന്ന ഒന്നായി മുഖാമുഖം മാറുമെന്ന് പ്രതീക്ഷിക്കാം.

#navakeralakazhchappadu #mukhamukham #keralagovernment #kerala #highereducation
എസ്.എസ്.എൽ.സി പൊതുപരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ നടക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും പരീക്ഷ.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 27 നാണ് അവസാനിക്കുന്നത്.

#kerala #generaleducation #sslcexam
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.

ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. തുടർന്ന് വെള്ളം കുടിക്കുന്നതിന് അഞ്ച് മിനിറ്റ് ഇടവേള നൽകും. ഈ സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു വരുത്തണം.

വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് സ്കൂൾ അധികൃതർ വെള്ളം ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

#kerala #dehydration #waterbell #generaleducation
മുഖാമുഖം ‘നവകേരള കാഴ്ചപ്പാടുകളു’ടെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

https://m.facebook.com/story.php?story_fbid=pfbid021q9ATwbyw9q9j9VgoogU17ZP46sqDMWUvZ31s7tiSpyhwgLGhZ87CuykGg3C4uJDl&id=100068931140374&sfnsn=wiwspwa&mibextid=RUbZ1f
സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

https://keralanews.gov.in/25388/cm-sthree-sadas.html
സംസ്ഥാനത്തെ 31,499 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു.

ഭൂരഹിതരായവര്‍ക്ക്‌ ഭൂമി കണ്ടെത്തി നല്‍കുന്നതും അര്‍ഹരായവര്‍ക്ക്‌ കാലതാമസം ഇല്ലാതെ പട്ടയങ്ങള്‍ ലഭ്യമാക്കുക എന്നതിലും സർക്കാർ സുപ്രധാന പരിഗണനയാണ് നൽകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒന്നാം വര്‍ഷത്തില്‍ 54535 പട്ടയങ്ങളും രണ്ടാം വര്‍ഷത്തില്‍ 67,068 പട്ടയങ്ങളും ഉള്‍പ്പെടെ 1,21,604 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു.

പട്ടയ മിഷന്‍ സംവിധാനത്തിന്റെ ഊര്‍ജിതമായ പ്രവർത്തന ഫലമായി കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഭൂമി കണ്ടെത്തി സര്‍വേ നടത്തി, പട്ടയം നൽകുന്നതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് 31,499 പട്ടയങ്ങള്‍ വിതരണത്തിന്‌ തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിൽ ഒരേ സമയം നടക്കുന്ന ജില്ലാതല പട്ടയ മേളയിലൂടെ സംസ്ഥാനത്തെ 31,499 കുടുംബങ്ങള്‍ കൂടി പട്ടയം നൽകുന്നത്. ഫെബ്രുവരി 22ന്‌ ഉച്ചതിരിഞ്ഞ്‌ 3:00 മണിക്ക്‌ തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ജില്ലാതല പട്ടയം മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന്‌ ജില്ലകളില്‍ ചുമതലക്കാരായ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.

ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 1,53,103 ആകും.

#kerala #landforall #pattayamela
മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി നടത്തുന്ന നവകേരള കാഴ്ച്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 24-ന് കണ്ണൂർ ദിനേശ് ആഡിറ്റോറിയത്തിൽ ആദിവാസി-ദളിത് വിഭാഗത്തിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.

2026നുള്ളില്‍ എല്ലാ ഭൂരഹിത-ഭവനരഹിത പട്ടികവിഭാഗക്കാര്‍ക്കും ഭൂമിയും വീടും നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൂര്‍ണമായും രജിസ്‌ട്രേഷന്‍ ഫീസൊഴിവാക്കി ഏഴര വര്‍ഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണവും, പണിപൂര്‍ത്തിയാകാത്ത വീടുകള്‍ സുരക്ഷിതമാക്കാന്‍ 2.5 ലക്ഷം രൂപ അനുവദിക്കുന്ന സേഫ് പദ്ധതിയും നിലവിലുണ്ട്. ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ രേഖ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫ്‌ളോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും സ്വയംപര്യാപ്തരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും സാങ്കേതിക വിദ്യാഭ്യാസം സാധ്യമാക്കാനും നിരവധി നവീനമായ പദ്ധതികളും സംസ്ഥാനത്ത് തയാറാക്കിയിട്ടുണ്ട്. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തമായി പഠന മുറി, പട്ടികവര്‍ഗ വിഭാഗത്തിന് 364 സാമൂഹ്യപഠന മുറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവജനങ്ങളെ ഒരെ സമയം തൊഴില്‍സംരംഭകരും തൊഴില്‍ദാതാക്കളുമാക്കാന്‍ കേരള എംപവര്‍മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നവസംരംഭങ്ങള്‍, നിര്‍മ്മാണ സേവന പദ്ധതികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. ഉന്നതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭപ്രോത്സാഹന പദ്ധതി വഴി നിക്ഷേപ സംഗമങ്ങളും ഇന്‍കുബേഷന്‍ സൗകര്യവും പട്ടികവിഭാഗം സംരംഭകര്‍ക്ക് ലഭിക്കും.

നിയമ ബിരുദധാരികളായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍, ഗവ.പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയടങ്ങളില്‍ പരിശീലനമൊരുക്കുന്നു. ചരിത്രത്തിലാധ്യമായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കി. സിവില്‍ എഞ്ചിനീയറിംഗ്/ഡിപ്ലോമ പാസായ 500 പട്ടിക വിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി. 597 പട്ടികവര്‍ഗ-പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശസര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി.

സര്‍ക്കാര്‍ ഓണറേറിയത്തോടെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ട്രേസ് പദ്ധതി വഴി ആയിരത്തിലേറെ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഫ്രീ ഷിപ്പ് കാര്‍ഡുകള്‍, വിംഗ്‌സ് പദ്ധതി, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങി വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് അടക്കം ഉന്നതപഠനത്തിന് സഹായിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിയിട്ടുള്ളത്. പട്ടികജാതി വികസന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും(എംആര്‍എസുകളും) പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 22 എംആര്‍എസുകളും പ്രവര്‍ത്തിക്കുന്നു. ഊരുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാവാഹിനി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കാറ്റാടി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുവഴി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തദ്ദേശീയവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. എല്ലാ ഊരിലും വൈദ്യുതിയും ഇന്റര്‍നെറ്റും ഉറപ്പാക്കിയും അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമ പ്രവര്‍ത്തികളും മികച്ച രീതിയില്‍ നടക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ മേഖലകളില്‍ 100 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ചിരുന്നു. ആദിവാസി ജനതയുടെ ചരിത്രവും പട്ടികവര്‍ഗ്ഗ മേഖലകളില്‍ കൂടുതല്‍ തൊഴിലും വരുമാനവും സാധ്യമാക്കുന്നതിനും പട്ടികവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം വയനാട് വൈത്തിരിയില്‍ ഒരുങ്ങുന്നു. ആറളം ഫാമിലെ ആന പ്രതിരോധ മതില്‍ വഴി മേഖലയിലെ കൃഷിയും മനുഷ്യജീവനും സംരക്ഷിക്കപ്പെടും. ആദിവാസി വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'എന്‍ ഊര്' വയനാട് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു.

സാങ്കേതികമായും സാമ്പത്തികമായും വികസിതമായും സുരക്ഷിതമായ നിലയിലേക്ക് പിന്നാക്ക ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഇനിയും നവചിന്തകളുയരണം, നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണം അതിലേക്കായി മുഖാമുഖം വേദിയിലേക്ക് നമുക്ക് കാതോര്‍ക്കാം...


#kerala #mukhamukham #keralagovernment #unnathi