Kerala Government
465 subscribers
447 photos
184 videos
1.01K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കാര്യക്ഷമതയാണ് സാറേ ഇവൻ്റെ മെയിൻ !

▶️ കൂടുതൽ ദൂരത്തേക്ക് വെള്ളം എത്തിക്കുന്നതിന് കഴിയുന്നു.
▶️ ജെറ്റ് പമ്പുകളെക്കാൾ കാര്യക്ഷമത കൂടുതലാണ്.
▶️ ഫൂട്ട് വാൽവ് പ്രത്യേക പമ്പ് ഹൗസ് എന്നിവ ആവശ്യമില്ല.
▶️ ഐ എസ് ഐ മാർക്കുള്ളതോ സ്റ്റാർ റേറ്റിംഗ് ഉള്ളതോ ആയ പമ്പുകൾ മാത്രം ഉപയോഗിക്കൂ.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
▶️ "കലങ്ങിയില്ല".....!
കാരണം നിങ്ങളുടെ മിക്സി ഓവർലോഡാണ്.

🔶ആവശ്യാസസരണം മാത്രം മിക്സിയിൽ സാധനങ്ങൾ നിറയ്ക്കുക.

🔶ഓവർലോഡ് മിക്സിയുടെ കാര്യക്ഷമതയും മോട്ടോറിൻ്റെ ആയുസ്സും കുറയ്ക്കും.

🔶ഒരു സാധാരണ കുടുംബത്തിന് 1200 മില്ലി ലിറ്റർ വരെ ജാർ വലിപ്പമുള്ള മിക്സി മതിയാവും.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ റെഡ് അലർട്ട്:

* 28-05-2024 : കോട്ടയം, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

▶️ ഓറഞ്ച് അലർട്ട്:

* 28-05-2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
* 29-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

▶️ മഞ്ഞ അലർട്ട്:

* 28-05-2024 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
* 29-05-2024 : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

(പുറപ്പെടുവിച്ച സമയം - 01.00 PM, 28-05-2024)

#keralarains #kerala #rainalert
🔶 സിംപിളാണ് പവർഫുള്ളും !

▶️ മൈക്രോവേവ്‌ ഓവൻ‍ സാധാരണ ഇലക്ട്രിക്‌ സ്റ്റവിനേക്കാളും ഊർജക്ഷമമായി പ്രവർത്തിക്കുന്നു.

▶️ എല്ലാവർക്കുമുള്ള ആഹാരപദാർത്ഥങ്ങൾ ഒരേ സമയം മൈക്രോ ഓവനിൽ‍ വെച്ച്‌ ചൂടാക്കി എടുക്കുക.

▶️ വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ‍ മൈക്രോവേവ്‌ ഓവൻ ഉപയോഗിക്കാതിരിക്കുക.


#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കേരളത്തിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (29) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലർട്ടിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

( update @ 10 AM )

#kerala #keralarains #rainalert
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (29) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഉച്ചക്ക് ഒരു മണിക്കുള്ള അറിയിപ്പ് പ്രകാരമാണിത്.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഇന്നത്തെ (30) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

▶️ ഓറഞ്ച് അലർട്ട്:
*30-05-2024: ആലപ്പുഴ, കോട്ടയം, എറണാകുളം.

▶️ മഞ്ഞ അലർട്ട്:

*30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

*31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.


( പുറപ്പെടുവിച്ച സമയം - 01.00 PM, 30-05-2024)

#kerala #keralarains #rainalert
▶️ ഭക്ഷണ സാധനങ്ങൾ ചൂടാറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

▶️ തണുപ്പ് പൂർണ്ണമായി മാറിയ ശേഷം മാത്രം ചൂടാക്കി ഉപയോഗിക്കുക.

▶️ ഫ്രിഡ്ജിൽ സാധനങ്ങൾ വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

31-05-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

*01-06-2024: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

(പുറപ്പെടുവിച്ച സമയം: 01.00 PM; 31-05-2024)
🔶 ഗ്യാസ് ബർണറുകൾക്ക് പാകമായ പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുക.

🔶 ബർണറുകൾ നീല നിറത്തിൽ തന്നെ കത്തുന്നുവെന്ന് ഉറപ്പാക്കുക. ചുവപ്പാണെങ്കിൽ അനാവശ്യമായി ഗ്യാസ് നഷ്ടപ്പെടുന്നുണ്ട്.

