Kerala Government
482 subscribers
495 photos
206 videos
1.06K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കിയ സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 265 പേര്‍ക്കായി 636 അവശ്യ സേവന രേഖകള്‍ വിതരണം ചെയ്തു.
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന്‍ ആരംഭിച്ചത്.
റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐ.ഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍ മസ്റ്ററിങ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകള്‍ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാമ്പുകളില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് തുടങ്ങി മറ്റ് രേഖകള്‍ ലഭ്യമാക്കും. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, ഡിജിറ്റൽ യൂനിവേഴ്സിറ്റി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവ സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

#WayanadLandslide #itmission #wayanadrescue #keralagovernment
👍1
Media is too big
VIEW IN TELEGRAM
വയനാടിനായി കൈകോർക്കാൻ ഇവർ തെളിച്ച വഴിയേ കഴിയാവുന്ന സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം


#WayanadLandslide #CMDRF #keralagovernment #WayanadRescue #standwithwayanad
👍1
Media is too big
VIEW IN TELEGRAM
വയനാടിന് താങ്ങാകാൻ ഒന്നിച്ച് ...



#kerala #wayanad #WayanadRescue #WayanadLandslide #standwithwayanad
മഴ സാഹചര്യം കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് (ആഗസ്റ്റ് 12) ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#kerala #keralarains #WeatherUpdate
This media is not supported in your browser
VIEW IN TELEGRAM
ഉരുൾപൊട്ടൽ: ആശ്വാസ നടപടികളുമായി കേരള ബാങ്ക്



#Kerala #wayanadlandslide #keralabank #teamkerala #wayanadrescue
Media is too big
VIEW IN TELEGRAM
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി വിട്ടു നൽകി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭർത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനൽകിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

#wayanadlandslide #WayanadRescue #cmdrf #Standwithwayanad
1
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട്:

* 13/08/2024: പത്തനംതിട്ട, ഇടുക്കി.
* 14/08/2024: എറണാകുളം, തൃശൂർ.
* 15/08/2024: ഇടുക്കി.

▶️ മഞ്ഞ അലർട്ട്:

* 13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

* 14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

* 15/08/2024: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

മഴ ശക്തമാകാൻ സാധ്യയുള്ള മേഖലകളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

(പുറപ്പെടുവിച്ച സമയം: 01:00 PM, 13/08/2024)

#kerala #rainalert #weatherupdate #keralarains
👍1
മുഖ്യമന്ത്രി പിണറായി വിജയൻ - വാർത്താസമ്മേളനം - Live

https://www.facebook.com/share/v/gvAFL1e3hFiLrnZV/?mibextid=qi2Omg
വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.

ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60% ല്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

ധനസഹായം അനുവദിക്കുന്നതിനായി Next of kin സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കും. കോവിഡ് -19ന്‍റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർണി വിവിധ സേനാവിഭാഗങ്ങളുടെയും മറ്റ് വളന്റിയർമാരുടെയും സല്യൂട്ട് സ്വീകരിച്ചു. കനത്ത മഴയെ അവഗണിച്ചുകൊണ്ട് നടന്ന പരേഡിൽ തമിഴ്നാട് നിന്നുള്ള പൊലീസ്‌ സേനാംഗങ്ങളും പങ്കെടുത്തിരുന്നു.

വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആരോഗ്യകരമായ പരിസരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ഈ സ്വാതന്ത്ര്യ ദിനം നമ്മെ ഓർമിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നല്ല നാളേക്കായി നമുക്കൊരുമിച്ചു മുന്നേറാം.

#IndependenceDay #keralagovernment
Media is too big
VIEW IN TELEGRAM
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് വെള്ളിയാഴ്ച 16 ന് തുടക്കമായി. ജില്ലാ തലത്തിലും, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷൻ തലത്തിലുമാണ് പൊതുജന പരാതികളും നിവേദനങ്ങളും തീർപ്പാക്കാനുള്ള അദാലത്തുകൾ നടക്കുന്നത്. ആഗസ്റ്റ് 16ന് കൊച്ചി കോർപറേഷൻ ടൌൺ ഹാളിൽ നടക്കുന്ന ഏറണാകുളം ജില്ലാ അദാലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.

www.adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അദാലത്തിലേക്ക് മുൻകൂർ അപേക്ഷ നൽകാം.

#lsgd #tadheshaadalat
കതിർ ആപ്പിലൂടെ, കാർഷിക സേവനങ്ങളെല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ.

കതിർ App ഡൗൺലോഡ് ചെയ്യൂ കാലത്തിനൊപ്പം കൃഷി ചെയ്യൂ.

#kathirapp #smartfarming
മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

#kerala #rainalert #keralarains
Media is too big
VIEW IN TELEGRAM
സംസ്ഥാനത്തെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'സന്നദ്ധസേന' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനും പരിശീലന പരിപാടികളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായകമാവും. കൂടാതെ, കേരളത്തിലെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ കൂട്ടായ്മ ഇതുവഴി രൂപപ്പെടുത്താവുന്നതാണ്. അശരണർക്കും ദുരിതബാധിതർക്കും കാര്യക്ഷമമായി സാന്ത്വനമെത്തിക്കാൻ നമുക്ക് സാധിക്കണം. കേരളമെങ്ങും വേരുകളുള്ള വലിയ മുന്നേറ്റമായി ഈ സന്നദ്ധസേനാ കൂട്ടായ്മ മാറേണ്ടതുണ്ട്. ആ ദിശയിലുള്ള ചുവടുവെപ്പാണ് ഇന്ന് പുറത്തിറക്കിയ 'സന്നദ്ധസേന' മൊബൈൽ ആപ്പ്.

ആപ്പിന്റെ ഗൂഗിൾ പ്ലേസ്റ്റോർ ലിങ്ക് :

https://play.google.com/store/apps/details?id=com.wb.sannadhasena


#sannadhasena #keralagovernment
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നൽകാത്തവർക്കും പി.എഫ് ലോണിന് അപേക്ഷ നൽകാൻ നിലവിൽ സ്പാർക്ക് സംവിധാനത്തിൽ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

#kerala #standwithwayanad #salarychallenge #keralagovernment