Kerala Government
218 subscribers
126 photos
29 videos
446 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.

റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.

കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.

ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യങ്ങളുള്ള ആറു നിലകളുള്ള പുത്തൻ ലേഡീസ് ഹോസ്റ്റൽ സജ്ജമായി. 101 മുറികളാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകൾ കെട്ടിടത്തിലുണ്ട്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയുമുണ്ട്. 18 കോടി രൂപയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

#kerala #medicalcollege #trivandrum #keralagovernment #navakeralam
This media is not supported in your browser
VIEW IN TELEGRAM
കുട്ടികളുടെ വ്യക്തിഗത മികവുകളും പഠനമികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ അവതരിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന 'പഠനോത്സവം 2024' ന് തുടക്കമായി. അക്കാദമിക വർഷാന്ത്യത്തിൽ തുടങ്ങി അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം വരെ നീളുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങളാണ് പഠനോത്സവത്തിൻ്റെ ഭാഗമായി ഉണ്ടാകുക. സംസ്ഥാനത്തുടനീളം 11, 319 സ്കൂളുകളിൽ പഠനോത്സവം നടത്തുന്നുണ്ട്.

#kerala #padanolsavam #generaleducation
2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.

ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പാഠപുസ്തകങ്ങൾ നേരത്തേ വിതരണം ചെയ്യുന്നത്.

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.

#kerala #textbooks #keralagovernment #generaleducation
2024-25 വർഷത്തെ പാഠപുസ്തക വിതരണത്തിന് തുടക്കമായി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,50,00,000 ഓളം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തിയായി വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാകും.

#kerala #textbooks #keralagovernment #generaleducation
പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വേഗം കൂട്ടുന്ന നിരവധി പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നത്.

ദീർഘദൂര സർവീസ് ലക്ഷ്യം വെച്ച് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളും, ഇ-ബസുകളും കൂടാതെ കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കി അതിലൂടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ യാത്രാ ഫ്യുവൽ പദ്ധതി, ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവ്വീസ്, പഞ്ചായത്ത് റോഡുകളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി, ഗതാഗതയോഗ്യമല്ലാത്ത ബസ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി, പണം നൽകി റീചാർജ്ജ് സാധ്യമാക്കുന്ന സ്മാർട് ട്രാവൽ കാർഡ്, റോഡ് സുരക്ഷയ്ക്ക് എഐ ക്യാമറകൾ, ഇ-മൊബിലിറ്റി പ്രോത്സാഹനത്തിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതിയിളവ്, 30,000 രൂപ വീതം സബ്‌സിഡി തുടങ്ങിയ പ്രവർത്തനങ്ങൾ വകുപ്പ് നടപ്പാക്കുന്നു.

മോട്ടോർവാഹന വകുപ്പ് കൂടുതൽ സുതാര്യവും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭിക്കാൻ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് പദ്ധതി, വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്ന 'സുരക്ഷ' പദ്ധതി, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിക് ബട്ടൺ, ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോം, വിദ്യാഭ്യാസ സ്ഥാപന ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിന് ''വിദ്യാ വാഹൻ' തുടങ്ങി നിരവധി പദ്ധതികൾ.

വിനോദസഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഉൾനാടൻ ജല ഗതാഗതത്തെ നവീകരിച്ചു. ഡബിൾ ഡക്കർ പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടുകളുമായി സീ-കുട്ടനാട് സർവീസ്, ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ 'ആദിത്യ', വാട്ടർ ടാക്‌സി, സീ അഷ്ടമുടി എന്നിങ്ങനെ കരഗതാഗതത്തിലും ജലഗതാഗത്തിലും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് അനുസരണമായി നൂതനാശയങ്ങൾ പ്രാവർത്തികമാക്കി.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പൊതു ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്ന മികച്ച സംവിധാനങ്ങളായി വളരുകയാണ്.

പൊതുയാത്ര സംവിധാനത്തെ അടിമുടി പരിഷ്‌കരിച്ച് പുത്തൻ സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഏർപ്പെടുത്തി സർക്കാർ പൊതുഗതാഗതരംഗത്തെ വികസിത പാതയിലേക്ക് നയിക്കുകയാണ്.
---
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #publictransport #keralagovernment
സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയിൽ. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കിലോയ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന മട്ട, ജയ, കുറുമ ഇനങ്ങൾ 29/30 രൂപയ്ക്കാണ് പൊതുജനങ്ങൾക്കു നൽകുന്നത്. മികച്ച അരി കുറഞ്ഞ വിലയിൽ ലഭ്യമാക്കി ഫലപ്രദമായ വിപണി ഇടപെടലാണു സർക്കാർ ഉറപ്പാക്കുന്നത്.

ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക.
ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം - എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക.

#KRice #kerala #supplyco #keralagovernment