കരുത്തോടെ മുന്നോട്ട്
------
* കൂടുതൽ റേഷൻ കാർഡുകൾ അർഹതപ്പെട്ടവരിലേക്ക്
* 50,461 മുൻഗണനാകാർഡുകൾ കൂടി
* ആധാർ സീഡിംഗ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം
കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സർക്കാരിന്റെ മൂന്നാം നൂറ് ദിന കർമ പരിപാടിയോടനുബന്ധിച്ച് സംസ്ഥാനത്ത് അരലക്ഷം പേർക്ക് കൂടി മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിച്ചവരിൽ അർഹരമായ 50,461 കുടുംബങ്ങളാണ് മുൻഗണനാ റേഷൻ കാർഡുകളുടെ ഉടമകളാകുന്നത്. മാർച്ച് മാസത്തിനകം എല്ലാവർക്കും കാർഡുകൾ വിതരണം പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമപരിപാടിയോടനുബന്ധിച്ച് ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണം ചെയ്തത് ഉൾപ്പെടെ 2,89,860 മുൻഗണനാ കാർഡുകൾ തരംമാറ്റി നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ 3,34,431 റേഷൻ കാർഡുകൾ വിതരണം ചെയ്തു കഴിഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് 7490 പേരുടെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് മഞ്ഞ കാർഡ്(AAY കാർഡ്) നൽകും. പൊതുവിതരണ സംവിധാനം സംശുദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പ് വരുത്തുന്നതിന് റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുളള 3.49 കോടി ഗുണഭോക്താക്കൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ആധാർ സീഡിംഗ് പദ്ധതി നൂറ് ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഇനിമുതൽ ഓൺലൈനായി ലഭിക്കും.
എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുളള നിരന്തര പ്രവർത്തനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഭക്ഷ്യധാന്യങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് അത് തിരിച്ചേൽപ്പിക്കാൻ അവസരം നൽകിയിരുന്നു.
#kerala #foodsafety #rationcard

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, പരിശീലനം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
#foodsafety #kerala #keralagovernment