Kerala Government
474 subscribers
476 photos
198 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിക്കായി മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു


* 1710 ഏക്കർ ഭൂമിക്കായി ചെലവഴിച്ചത് 1790 കോടി രൂപ
* പാലക്കാട് നോഡിന് കേന്ദ്രാനുമതിയായി

https://keralanews.gov.in/26081/Centre-nod-for-palakkad-node-of-industrial-corridor-.html
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്തെ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നതപഠനത്തിന് അവസരമൊരുക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ്. ഇത്തവണ 56 വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് തിരിക്കുകയാണ്. സർക്കാരിന് കീഴിലെ ഒഡെപെക് വഴി യു.കെ, അയര്‍ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് വിദ്യാര്‍ത്ഥികളെ ബിരുദാനന്തര ബിരുദ പഠനത്തിനയക്കുന്നത്.

ഉന്നതി സ്കോളർഷിപ് മുഖേന ഇതുവരെ എണ്ണൂറോളം വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് അവസരം ലഭ്യമായി. വരുമാന പരിധി കണക്കാക്കി ഓരോ വിദ്യാര്‍ത്ഥിക്കും 25 ലക്ഷം രൂപ വരെയാണ് ലഭ്യമാക്കുന്നത്. ഇങ്ങനെ പ്രതിവര്‍ഷം 310 വിദ്യാര്‍ത്ഥികളെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ വിദേശ പഠനത്തിനായി അയക്കുന്നുണ്ട്.

ഉന്നതി സ്കോളർഷിപ് വഴി വിദേശ പഠനത്തിന് അവസരം ലഭിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസയും ടിക്കറ്റും കൈമാറി.

#unnathi #keralagovernment
ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും.13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.

പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‌ലറ്ററീസ്‌ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവ് നൽകും. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും.

255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് നടക്കുക. പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകളും ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും.

കൂടാതെ ഓണക്കിറ്റ് വിതരണം സെപ്തംബർ 9 മുതൽ ആരംഭിക്കും.  6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾക്കും (അന്ത്യോദയ അന്ന യോജന) വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ കിറ്റുകൾ നേരിട്ട് എത്തിക്കും. 

പൊതുവിഭാഗം സബ്സിഡി (നീല) കാർഡ് ഉടമകൾക്കും പൊതുവിഭാഗം (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പം മുൻഗണനേതര ( പിങ്ക് ) വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭിക്കും. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും.

ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോ നൽകുന്ന പ്രധാനപ്പെട്ട ചില ഓഫറുകൾ:

ITC Sunfeast, Sweet & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും.
ITC Sunfeast Yipee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
Saffola Oats 1 KG 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
Kelloggs Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് അപ്പം / ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
ഡാബർ ഹണി ഒരു ബോട്ടിൽ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒന്ന് ഫ്രീ.
ഏരിയൽ ലിക്വിഡ് ഡിറ്റർജന്റ് രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും. കൂടാതെ 500 മി.ലി ഫ്രീ.
നമ്പീശൻസ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
നമ്പീശൻസ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
ഈസ്റ്റേൺ കായം സാമ്പാർ പൊടി 52 രൂപ വിലയുള്ളത് 31.36 രൂപയ്ക്ക് ലഭിക്കും.
സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും. കൂടാതെ 2 കിലോ ഫ്രീ.
ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകൾ) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കും.

#kerala #keralagovernment #supplyco #onamfair #onam
രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയർ. സംസ്ഥാന തല ഓണം ഫെയർ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദേശീയതലത്തിൽ ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയാനുള്ള നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിമിതികൾ മറികടന്നു വിപണിയിൽ ഇടപെടുന്നത്. അതുകൊണ്ടാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറഞ്ഞ തോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാകുന്നത്.


https://www.facebook.com/share/p/cvYM2uJb3uZhK6EZ/?mibextid=xfxF2i
👍1
രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ആണ് സംസ്ഥാനം ഒന്നാമതെത്തി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്.

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ്പ് അച്ചീവർ) എത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്. നൂതനമായ പരിഷ്‌ക്കാരങ്ങളിലൂടെ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പ്രക്രിയകളുടെ ഏകോപനം , വ്യവസായികൾക്കും പൗരൻമാർക്കും വേണ്ടി നടത്തുന്ന കാര്യക്ഷമമായ സേവനങ്ങൾ എന്നിങ്ങനെ സർക്കാർ നടത്തുന്ന സംരംഭ സൗഹൃദ പ്രവർത്തങ്ങൾ എന്നിവയൊക്കെ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ചയിടമായി സംരംഭക സമൂഹം കേരളത്തെ അടയാളപ്പെടുത്തിയതിന്റെ കാരണങ്ങളാണ്.


