Kerala Government
250 subscribers
201 photos
42 videos
468 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
Media is too big
VIEW IN TELEGRAM
കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന 'കേരളീയ'ത്തിന് അകമഴിഞ്ഞ പിന്തുണയുമായി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും 'കേരളീയം' വഴിയൊരുക്കും.

#keraleeyam #keraleeyam2023
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്.

നവംബര്‍ 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. നവകേരളത്തിനായി ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സ് പുതിയ ഊർജ്ജം പകരും.

നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ പ്രയത്നിച്ചത്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്.

അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകൾ അനിവാര്യമാണ്. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകും.


#kerala #keralagoverment #navakeralasadass
This media is not supported in your browser
VIEW IN TELEGRAM
ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം..
നവകേരള സദസ്സിന് ഇന്ന് തുടക്കമാകുന്നു

#navakeralasadas #kerala
നവകേരള സദസ് - ഉദ്ഘാടനം - മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് തത്സമയം

https://fb.watch/ooj4q7WV-Y/?mibextid=9R9pXO
നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.

വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ ആരംഭിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വളണ്ടിയര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

2024 ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. കില സിലബസ് തയ്യാറാക്കി കഴിഞ്ഞു.
ആഗസ്റ്റ് മാസം പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസം നടക്കും. സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിന്ന് നടത്തും.

യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരും സംസാരിച്ചു.

#kerala #digitalliteracy #digitalliteracystate