Kerala Government
439 subscribers
361 photos
167 videos
923 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഓൺലൈൻ വഴിയുള്ള എല്ലാ ആശയവിനിമയങ്ങളും ധനകാര്യ ഇടപാടുകളും സുരക്ഷിതമായ വെബ്‌സൈറ്റുകളും ആപ്പുകളും വഴിയാണ് എന്ന് നമുക്ക് ഉറപ്പാക്കാം. മെസേജുകളായി വരുന്ന ലിങ്കുകൾ വിശ്വസ്തമാണെന്ന് ഉറപ്പാക്കി മാത്രം ക്ലിക്ക് ചെയ്യാം. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം. ഓൺലൈൻ ഇടപാടുകളിലും സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയങ്ങളിലും സുരക്ഷിതമായ രീതികൾ പിന്തുടരാം.

സുരക്ഷിതരായിരിക്കാം നമുക്ക് ഓൺലൈനിൽ!

#staysafeonline #kerala
ഇമെയിൽ, വാട്ട്സ് ആപ്പ് , എസ്.എം.എസ് തുടങ്ങിയവ വഴി വരുന്ന ലിങ്കുകൾ അവയുടെ വിശ്വസ്തത ഉറപ്പാക്കി മാത്രം ക്ലിക്ക് ചെയ്യുക. ഓഫറുകളുടെയും സേവനങ്ങളുടെയും പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ വ്യാജ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്ത് ഫിഷിംഗ് സൈറ്റുകളുടെയോ മാൽവെയറുകളുടെയോ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കാം.

#staysafeonline #kerala #cybersafety
ഒരിക്കലും ക്രെഡിറ്റ് കാർഡ് നമ്പർ , സി.വി. വി , പിൻ നമ്പർ എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഇമെയിലിലൂടെ പങ്കു വയ്ക്കരുത്.

#staysafeonline #kerala
പാസ്‌വേഡുകൾ എഴുതിവയ്ക്കാതിരിക്കാനും കമ്പ്യൂട്ടറിലോ ഇ മെയിലിലോ സേവ് ചെയ്ത് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക


#kerala #staysafeonline
മികച്ച ഓൺലൈൻ സുരക്ഷയ്ക്ക് വിരലടയാളം, ഫേസ്, വോയ്‌സ് തുടങ്ങിയ ബയോമെട്രിക് ലോഗിൻ ഉപയോഗിക്കുക


#kerala #staysafeonline
മറ്റുള്ളവർ അറിയാനിടയായാൽ പാസ്‌വേഡുകൾ ഉടനടി മാറ്റി എന്ന് ഉറപ്പാക്കുക

#kerala #staysafeonline #passwordsecurity
🖥️കമ്പ്യൂട്ടറുകളിലെ സെൻസിറ്റീവ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ എൻക്രിപ്ഷൻ സേവനങ്ങൾ ഉപയോഗിക്കുക.

ഓൺലൈനിൽ നമുക്ക് സുരക്ഷിതരാകാം !

#staysafeonline #kerala
ഓൺലൈനിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനായി ഡിക്ഷണറി വാക്കുകൾ പാസ് വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കുക

#staysafeonline #kerala
എ.ടി. എമ്മുകളിൽ പിൻ നമ്പർ രേഖപ്പെടുത്തുമ്പോൾ ഒളിഞ്ഞുനോട്ടക്കാരെ സൂക്ഷിക്കുക. വ്യക്തിവിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം.

#staysafeonline #kerala
പേര്, ജനന സ്ഥലം, ഉപനാമം തുടങ്ങിയ വ്യക്തിവിവരങ്ങൾ പാസ് വേഡുകൾ സൃഷ്ടിക്കുമ്പോൾ ഉപയോഗിക്കാതിരിക്കുക.

ശ്രദ്ധിക്കാം, ഓൺലൈനിൽ നമുക്ക് സുരക്ഷിതരാകാം.

#staysafeonline #kerala
ഇമെയിൽ, ഇൻസ്റ്റന്റ് മെസേജ് തുടങ്ങിയവയിലൂടെ പാസ് വേഡുകൾ അയക്കാതിരിക്കുക.

സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രത പുലർത്തുക.

#staysafeonline #kerala
വിശ്വസ്ത സ്രോതസ്സുകളിൽ നിന്നുള്ള യു.പി.ഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

ഓൺലൈനിൽ സുരക്ഷ ഉറപ്പാക്കുക.

#staysafeonline #kerala
യു.പി.ഐ പിൻ നിരന്തര ഇടവേളകളിൽ മാറ്റാൻ മറക്കല്ലേ!

സൈബർ ലോകത്ത് നമുക്ക് സുരക്ഷിതരാകാം.

#staysafeonline #kerala
സിസ്റ്റം സോഫ്റ്റുവെയറുകൾ എപ്പോഴും അപ്ഡേറ്റായി സൂക്ഷിക്കുക.

സൈബർ ലോകത്ത് നമുക്ക് സുരക്ഷിതരാകാം

#staysafeonline #kerala
യു പി ഐ ഇടപാടുകൾക്ക് തുക പരിധി ക്രമീകരിക്കുക. ദുരുപയോഗ സാധ്യതകൾ ഒഴിവാക്കുക

#kerala #staysafeonline
ഓൺലൈൻ സൗജന്യ ഓഫറുകൾ സ്വീകരിക്കും മുമ്പ് ആധികാരികത ഉറപ്പാക്കുക.
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക

#staysafeonline #cybersafety #kerala
ഓൺലൈൻ പണമിടപാടുകൾക്ക് പൊതു വൈഫൈ നെറ്റ് വർക്കുകൾ പരമാവധി ഒഴിവാക്കുക.


#kerala #staysafeonline #cybersecurity