Kerala Government
297 subscribers
246 photos
89 videos
497 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
നിർമിത ബുദ്ധി, പഠനാന്തരീക്ഷമടക്കമുള്ള വിവിധ വിഷങ്ങളുമായി ഫ്രീഡം ഫെസ്‌റ്റ് രണ്ടാം ദിനം https://keralanews.gov.in/23162/Freedom-fest-2023-second-day-programs.html
ജി.എസ്.ടി 'ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്മെന്റ്' ആംനസ്റ്റി സ്‌കീം: അവസാന തീയതി ആഗസ്റ്റ് 31 https://keralanews.gov.in/23172/best-judgement-assesment-under-GST-.html
നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം; ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണം: മുഖ്യമന്ത്രി https://keralanews.gov.in/23187/Independence--day.html
Media is too big
VIEW IN TELEGRAM
കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പ്രൗഢ പരിപാടിയിൽ കർഷക ദിനാഘോഷം, കർഷക അവാർഡ് വിതരണം, കാബ്‌കോ ഉദ്ഘാടനം, പച്ചക്കറിക്കും ചെറുധാന്യങ്ങൾക്കും മുൻഗണന നൽകി സ്വയംപര്യാപ്തമായ ആരോഗ്യ ഭക്ഷണം ലക്ഷ്യംവെച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനം എന്നിവ നിർവഹിച്ചു.
Media is too big
VIEW IN TELEGRAM
ഓണം ആഘോഷമാക്കാൻ സ്പെഷ്യൽ ഓണം ഫെയറുകളുമായി സംസ്ഥാന സർക്കാർ. 19 നും 20നുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകളും 23 മുതൽ താലൂക്കുതല ഫെയറുകളും ആരംഭിക്കുകയാണ്. ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്.

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കും.
#onamfair #supplyco #kerala
എസ്‌.സി., എസ്‌.ടി. സംരംഭകർക്ക് വഴികാട്ടാൻ ആരംഭിച്ച 'സ്റ്റാർട്ടപ്പ് സിറ്റി' പദ്ധതിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

പട്ടികജാതി-പട്ടികവർഗ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്‌.യു.എം) ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് സിറ്റി. എസ്‌.സി, എസ്‌.ടി വിഭാഗത്തിന്‍റെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ള സംരംഭകർക്ക് സഹായം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്‌ഷ്യം. സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ദോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.

സ്റ്റാർട്ട് അപ്പ് സിറ്റിയുടെ ഭാഗമായി ഏതെങ്കിലും മേഖലയിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് bit.ly/ksumstartupcity -ൽ രജിസ്റ്റർ ചെയ്യാം.

മികച്ച തൊഴില്‍ ഇടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, ഉത്പ്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് സിറ്റി സഹായകരമാകും.

മികച്ച പ്രവര്‍ത്തനം, ഏകീകൃത ബ്രാന്‍ഡിംഗ്, വിപണനം, വില്‍പ്പന എന്നിവക്കായി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് സ്റ്റാർട്ടപ്പ് സിറ്റി പ്രയോജനപ്പെടുത്താം. ബിസിനസിന്‍റെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനും സാധിക്കും.

നൈപുണ്യ-സംരംഭകത്വ വികസന പരിപാടികള്‍, നേതൃത്വ ശില്‍പശാലകള്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 0471 251 8274
office@unnathikerala.org
info@unnathikerala.org
unnathikerala.org
https://unnathikerala.org/enterprenuership

#kerala #unnathi #startupcity #SCSTDevelopment
നവകേരള സൃഷ്ടിക്കായി ജ്ഞാനോൽപ്പാദനം നടത്തണമെന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ജേതാക്കളോട് മുഖ്യമന്ത്രി https://keralanews.gov.in/23276/Chief-Minister's-Navakerala-post-doctoral-felloship-distribution.html
ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് തലസ്ഥാനത്ത് ഓണം വാരാഘോഷം. 27ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധിയിൽ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും ചടങ്ങിൽ മുഖ്യാതിഥികളാകും.
'ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം. ജില്ലയിൽ 30 വേദികളിലായി 8000 ത്തോളം കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും.
ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.

#onam #onamvaraghosham #kerala #keralatourism