Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് തലസ്ഥാനത്ത് ഓണം വാരാഘോഷം. 27ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധിയിൽ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും ചടങ്ങിൽ മുഖ്യാതിഥികളാകും.
'ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം. ജില്ലയിൽ 30 വേദികളിലായി 8000 ത്തോളം കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും.
ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.

#onam #onamvaraghosham #kerala #keralatourism
ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും.13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും.

പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‌ലറ്ററീസ്‌ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവ് നൽകും. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും.

255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് നടക്കുക. പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകളും ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും.

കൂടാതെ ഓണക്കിറ്റ് വിതരണം സെപ്തംബർ 9 മുതൽ ആരംഭിക്കും.  6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾക്കും (അന്ത്യോദയ അന്ന യോജന) വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ കിറ്റുകൾ നേരിട്ട് എത്തിക്കും. 

പൊതുവിഭാഗം സബ്സിഡി (നീല) കാർഡ് ഉടമകൾക്കും പൊതുവിഭാഗം (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പം മുൻഗണനേതര ( പിങ്ക് ) വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭിക്കും. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും.

ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോ നൽകുന്ന പ്രധാനപ്പെട്ട ചില ഓഫറുകൾ:

ITC Sunfeast, Sweet & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും.
ITC Sunfeast Yipee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
Saffola Oats 1 KG 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
Kelloggs Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് അപ്പം / ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
ഡാബർ ഹണി ഒരു ബോട്ടിൽ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒന്ന് ഫ്രീ.
ഏരിയൽ ലിക്വിഡ് ഡിറ്റർജന്റ് രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും. കൂടാതെ 500 മി.ലി ഫ്രീ.
നമ്പീശൻസ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
നമ്പീശൻസ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
ബ്രാഹ്മിൺസ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
ഈസ്റ്റേൺ കായം സാമ്പാർ പൊടി 52 രൂപ വിലയുള്ളത് 31.36 രൂപയ്ക്ക് ലഭിക്കും.
സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും. കൂടാതെ 2 കിലോ ഫ്രീ.
ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകൾ) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കും.

#kerala #keralagovernment #supplyco #onamfair #onam
This media is not supported in your browser
VIEW IN TELEGRAM
എല്ലാ വിഭാഗങ്ങൾക്കും ഓണത്തിന് ആനുകൂലങ്ങളുമായി സർക്കാർ

#keralagovernment #Kerala #onam
This media is not supported in your browser
VIEW IN TELEGRAM
ഈ ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങൾ വാങ്ങാം സപ്ലൈകോയിൽ നിന്ന് !


#kerala #supplyco #onam
ഈ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. സെപ്തംബർ 11 മുതൽ 14 വരെ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ/ജൈവ പഴം-പച്ചക്കറികൾ ഉത്പന്നങ്ങൾ വാങ്ങാം. കാർഷിക വികസനക്ഷേമ വകുപ്പിന്റെ 1076 വിപണികൾ, ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി.എഫ്.പി.സി.കെയുടെ 160 വിപണികൾ എന്നിങ്ങനെ 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയിരിക്കുന്നത്.

കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവഉത്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകി സംഭരിക്കുന്നു. ചില്ലറ വ്യാപാര വിലയെക്കാൾ ഏകദേശം 30 ശതമാനം വരെ വിലക്കുറവിൽ പഴം-പച്ചക്കറികൾ വാങ്ങാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപന ശാലയും പ്രവർത്തിക്കുന്നു. കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിശേഷണത്തോടെയാണ് കൃഷി വകുപ്പ് കർഷ ചന്തകൾ അവതരിപ്പിക്കുന്നത്.

#onasamrudhi #karshakachantha #onam #agriculture #keralagovernment