Kerala Government
476 subscribers
469 photos
195 videos
1.04K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ.

https://www.facebook.com/share/p/1Cw3G6UG3w/
#Kerala is striving for self-sufficiency in #agriculture!
Adding to this, the 'Onathinu Oru Muram Pachakari' campaign has been a remarkable success each year, encouraging more people to embrace farming.

https://www.facebook.com/share/p/14zXV1dxxC/

#KeralaGovernment #SelfSufficiency #Farming
1
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി - കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച (ജൂൺ 26) സമർപ്പിക്കും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വൈകിട്ട് 5.30 നാണ് പുരസ്കാര സമർപ്പണ ചടങ്ങ്.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം എൽ എ എന്നിവർ മുഖ്യാതിഥികളായിരിക്കും.

മാധ്യമ പ്രവർത്തകരായ കെ. ജി പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് സ്വദേശാഭിമാനി കേസരി പുരസ്‌കാരം സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം.
കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് (26) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പൊതുജനങ്ങൾ ജാഗ്രത തുടരണം.

(Alert updated on 10 AM , 26 june 2025)

#keralarains #rainalert
ലഹരിക്കും മയക്കുമരുന്നിനും എതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് നാം. ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ അടുത്തഘട്ടത്തിലേക്കാണ് കടക്കുന്നത്. ഇതിൻ്റെ ഭാഗമായി മയക്കുമരുന്ന് വിമുക്ത കുടുംബം, ആർട്ട് ഡിക്ഷൻ, നേർവഴി, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് തുടങ്ങി വിവിധ വകുപ്പുകളെയും പൊതു സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾക്കൊള്ളിച്ച് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന് പുറമേ സ്കൂൾ തലത്തിൽ മയക്കുമരുന്നിനെതിരായ കർമപരിപാടികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധപൂർണിമ പദ്ധതിക്കും തുടക്കമായിട്ടുണ്ട്.

മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് അണിചേരാം. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസിനെയോ എക്സൈസിനെയോ ഹെൽപ്പ് ലൈൻ നമ്പരായ 1933 യിലോ അറിയിക്കാം.

#notodrugs #keralagovernment
കേരളത്തിലെ കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് (26) ഉച്ചക്ക് ഒരു മണിക്കുള്ള അലർട്ട് പ്രകാരം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

26 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

26 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 26/06/2025)

#keralarains #rainalert
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു.

https://www.facebook.com/share/v/1BoCe2mPwS/