Kerala Government
219 subscribers
143 photos
32 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് https://keralanews.gov.in/25566/Summer.html
സ്മാർട്ട്സിറ്റി പദ്ധതിയിൽ 684 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി https://keralanews.gov.in/25565/Cm-tvm-corporation-.html
സംസ്ഥാന സർക്കാർ 'കെ- റൈസ്' ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് ഉടൻ വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക.

സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ-റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസംതോറും അഞ്ച് വിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോവീതം വാങ്ങാം.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെന്റർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലവാരം ഉറപ്പു വരുത്തിയാണ് അരി സംഭരിക്കുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
#KRice #Supplyco #kerala #keralagovernment
ഗ്രാമനഗര ഭേദമില്ലാതെ ജലവിതരണ സംവിധാനം കൃത്യതയോടെ പ്രവർത്തിപ്പിച്ച് പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന ജലവിഭവ വകുപ്പാണ് നമ്മുടേത്.

ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്‌കരണം തുടങ്ങി നിരവധി പദ്ധതികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു. അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാണ്. 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരിണികൾ, ജലസുരക്ഷ ഉറപ്പാക്കാൻ അമൃത് പദ്ധതി,കുപ്പിവെള്ളം ഹില്ലി അക്വ, 86 NABL നിലവാരത്തിലുള്ള ജലപരിശോധന ലാബുകൾ തുടങ്ങി സാങ്കേതികമായും വികനസപരമായും മുന്നേറുകയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ.

ചെല്ലാനത്ത് 344.2 കോടി രൂപ മുടക്കിൽ ടെട്രാപ്പോഡ് സ്ഥാപിച്ചു.

1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതി വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ്.

സംസ്ഥാനത്തെ 36.65 ലക്ഷം ഗ്രാമീണ വീടുകളിൽ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി, 60 കോടിയുടെ പുഴ-തോട് സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കി, കുഴൽകിണറുകൾ നിർമിക്കുന്നതിലൂടെ കാർഷിക ജലലഭ്യതയ്ക്ക് സഹായമേകാൻ 6.74 കോടി രൂപയുടെ ആറ് റിഗ്ഗുകൾ വാങ്ങി, 600 കോടിയ്ക്ക് 15 റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വകുപ്പിന്റേതായി നടക്കുന്നത്.

ജനപങ്കാളിത്തത്തോടെയുള്ള ജലസുരക്ഷ, സംരക്ഷണ പ്രവർത്തനങ്ങളുമായി രാജ്യത്തിനാകെ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.
---

സാഭിമാനം, നവകേരളം !

#kerala #keralagovernment #sabhimanamNavakeralam #navakeralam
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം. ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ യാഥാർഥ്യമായതിലൂടെ സാധ്യമാക്കുന്നത്.

കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 പേരുടെ ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യുന്നുണ്ട്.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഷോർട്ട് ഫിലിമുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.

നിർമ്മാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്ററുകൾ പ്രതിസന്ധിയിലാകുന്നെന്ന ആശങ്ക ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളത്. ക്യൂറേറ്റർമാർ നിർദേശിക്കുന്ന ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.

#CSpace #kerala #ott #keralagovernment
കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്‌ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.

വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.

നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.

ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam