തിരുവനന്തപുരം മുട്ടത്തറയിൽ പുനർഗേഹം പദ്ധതി വഴി നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച നൂറ് ദിന കർമ്മ പരിപാടിക്ക് 2023 ഫെബ്രുവരി 10 ന് തുടക്കം കുറിക്കുന്നു.
മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 8 ഏക്കര്‍ ഭൂമി ലഭ്യമാക്കി അതില്‍ 400 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാൻ 81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ ശിലാസ്ഥാപനമാണ് നടക്കുന്നത്. ഒന്നരവർഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കാനെന്ന ഉദ്ദേശത്തോടെ ആണ് 2450 കോടി രൂപയുടെ 'പുനര്‍ഗേഹം' പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ ഭൂമി ഏറ്റെടുത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുള്ള പുനരധിവാസവും നടത്തിവരുന്നു.
പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി മേഖലയിലെ പാർപ്പിട പ്രശ്നത്തിനു ശാശ്വതമായ പരിഹാരമെന്ന ലക്ഷ്യം നിറവേറാൻ ഒരുമിച്ചു മുന്നോട്ടു നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.390 ഫ്ളാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും ഉള്‍പ്പെടെ 2322 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 1184 ഫ്ളാറ്റുകളും 1361 ഭവനങ്ങളും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്.
#punargeham #kerala

This media is not supported in your browser
VIEW IN TELEGRAM
തീരദേശ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് പുനർഗേഹം. ഇതുവരെ പുനർഗേഹം പദ്ധതി പ്രകാരം 1968 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങളിലേക്കും 390 കുടുംബങ്ങളെ ഫ്ളാറ്റുകളിലേക്കും പുനരധിവസിപ്പിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ പുനർ ഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ പണിപൂർത്തിയായി വരുന്നത് 644 ഫ്ളാറ്റുകളാണ്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകൾ ഒരുങ്ങുന്നത്. ഇതിന് പുറമെ, 540 ഫ്ളാറ്റുകൾ കൂടി നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
#kerala #punargeham #housing