Kerala Government
250 subscribers
201 photos
42 videos
468 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ മലയാര ജനതയ്ക്കു വലിയ ആശ്വാസം നൽകും: മുഖ്യമന്ത്രി https://keralanews.gov.in/23567/Kerala-Government--Land-Assignment-Amendment-Bill.html
നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി https://keralanews.gov.in/23564/Newstitleeng.html
കേരളീയം നവംബർ 1 മുതൽ; മലയാളത്തിന്റെ മഹോത്സവമെന്നു മുഖ്യമന്ത്രി

https://keralanews.gov.in/23566/Newstitleeng.html
തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശേഷങ്ങളും സൗകര്യങ്ങളും അറിയാം ...


https://youtu.be/cSQJPznfnkw?si=uYZaaWRMKdgSDdfA
കേരളത്തിന്റെ പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രതീകമായി 'കേരളീയം 2023' ലോഗോ https://keralanews.gov.in/2598/1/Keraleeyam-2023-logo.html
ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മേഖലാ അവലോകന യോഗങ്ങൾ ആരംഭിക്കുകയാണ്. സെപ്തംബർ 26 ന് തിരുവനന്തപുരത്തും സെപ്തംബർ 28 ന് തൃശ്ശൂരും
ഒക്ടോബർ 03 ന് എറണാകുളത്തും
ഒക്ടോബർ 05 ന് കോഴിക്കോടുമാണ് മേഖലാ അവലോകന യോഗങ്ങൾ ചേരുന്നത്.

ജനങ്ങളുടെ പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ നിർവ്വഹണ വിലയിരുത്തൽ നടത്തുന്നതിനും മേഖലയിലെ പൊതുവായ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുദ്യോഗസ്ഥരുടേയും ജില്ലാ അധികൃതരുടെയും സാന്നിധ്യത്തിൽ ക്ഷേമപദ്ധതികളുടെ വിലയിരുത്തലും അവലോകന യോഗങ്ങളുടെ ലക്ഷ്യമാണ്.

മേഖലാ അവലോകന യോഗങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ ഭരണനിർവഹണത്തെ വേഗത്തിലാക്കുന്നതിന് സഹായിക്കും. ജനകീയവും സമഗ്രവുമായ പുരോഗതിയാണ് സർക്കാർ ഉറപ്പുനൽകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വികസനപ്രക്രിയ കൂടുതൽ സക്രിയമാക്കാനുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോവാം.

#kerala #keralagovernment
വന്യജീവി വാരാഘോഷം (2023)നോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് (entry fee) ഒഴിവാക്കി. ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കും.

#wildlifeweek #kerala