Kerala Government
230 subscribers
176 photos
35 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കാൻ തീരുമാനം. 2024-25 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ 30ന് വൈകിട്ട് 5 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in .
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ ഞായറാഴ്ച (മാർച്ച് 3ന്) റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ആശയവിനിമയ നടത്തും.

സമാപനസംവാദം രാവിലെ 9.30ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

#kerala #mukhamukham #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധമേഖലകളിലുള്ള വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളാണ് ഇന്ന് (മാർച്ച് 3) പങ്കെടുക്കുന്നത്. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് സംവാദം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പരിപാടിയുടെ ഭാഗമാകും.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് സർക്കാർ മിക്ക സാമൂഹ്യപരിപാടികളും നടപ്പിലാക്കുന്നത്. മയക്കുമരുന്നിനും ലഹരിക്കും എതിരായ ബോധവത്ക്കരണ പരിപാടികൾ, ആരോഗ്യ പരിപാടികൾ, വയോജന സുരക്ഷാ പദ്ധതി, പരിസരമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളൊക്കെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

അഴുക്കുചാലുകൾ വൃത്തിയാക്കുക, റോഡ് പണികൾ, മരങ്ങളുടെ പരിപാലനം തുടങ്ങി പാർക്കുകളുടെ പ്രവർത്തനം, പാർക്കിംഗ്, വൈദ്യുതി, വെള്ളം, ജലസംഭരണം എന്നിങ്ങനെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിവിധങ്ങളായ വിഷയങ്ങളിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ നടപ്പാക്കേണ്ട നവീന പ്രവർത്തനങ്ങളെ കുറിച്ചും, പ്രതിസന്ധികളെ കുറിച്ചും, മികച്ച രീതിയിലുള്ള പദ്ധതിയാസൂത്രണങ്ങൾക്ക് സഹായമാകുന്ന ആശയങ്ങളും മുഖാമുഖം വേദിയിലെ ചർച്ചയിലൂടെ മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ...

#kerala #mukhamukham #keralagovernment
ആരോഗ്യ സര്‍വകലാശാല: സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരം ഉത്‌ഘാടനത്തിനൊരുങ്ങി https://keralanews.gov.in/25534/Newstitleeng.html
ശമ്പള, പെൻഷൻ വിതരണത്തിൽ ആശങ്ക ആവശ്യമില്ലെന്ന് ധനമന്ത്രി https://keralanews.gov.in/25537/Newstitleeng.html
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും സുസജ്ജമായി ആധുനിക സാങ്കേതിക മികവിലാണ് കേരള പൊലീസ്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകൾ അന്വേഷിക്കാൻ ഐ.ജിയുടെ കീഴിൽ സംസ്ഥാനത്ത് 465 അംഗങ്ങളുള്ള പ്രത്യേക സൈബർ ഡിവിഷനും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എക്കണോമിക് ഒഫെൻസ് വിങ്ങും പ്രവർത്തിക്കുന്നുണ്ട്.

ഡാർക്ക് വെബുമായി ബന്ധപ്പെട്ട കേസുകൾ വിശകലനം ചെയ്യാൻ പൊലീസ് grapenel 1.0 സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേനയിലേക്ക് അതിനൂതന വാഹനങ്ങൾ, പേപ്പർരഹിത ഓഫീസുകൾ ലക്ഷ്യമിട്ട് മി-കോപ്‌സ് മൊബൈൽ ആപ്പ്, പൊലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്‌സൈറ്റുകൾ, ഡ്രോൺ ഫൊറൻസിക് ലാബ്, ഗവേഷണങ്ങൾക്ക് പൊലീസ് റിസർച്ച് സെന്റർ, ഗവേഷണ കേന്ദ്രം, ജില്ലാ ഫൊറൻസിക് സയൻസ് ലാബുകൾ തുടങ്ങി നിരവധി സംവിധാനങ്ങളും ഇപ്പോഴുണ്ട്.

പരാതികൾ തീർപ്പാക്കൽ, സ്ത്രീ സുരക്ഷ, കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി സമീപനം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ തന്നെ മികച്ച പൊലീസ് സ്റ്റേഷനുകളാണ് നമ്മുടേത്.

പൊലീസിലെ നവസാങ്കേതിക മുന്നേറ്റം പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള ഇടപഴകലിൽ പോലും പുതിയ ഉന്മേഷം സൃഷ്ടിച്ചിട്ടുണ്ട്.
---
സാഭിമാനം, നവകേരളം!

#kerala #keralapolice #keralagovernment #SabhimanamNavakeralam
എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു https://keralanews.gov.in/25545/Administrative-block-of-apj-abdul-Kalam-technical-University-inaugurated.html
ഇനി ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തും; വരുന്നു കുടുംബശ്രീ 'ലഞ്ച് ബെൽ' https://keralanews.gov.in/25544/Newstitleeng.html
സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന് 30 സുരക്ഷാ സങ്കേതം അടങ്ങിയ ലേബൽ വരുന്നു https://keralanews.gov.in/25548/Newstitleeng.html
പരാതി പരിഹാരം വേഗത്തിലാകും; നവീകരിച്ച സിഎംഒ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു https://keralanews.gov.in/25549/Newstitleeng.html
ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിൽ: കുടുംബശ്രീയുടെ 'ലഞ്ച് ബെല്ലി'ന് തുടക്കം https://keralanews.gov.in/25561/Kudumbasree.html