Kerala Government
220 subscribers
143 photos
30 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
തണുക്കാം, വൈദ്യുതി പാഴാക്കാതെ....
---
ഏകദേശം 26 ഡിഗ്രി സെൽഷ്യസിൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജ്ജക്ഷമതയുള്ളവയായി മാറുന്നത് . ഒന്നാമതായി, 26 ഡിഗ്രി സെൽഷ്യസ് മിക്ക ആളുകൾക്കും സുഖപ്രദമായ താപനിലയുടെ പരിധിക്കുള്ളിലാണ്, ഇത് തണുപ്പും ഊർജ്ജ കാര്യക്ഷമതയും തമ്മിലുള്ള സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്നു. ഈ താപനിലയിൽ, എയർകണ്ടീഷണർ ഇൻഡോർ അന്തരീക്ഷം തണുപ്പിക്കാൻ കഠിനമായി പ്രവർത്തിക്കേണ്ടതില്ല, ഇത് ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നു.
കൂടാതെ, തെർമോസ്റ്റാറ്റ് 26 ഡിഗ്രി സെൽഷ്യസായി സജ്ജീകരിക്കുന്നത് അമിതമായ തണുപ്പിനെ തടയുന്നു. ഇത് ഊർജ്ജ പാഴാക്കലും ഉയർന്ന യൂട്ടിലിറ്റി ബില്ലുകൾ വരുന്നതും തടയുന്നു. കൂടാതെ, എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾ സാധാരണയായി ഈ താപനില പരിധിക്കുള്ളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അവയുടെ കാര്യക്ഷമതയും പ്രകടനവും ഇത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.

പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.

എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.

വാഷിംഗ് മെഷീനുകളിൽ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക.

സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.


കെട്ടിടങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ്ജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.


സൗരോർജമടക്കമുള്ള പുനരുപയോഗ
ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാം. വൈദ്യുതി ബില്ലുകൾ കുറക്കാം.

സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
SET your AC @ 26 °C

എയർ കണ്ടീഷനർ താപനില 26 °C ആയി ക്രമീകരിക്കാം, വൈദ്യുതി ലാഭിക്കാം
----

വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
WEAR WHITE COTTON CLOTH

ശരീര താപനിയന്ത്രണത്തിനായി വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
SET 26

എ സി 26°C താപനിലയിൽ കഠിനമായ
തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.


വൈദ്യുതിച്ചെലവ് കുറച്ച് ലാഭമുണ്ടാകുന്നു.


* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.




#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കൂൾ റൂഫ് കേരള

മേൽക്കൂരകളിൽ കൂൾ റൂഫിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെട്ടിടങ്ങളുടെ ഉൾവശം കുളിർമയുള്ളതാക്കാം.

സാധാരണ മേൽക്കൂരകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രം ചൂടിനെ ആഗിരണം ചെയ്യുന്ന മേൽക്കൂരകളാണ് കൂൾ റൂഫുകൾ.



* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്ന സമയവും കൂടുകയാണ്.
26 °C ൽ എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നു.
ഈ താപനിലയിൽ കഠിനമായ തണുപ്പോ ചൂടോ ഉണ്ടാകുന്നില്ല.

Set 26

* സുസ്ഥിര ഊർജ്ജ മാതൃകകൾ നമുക്ക് പിന്തുടരാം!

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഉഷ്ണതരംഗം കേരളത്തിലും;

ശരീര താപനിയന്ത്രണത്തിനായി ചൂടുകാലത്ത് വെളുത്ത പരുത്തി വസ്ത്രങ്ങൾ ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കാം.

WEAR WHITE COTTON CLOTHS

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
സുഖപ്രദമായ അന്തരീക്ഷത്തിന് മുറികൾ ക്കുള്ളിൽ 26 °C താപനില മതിയാകും.
കെട്ടിടങ്ങൾക്കുള്ളിലെ അന്തരീക്ഷം തണുപ്പിക്കാൻ എയർ കണ്ടീഷണറുകൾ കഠിനമായി പ്രവർത്തിക്കേണ്ടതില്ല.
ചൂടും കുറയ്ക്കാം, ഊർജ ഉപഭോഗവും നിയന്ത്രിക്കാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വേനൽ കടുത്തതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽ ചൂട് പലയിടത്തും 40 ഡി​ഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരം​ഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില പല ദിവസങ്ങളിലും സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും സാധാരണയിലും 3 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് പൊതുവിൽ രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനമാണ്.

രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണം.

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ വെള്ളം കരുതുന്നത് നല്ലത്.
ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ തീപിടുത്തത്തിനുള്ള സാധ്യതകളും ഉണ്ട്. ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം.

#kerala #summerheat #heatwave #eechoodinenamukkuneridam #keralagovernment
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 4,5 തീയതികളിൽ ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

#kerala #hightide #weatheralert #roughsea
WEAR WHITE COTTON CLOTHES

വെളുത്ത കോട്ടൺ വസ്ത്രങ്ങൾ
ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.

ഉയർന്ന താപനിലയെ പ്രതിരോധിക്കുന്നു.


*സുസ്ഥിര ഊർജ്ജ മാതൃകകൾക്കൊപ്പം മുന്നേറാം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
ഊർജ ഉപഭോഗം റെക്കോർഡിൽ. വൈദ്യുതി ഉപയോഗം പരമാവധി നമുക്ക് നിയന്ത്രിക്കാം.


26°C ൽ സജ്ജമാക്കുമ്പോഴാണ് എയർ കണ്ടീഷണറുകൾ ഏറ്റവും ഊർജക്ഷമതയുള്ളവയായി മാറുന്നത്.
ഇത് ഉയർന്ന ബില്ലുകൾ വരുന്നത് തടയുന്നു


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം!

എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.

സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാം.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കരുതലോടെയാകാം, ഊർജ ഉപഭോഗം.

ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

* ലൈറ്റുകളും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.

* വാഷിംഗ് മെഷീനുകൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കുക.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വൈദ്യുതി അമൂല്യമാണ്, ആവശ്യത്തിന് മാത്രം ഉപയോഗിക്കാം!

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.

ഉപയോഗത്തിലില്ലാത്ത മുഴുവൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം മേയ് 8 ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപന ശേഷം നാല് മണി മുതൽ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

#kerala #sslcresults #prdlive #keralagovernment