#kerala #entrepreneurship #industries
ഈ ഓണക്കാലം സന്തോഷത്തോടെയും സംതൃപ്തിയോടെയും ആഘോഷിക്കുന്നതിനായി പെൻഷനും ബോണസും പ്രഖ്യാപിച്ച് സർക്കാർ.

▶️ രണ്ടു ഗഡു ക്ഷേമ പെൻഷൻ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700 കോടി രൂപ സർക്കാർ അനുവദിച്ചു. നിലവിൽ വിതരണം തുടരുന്ന പെൻഷൻ ഗഡുവിന് പുറമെയാണ് രണ്ടു ഗഡു കൂടി അനുവദിച്ചിരിക്കുന്നത്.

▶️ ബോണസും ഉത്സവബത്തയും

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ഇത്തവണ സർക്കാർ ബോണസ് അനുവദിച്ചിരിക്കുന്നത്. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും.
സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.


#kerala #cybercrimes
ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി സർക്കാർ


https://keralanews.gov.in/26117/Kerala-Government-Announces-Onam-Benefits.html
This media is not supported in your browser
VIEW IN TELEGRAM
എല്ലാ വിഭാഗങ്ങൾക്കും ഓണത്തിന് ആനുകൂലങ്ങളുമായി സർക്കാർ

#keralagovernment #Kerala #onam
കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം.സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായിട്ടാണ് തിരിച്ചറിയൽ കാർഡ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയവയ്ക്കും കാർഡ് സഹായമാണ്. ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ വിതരണം ചെയ്യുന്നത്.

കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കതിർ ആപ്പിന്റെ (KATHIR - Kerala Agriculture Technology Hub and Information Repository) സഹായത്തോടെയാണ് തിരിച്ചറിയൽ കാർഡ് പ്രവർത്തിക്കുക.
This media is not supported in your browser
VIEW IN TELEGRAM
ഈ ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങൾ വാങ്ങാം സപ്ലൈകോയിൽ നിന്ന് !


#kerala #supplyco #onam
ഈ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. സെപ്തംബർ 11 മുതൽ 14 വരെ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ/ജൈവ പഴം-പച്ചക്കറികൾ ഉത്പന്നങ്ങൾ വാങ്ങാം. കാർഷിക വികസനക്ഷേമ വകുപ്പിന്റെ 1076 വിപണികൾ, ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി.എഫ്.പി.സി.കെയുടെ 160 വിപണികൾ എന്നിങ്ങനെ 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയിരിക്കുന്നത്.

കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവഉത്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകി സംഭരിക്കുന്നു. ചില്ലറ വ്യാപാര വിലയെക്കാൾ ഏകദേശം 30 ശതമാനം വരെ വിലക്കുറവിൽ പഴം-പച്ചക്കറികൾ വാങ്ങാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപന ശാലയും പ്രവർത്തിക്കുന്നു. കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിശേഷണത്തോടെയാണ് കൃഷി വകുപ്പ് കർഷ ചന്തകൾ അവതരിപ്പിക്കുന്നത്.

#onasamrudhi #karshakachantha #onam #agriculture #keralagovernment
1
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.

മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും.

അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടൽ.

#vizhinjamport #mscclaudegirardet
👍2
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

വിദേശ സർവ്വകലാശാലകളിൽ മെഡിസിൻ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, നിയമം എന്നിവയിൽ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളും പി.എച്ച്.ഡിയും ചെയ്യുന്നവർക്ക് ''ഓവർസീസ് സ്‌കോളർഷിപ്പ്'' പദ്ധതി പ്രകാരം അപേക്ഷിക്കാം. www.egrantz.kerala.gov.in സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന അപേക്ഷിക്കാം.

പ്രായപരിധി 01.08.2024ൽ 40 വയസ്സിൽ താഴെയായിരിക്കണം. അവസാന തീയതി - 20.09.2024.

വിശദ വിവരങ്ങൾക്ക് : https://egrantz.kerala.gov.in/egrantz_uploads/adf79e590140bcf274c80cc7c6aa7c00.pdf


#keralagovernment #overseasscholarship #unnathi
👍1
Fact check: വയനാട്: പ്രചരിക്കുന്നത് ചെലവാക്കിയ തുകയല്ല, മെമോറാണ്ടത്തിലെ ആവശ്യങ്ങൾ

https://factcheck.kerala.gov.in/272/Wayanad-expenditure-explainer.html
ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ (നിപ്മർ) തേടി ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്‌കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് നിപ്മറിനെ യുഎൻ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

https://m.facebook.com/story.php?story_fbid=pfbid02nVwfBoPdztKiaB9wUMD83oMkC3iJC93DAku7SkDpZHHhQHG971Da7HwcT7naxBzil&id=100068931140374&mibextid=CDWPTG