Kerala Government
482 subscribers
495 photos
205 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മലയാളികളുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ ബ്രാൻ്റ് സ്റ്റോറുകളും, മില്ലറ്റ് കഫേകളും ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് തിരുവനന്തപുരം ഉള്ളൂരിൽ നിർവഹിച്ചു.

കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർക്കാണ് കഫേയുടെ ഏകോപനവും ചുമതലയും.

കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ആരംഭിക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

സംസ്ഥാന കൃഷി വകുപ്പ് കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ,എഫ.പി.ഒ കൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയിൽ കേരളഗ്രോ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നീ ബ്രാൻഡുകൾ ഇതിനകം അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാൻഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.

#keralagro #milletcafe #keralagovernment
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാർച്ച് മുതൽ സർക്കാർ നടപ്പാക്കി വരികയാണ്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്.

ഈ ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് തുടക്കമാവുന്നത്. ഈ പ്രചാരണം വിജയിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗത്തിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം. മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി നാം നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകർഷിക്കുകയുണ്ടായി. സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ നാം തീർത്ത മാതൃകക്ക് കൂടുതൽ കരുത്തേകട്ടെ.

#malinnyamukthanavakeralam


https://www.facebook.com/share/p/yD59QicRySzvqMPA/?mibextid=xfxF2i
👍1
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്ത് പുതിയതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും ഒക്ടോബർ അഞ്ചിന് ശനിയാഴ്ച തിരുവനന്തപുരം ശ്രീകാര്യം ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്. പ്ളാൻഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ചാണ് 10 കെട്ടിടങ്ങൾ നിർമിച്ചത്.

#kerala #vidyakiranam #keralagovernment
മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഒക്ടോബർ 5 ശനിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

05-10-2024 ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

#kerala #rainalert #weatherupdate
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും.

#sabarimala #onlinebooking #kerala
👍1
മഴ കണക്കിലെടുത്ത് പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാഗ്രത തുടരണം.

#rainalert #weatherupdate #kerala
👍1
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം

▶️ഓറഞ്ച് അലർട്ട് :
* 06/10/2024 ന്: ഇടുക്കി, മലപ്പുറം, വയനാട്

▶️മഞ്ഞ അലർട്ട്:
* 06/10/2024 ന്: പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

#rainalert #kerala #keralarains
updated alert :

മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (ഒക്ടോബർ 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#keralagovernment #RainAlert
ഒറ്റ മനസോടെ ഒത്തു പിടിച്ചാൽ പോരാത്തതായി എന്തുണ്ട്?! സമ്പൂർണ മാലിന്യ മുക്ത കേരളം എന്ന നമ്മുടെ എല്ലാവരുടെയും ലക്ഷ്യത്തിലേക്ക് ഉള്ള ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന് ആരംഭിച്ചു.


# മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം


#MalinyamukthamNavakeralam
👍1
മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത തുടരണം.

#rainalert #kerala
*നാളെ പൊതുഅവധി*

മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
👍1
സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ മുൻഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

#keralagovernment #rationcard #mustering
സംസ്കരണത്തിനായി മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ശീലിക്കാം...

മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം

#MalinyamukthamNavakeralam #kerala
👍1