Kerala Government
439 subscribers
361 photos
167 videos
923 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
യു പി ഐ ഇടപാടുകൾക്ക് തുക പരിധി ക്രമീകരിക്കുക. ദുരുപയോഗ സാധ്യതകൾ ഒഴിവാക്കുക

#kerala #staysafeonline
തീരദേശ ന്യൂനമർദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്താൽ കേരളത്തിൽ അഞ്ചു ദിവസം വ്യാപക മഴ തുടരും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത തുടരുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.

ജൂലൈ നാലിന് (ഇന്ന്) ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

#weatherupdate #rainalert #kerala
വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കാനുള്ള വിപണി ഇടപെടലിന്റെ ഭാഗമായി ഹോർട്ടി കോർപ്പിന്റെ 'പച്ചക്കറി വണ്ടികൾ'. 24 സഞ്ചരിക്കുന്ന ഹോർട്ടികോർപ്പ് സ്റ്റാളുകൾ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
കൃഷിവകുപ്പ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വിലയും പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികളും ലഭ്യമാകും.
തിരുവനന്തപുരം ജില്ലക്ക് 8 മൊബൈൽ യൂണിറ്റുകളും, 16 യൂണിറ്റുകൾ മറ്റ് ജില്ലകൾക്കുമാണ്.
പൊതുവിപണിയിൽ നിന്നും 30 ശതമാനം വരെ വിലക്കുറവിലാണ് ഹോർട്ടിക്കോർപ്പ് പച്ചക്കറികൾ വിൽക്കുന്നത്. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തൻ, വെള്ളരി തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ് കിറ്റിൽ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിലുണ്ടാകും.


#kerala #pachakkarivandi #horticorp
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാൽ ജാഗ്രത പുലർത്തണം.
എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ താലൂക്കുകളിലും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എല്ലാവിധത്തിലുള്ള മുന്‍കരുതലുകളും നാം സ്വീകരിക്കണം. വിശ്വസനീയമായ ഇടങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുക.

#kerala #rainalert #weatherupdate #disastermanagement