Kerala Government
439 subscribers
363 photos
168 videos
925 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഓൺലൈനിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനായി ഡിക്ഷണറി വാക്കുകൾ പാസ് വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കുക

#staysafeonline #kerala
എ.ടി. എമ്മുകളിൽ പിൻ നമ്പർ രേഖപ്പെടുത്തുമ്പോൾ ഒളിഞ്ഞുനോട്ടക്കാരെ സൂക്ഷിക്കുക. വ്യക്തിവിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം.

#staysafeonline #kerala
യുവാക്കളുടെ നൂതനാശയങ്ങൾക്ക് വേദിയൊരുങ്ങുന്നു: യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ക്ലബ്ബിനു തുടക്കം https://keralanews.gov.in/22262/Young-innovators-program-club-Kerala.html
പേര്, ജനന സ്ഥലം, ഉപനാമം തുടങ്ങിയ വ്യക്തിവിവരങ്ങൾ പാസ് വേഡുകൾ സൃഷ്ടിക്കുമ്പോൾ ഉപയോഗിക്കാതിരിക്കുക.

ശ്രദ്ധിക്കാം, ഓൺലൈനിൽ നമുക്ക് സുരക്ഷിതരാകാം.

#staysafeonline #kerala
ഇമെയിൽ, ഇൻസ്റ്റന്റ് മെസേജ് തുടങ്ങിയവയിലൂടെ പാസ് വേഡുകൾ അയക്കാതിരിക്കുക.

സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രത പുലർത്തുക.

#staysafeonline #kerala
വിശ്വസ്ത സ്രോതസ്സുകളിൽ നിന്നുള്ള യു.പി.ഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

ഓൺലൈനിൽ സുരക്ഷ ഉറപ്പാക്കുക.

#staysafeonline #kerala
യു.പി.ഐ പിൻ നിരന്തര ഇടവേളകളിൽ മാറ്റാൻ മറക്കല്ലേ!

സൈബർ ലോകത്ത് നമുക്ക് സുരക്ഷിതരാകാം.

#staysafeonline #kerala
പകർച്ചവ്യാധിക്കെതിരെ അണിചേരാൻ വിദ്യാർത്ഥികളും; ആരോഗ്യ അസംബ്ലി ഉദ്ഘാടനം ചെയ്തു https://keralanews.gov.in/22324/Arogya-assembly-students-cleaning-drive-.html
ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങാം

https://keralanews.gov.in/22329/ONDC-and-Kerala-govt-sign-agreement-to-expand-market.html
സിസ്റ്റം സോഫ്റ്റുവെയറുകൾ എപ്പോഴും അപ്ഡേറ്റായി സൂക്ഷിക്കുക.

സൈബർ ലോകത്ത് നമുക്ക് സുരക്ഷിതരാകാം

#staysafeonline #kerala
ഈസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെയായി 3,70,605 പുതിയ റേഷൻ കാർഡുകളാണ് അർഹരുടെ കൈകളിൽ എത്തിയത്.
PHH (പിങ്ക്) കാർഡുകൾ 86,003 എണ്ണവും NPNS (വെള്ള) കാർഡുകൾ 2,77,562 എണ്ണവും NPI (ബ്രൗൺ) കാർഡുകൾ 7,040 എണ്ണവുമാണ് പുതുതായി അനുവദിച്ചത്. ജൂൺ 22 വരെയുള്ള കണക്കാണിത്. ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. AAY(മഞ്ഞ) കാർഡുകൾ 28,699, PHH (പിങ്ക്) കാർഡുകൾ 3,20,536 എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ 54,76,961 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. അതിൽ 54,49,427 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 93,69,902 റേഷൻ കാർഡുകളാണ് ഉള്ളത്.

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്ന ‘ഓപ്പറേഷൻ യെല്ലോ’ പരിപാടിയുടെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും ജനങ്ങൾക്ക് അറിയിക്കാം. ഇപ്രകാരം ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കാനും കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി കാർഡ് കൈവശം ഉപയോഗിച്ചവരിൽ നിന്നും 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും പിഴയിനത്തിൽ കാർഡുടമകളിൽ നിന്നും 4,42,61,032 രൂപയും, 2022 ൽ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തിൽ 4,19,19,486 രൂപയും ചേർത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ലഭിക്കുന്ന പരാതികളും സമയബന്ധിതമായി തീർപ്പാക്കുന്നുണ്ട്.

#kerala #rationcard #civilsupplies
* ബക്രീദ് : 29നും അവധി

ബക്രീദ് അവധിയായി നിശ്ചയിച്ച ജൂണ്‍ 28 അവധിയായി നിലനിര്‍ത്തി ജൂണ്‍ 29ന് കൂടി അവധിയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 29ന് വ്യാഴാഴ്ച ബലിപെരുന്നാള്‍ ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്.