Kerala Government
219 subscribers
143 photos
32 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ഈസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെയായി 3,70,605 പുതിയ റേഷൻ കാർഡുകളാണ് അർഹരുടെ കൈകളിൽ എത്തിയത്.
PHH (പിങ്ക്) കാർഡുകൾ 86,003 എണ്ണവും NPNS (വെള്ള) കാർഡുകൾ 2,77,562 എണ്ണവും NPI (ബ്രൗൺ) കാർഡുകൾ 7,040 എണ്ണവുമാണ് പുതുതായി അനുവദിച്ചത്. ജൂൺ 22 വരെയുള്ള കണക്കാണിത്. ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. AAY(മഞ്ഞ) കാർഡുകൾ 28,699, PHH (പിങ്ക്) കാർഡുകൾ 3,20,536 എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ 54,76,961 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. അതിൽ 54,49,427 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 93,69,902 റേഷൻ കാർഡുകളാണ് ഉള്ളത്.

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്ന ‘ഓപ്പറേഷൻ യെല്ലോ’ പരിപാടിയുടെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും ജനങ്ങൾക്ക് അറിയിക്കാം. ഇപ്രകാരം ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കാനും കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി കാർഡ് കൈവശം ഉപയോഗിച്ചവരിൽ നിന്നും 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും പിഴയിനത്തിൽ കാർഡുടമകളിൽ നിന്നും 4,42,61,032 രൂപയും, 2022 ൽ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തിൽ 4,19,19,486 രൂപയും ചേർത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ലഭിക്കുന്ന പരാതികളും സമയബന്ധിതമായി തീർപ്പാക്കുന്നുണ്ട്.

#kerala #rationcard #civilsupplies
എല്ലാവർക്കും ഭക്ഷ്യഭദ്രതയും റേഷൻകാർഡും എന്ന ദൗത്യം വിജയത്തിലെത്തിക്കുകയാണ് സർക്കാർ. എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.

നൂതന ആശയങ്ങളും പദ്ധതികളും വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ കെ-സ്‌റ്റോറുകൾ, വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സുഭിക്ഷ ഹോട്ടലുകൾ, സംസ്ഥാനത്ത് 4,35,138 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങി നിരവധി പദ്ധതികൾ.

വിലക്കയറ്റം നിയന്ത്രിക്കാൻ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ സ്‌റ്റോറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ, മില്ലെറ്റ് പ്രോത്സാഹന പരിപാടികൾ, വീടുകളിൽ റേഷൻ എത്തിക്കുന്ന ഒപ്പം പദ്ധതി, പോക്കറ്റ് ഫ്രണ്ട്‌ലി പിവിസി റേഷൻ കാർഡ്, റേഷന് പുറമേ സപ്ലൈകോ-ശബരി ഉത്പനങ്ങളും പാചകവാതകം, മിനി ബാങ്കിംഗ് സൗകര്യവുമായി റേഷൻകടകൾ മുഖം മാറി കെ-സ്റ്റോറുകൾ ആയി.
2022-23ൽ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി ശബരി കെ-റൈസ് വിപണിയിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള കേരളത്തിൽ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ വകുപ്പിന് കഴിയുന്നു.
---
സാഭിമാനം, നവകേരളം!

#kerala #ration #SabhimanamNavakeralam #civilsupplies