🔶 പാചകത്തിന് ചെറിയ ബർണർ കൂടുതലായി ഉപയോഗപ്പെടുത്തുക.

🔶 പാചകം ചെയ്യുമ്പോഴും വെള്ളം തിളപ്പിക്കുമ്പോഴും പാത്രങ്ങൾ അടച്ചു വെച്ച് ഉപയോഗിക്കുന്നത് ഊർജനഷ്ടം കുറയ്ക്കും.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
കനത്ത മഴ സാധ്യത കണക്കിലെടുത്ത് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അലർട്ട് റെഡ് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി.

▶️ റെഡ് അലർട്ട്:
01-06-2024: തൃശൂർ, മലപ്പുറം, കോഴിക്കോട് .

▶️ ഓറഞ്ച് അലർട്ട്:

01-06-2024: ഇടുക്കി, പാലക്കാട്, വയനാട്.

▶️ മഞ്ഞ അലർട്ട്:

01-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ്.

പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.


(പുറപ്പെടുവിച്ച സമയം - 01.30 PM, 01-06-2024)

#keralarains #kerala #rainalert
▶️ പൊതുഗതാഗതം കൂടുതലായി ഉപയോഗിച്ചാൽ ഊർജനഷ്ടം കുറയ്ക്കാം.

▶️ കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതി സൗഹൃദമാക്കാം.

▶️ റോഡിലെ വാഹന ബാഹുല്യം പരിമിതപ്പെടുത്താം.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
This media is not supported in your browser
VIEW IN TELEGRAM
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്താം, പരിസര ശുചിത്വം ഉറപ്പാക്കാം.


#kerala #healthcare #arogyajagratha #monsoon
മഴ സാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

#kerala #rainalert #keralarains
🔶 വൈദ്യുതി സംരക്ഷണത്തിൽ കുടുംബാംഗങ്ങളെല്ലാം പങ്ക് നിർവഹിക്കണം.

▶️ റിമോട്ട് കൺട്രോൾ കൊണ്ട് ടി.വി ഓഫ് ചെയ്താലും വീണ്ടും വൈദ്യുതി ഉപയോഗിക്കും. അതിനാൽ ടിവി പ്ലഗ് പോയിന്റിൽ തന്നെ ഓഫ് ചെയ്യാൻ ശീലിക്കുക.

▶️ വോൾട്ടേജ് കുറവുള്ള സമയങ്ങളിലും സന്ധ്യാവേളകളിലും അയൺ ബോക്സുകൾ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരുദിവസം ഒരുമിച്ച് അയൺ ചെയ്യുകയാണെങ്കിൽ വൈദ്യുതി ലാഭിക്കാം.

▶️ 15 മിനുട്ട് തുടർച്ചയായി മിക്സി ഉപയോഗിക്കുന്നത് മിക്സി ചൂടാകാനും വൈദ്യുതി നഷ്ടത്തിനും കാരണമാകും.

▶️ രാത്രി 6.30 മുതൽ 9.30 വരെ ഫ്രിഡ്ജ് ഓഫാക്കിയിടുന്നത് വൈദ്യുതി ഉപയോഗം കുറക്കും.

▶️ എല്ലാ വൈദ്യുതി ഉപകരണങ്ങളും ഒരേ സമയം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

▶️ സീറോ വാട്ട് ബൾബുകൾ 15 വാട്ട് ആണ്. പകരം ഒരു വാട്ടിന്റെ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കൂ.



#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
▶️ ഇന്നേ കരുതാം നാളേക്കായ് .....

📍വീടുകളിലും കെട്ടിടങ്ങളിലും മഴവെള്ള സംഭരണികൾ സ്ഥാപിക്കൂ.

📍പാഴായിപ്പോവുന്ന മഴ വെള്ളം സംഭരിച്ച് ഉപയോഗിക്കൂ.

📍വേനലിലും ശുദ്ധജലം ഉറപ്പു വരുത്തു...
വെള്ളവും പണവും വൈദ്യുതിയും ലാഭിക്കൂ.

#kerala #keralagovernment
#SET26campaign
#summerkerala
#energymanagementcentre
#keralaenergymodel
സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (07 ജൂൺ) പ്രകാശനം ചെയ്യും.

സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സെക്രട്ടേറിയറ്റ് വളപ്പിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറയും.

#kerala #keralagovernment #progressreport #pinarayivijayan