Kerala Government
277 subscribers
231 photos
87 videos
483 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനത്തിന് തുടക്കമായി. ഇലക്ട്രോണിക് ഉൽപ്പന്ന ഡിസൈനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കാനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് തിരുവനന്തപുരം ടെക്‌നോസിറ്റി കാമ്പസിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഫസ്റ്റ് ഫേസ് പ്രവർത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പാർക്ക് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാവുന്നതോടെ ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെ കൂടി അതിന്റെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി വിപുലീകരിക്കും.

ഇന്ത്യയിൽ ആദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളത്തിൽനിന്ന് വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ കുതിച്ചുചാട്ടത്തിന് രാജ്യത്തിനുള്ള മാൃതകയാകും ഡിജിറ്റൽ സയൻസ് പാർക്ക്. ഇതിനായി ടെക്‌നോപാർക്ക് ഫേസ് ഫോറിൽ 13.93 ഏക്കർ സ്ഥലമാണ് സർക്കാർ അനുവദിച്ചത്. കിഫ്ബിയിൽ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാർക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറക്കല്ലിടൽ നടന്നത് ഏപ്രിൽ 25 നാണ്. മൂന്നു മാസത്തിനുള്ളിൽ തന്നെ ഡിജിറ്റൽ സയൻസ് പാർക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനും അതിന്റെ പ്രവർത്തനം ആരംഭിക്കാനുമായി. ഒന്നര-രണ്ടു വർഷത്തിനുള്ളിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് കെട്ടിടങ്ങൾ ഇവിടെ പൂർത്തിയാവും. അതോടെ പാർക്ക് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാവും.

ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നവേളയിൽ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് സർക്കാർ.

ഇലക്ട്രോണിക് ചിപ്പ് ഡിസൈനിലെ ലോകപ്രശസ്ത കമ്പനിയായ എ ആർ എം, ഇലക്ട്രോണിക് ഡിസൈനിനായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിൽ ഡിജിറ്റൽ സയൻസ് പാർക്കുമായി സഹകരിക്കുന്നുണ്ട്. സമാനമായ രീതിയിൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ചില ആഗോള കമ്പനികളും വരും ദിവസങ്ങളിൽ പാർക്കുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റൽ സയൻസ് പാർക്ക്.

#digitalsciencepark #kerala
സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക്മാർക്കിന്റെ പുസ്തകോത്സവം ഓഗസ്റ്റ് 4 മുതൽ 8 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. പുസ്തകങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ വില കിഴിവ്, ലൈബ്രറികൾക്ക് ആകർഷകമായ ഡിസ്കൗണ്ട് എന്നിവയുണ്ട്. കേരളത്തിലെ സർക്കാർ പ്രസിദ്ധികരണങ്ങളും മറ്റ് സ്വകാര്യ പ്രസിദ്ധികരണങ്ങളും ലഭ്യമാണ്. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ.
പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരശ്ശീലയുയർന്നു https://keralanews.gov.in/23027/Idsffk.html
വാക്‌സിൻ, പ്രതിരോധ കുത്തിവെപ്പ് ഊർജിതപ്പെടുത്താൻ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 https://keralanews.gov.in/23029/Vaccine.html
നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് https://keralanews.gov.in/23165/nehru-trophy-boat-race.html