നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.
#keraleeyam2023 #logocontest #kerala
#keraleeyam2023 #logocontest #kerala
Media is too big
VIEW IN TELEGRAM
കേരളത്തിന്റെ സാംസ്‌കാരികത്തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന 'കേരളീയ'ത്തിന് അകമഴിഞ്ഞ പിന്തുണയുമായി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ, പൊതുപരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാമാർജിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നിലവതരിപ്പിക്കാനും സമൃദ്ധി നിറഞ്ഞ നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ഭാവിപദ്ധതികളെ പറ്റി സംവദിക്കാനും 'കേരളീയം' വഴിയൊരുക്കും.
#keraleeyam #keraleeyam2023
#keraleeyam #keraleeyam2023