Kerala Government
477 subscribers
468 photos
194 videos
1.04K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2021, 2022, 2023 വർഷങ്ങളിലേത് യഥാക്രമം കെ.ജി. പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.
2
This media is not supported in your browser
VIEW IN TELEGRAM
മഴ തുടരുന്നതിനാൽ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണം. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം.

തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും.
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.

പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, സ്‌കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.
----
കരുത്തോടെ കേരളം - 68
#keralagovernment #cooperative #kerala #karuthodekeralam #paliativecare #NavakeralamPuthuvazhikal
മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട്:
28/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്.

▶️ മഞ്ഞ അലർട്ട്:
28/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 28/06/2025)

#keralarains #rainalert
കോട്ടയം അതിദാരിദ്ര്യമുക്തം – സമ്പൂർണ്ണ അതിദാരിദ്ര്യമുക്തമായ കേരളത്തിലെ ആദ്യ ജില്ല -

https://kerala.gov.in/achievement/OTM4NzU2MjAzLjg4/100?lan=mal
കേരളത്തിന്റെ ഭൂരേഖാ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ ഒരു മാതൃകയായി മാറുകയാണ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് സുതാര്യവും കൃത്യവുമായ ഭൂമി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭം.
പ്രധാന നേട്ടങ്ങൾ:
* ഡിജിറ്റൽ സർവേ: 2022-ൽ 858 കോടി രൂപ ചിലവിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ രാജ്യത്തെ ഏറ്റവും വലിയ സർവേ പദ്ധതിയാണ്. 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
* കൃത്യതയും സുതാര്യതയും: ഡിജിറ്റൽ റീസർവേയിലൂടെ അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരവും, കൃത്യതയുള്ള ഭൂരേഖകളും സാധ്യമായി.
* യൂണിക് തണ്ടപ്പേര്: സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്താദ്യമായി ഈ സംവിധാനം നടപ്പിലാക്കി.
* രജിസ്ട്രേഷൻ എളുപ്പമാക്കുന്നു: ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ, ഭൂമി രജിസ്ട്രേഷനു മുൻപുതന്നെ അംഗീകൃത സ്കെച്ചും രേഖകളും ആധാരത്തിന്റെ ഭാഗമാക്കും.
* CORS സാങ്കേതികവിദ്യ: സർവേ ജോലികൾ വേഗത്തിലാക്കാൻ 28 CORS സ്റ്റേഷനുകളിൽ 27 എണ്ണവും സജ്ജമായി.
* പുരോഗതി: ആകെ 488 വില്ലേജുകളിൽ 312 വില്ലേജുകളിലെ ഫീൽഡ് ജോലികൾ പൂർത്തിയാക്കി 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നു തിട്ടപ്പെടുത്തി.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതി, ഡിജിറ്റൽ ലാൻഡ് സർവേയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നു.
#keralagovernment #digitalresurvey #kerala #karuthodekeralam #entebhoomi #NavakeralamPuthuvazhikal
This media is not supported in your browser
VIEW IN TELEGRAM
സംരംഭകത്വ വിപ്ലവത്തിന് വഴിയൊരുക്കിയ 'സംരംഭക വർഷം' പദ്ധതി!

📍പുതിയ സംരംഭങ്ങൾ: 353,133 യൂണിറ്റുകൾ!
📍ആകെ നിക്ഷേപം: ₹22688.47 കോടി!
📍നേരിട്ടുള്ള തൊഴിലവസരങ്ങൾ: 749,712

▶️ നിർമ്മാണ മേഖല (Manufacturing): യൂണിറ്റുകൾ: 49,222 ,
നിക്ഷേപം: ₹4,796.23 കോടി

▶️ സേവന മേഖല (Service):
യൂണിറ്റുകൾ: 1,48,363 ,
നിക്ഷേപം: ₹8,570.12 കോടി

▶️ വ്യാപാര മേഖല (Trade): യൂണിറ്റുകൾ: 1,55,547 ,നിക്ഷേപം: ₹9322.13 കോടി

കേരളത്തിന്റെ സാമ്പത്തിക ഭാവിയെ മാറ്റിയെഴുതാൻ 2022 ഏപ്രിലിൽ ആരംഭിച്ച "സംരംഭക വർഷം" പദ്ധതി എന്റർപ്രൈസ് 2.0 (2023–24), എന്റർപ്രൈസ് 3.0 (2024–25) എന്നീ ഘട്ടങ്ങളിലൂടെ വിജയകരമായി മുന്നേറുകയാണ് .

കയറ്റുമതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള Enterprise 4.0, 'ഒരു പഞ്ചായത്ത് – ഒരു ഉൽപ്പന്നം' മാതൃകയിലുള്ള ജില്ലാ ഉൽപ്പന്ന ഹബ്ബുകൾ, ഹരിത സുസ്ഥിര സംരംഭങ്ങൾ എന്നിവയിലൂടെ വ്യവസായ വളർച്ചയുടെ പുതിയ പടവുകളിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 🌱


#keralagovernment #yearofenterprises #samrambhakavarsham
നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.

https://www.facebook.com/share/p/1YRdTpgyiN/
Media is too big
VIEW IN TELEGRAM
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളായ അതിദാരിദ്യ നിർമാർജ്ജനം, റോഡു പുനരുദ്ധാരണ പദ്ധതി, ലൈഫ് മിഷൻ, ഹരിത കേരളം, മാലിന്യമുക്തം നവകേരളം, ആർദ്രം മിഷൻ, വിദ്യാകിരണം, എന്നിവയിൽ കണ്ണൂർ ജില്ലയിൽ നടപ്പാക്കിയ പദ്ധതികളും അവയുടെ പുരോഗതിയും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന മേഖലാതല യോഗം അവലോകനം ചെയ്തു.

#keralagovernment #regionalreviewmeeting