▶️ വയനാട് ഉരുള്‍പൊട്ടൽ:
വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം
---
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാണ്. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
വയനാട്:
94479 79075 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്)
91884 07545 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, സൗത്ത് വയനാട്)
91884 07544 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നോര്‍ത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍)
നിലമ്പൂര്‍:
91884 07537 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നിലമ്പൂര്‍ സൗത്ത്)
94479 79065 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് നിലമ്പൂര്‍)
94479 79060 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്‌റ്റേണ്‍ സര്‍ക്കിള്‍)
#wayanadlandslide

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.
#kerala #wayanadlandslide #cmdrf
#kerala #wayanadlandslide #cmdrf
ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു.
പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.
മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു.
ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.
പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

Media is too big
VIEW IN TELEGRAM
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ദുരന്തമേഖലയിൽ രണ്ടു ദിവസമായി രക്ഷാ പ്രവർത്തനം തുടർന്നു വരുന്നത്.
#wayanadlandslide #wayanad #standwithwayanad
#wayanadlandslide #wayanad #standwithwayanad
Media is too big
VIEW IN TELEGRAM
നാടിനെ പുനർനിർമിക്കാൻ നമുക്ക് ഒരുമിക്കാം. ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സഹായങ്ങൾ നൽകാം
#kerala #standwithwayanad #wayanadlandslide #cmdrf

This media is not supported in your browser
VIEW IN TELEGRAM
രാത്രി വൈകിയും ചൂരൽമലയിൽ ബെയ്ലി പാലം നിർമാണം പുരോഗമിക്കുന്നു
#kerala #standwithwayanad #wayanadlandslide
#kerala #standwithwayanad #wayanadlandslide
This media is not supported in your browser
VIEW IN TELEGRAM
ദുരന്തങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ചൂരല്‍മലയില്‍ സൈന്യം ഉരുക്കുപാലം നിര്‍മ്മിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ്ങ് ഗ്രൂപ്പാണ് അതിവേഗം ഇവിടെ പാലം നിര്‍മ്മിച്ചത്. കുത്തിയൊഴുകുന്ന മലവെള്ളത്തിന് മുകളില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ബെയ്‌ലി പാലം ഒരുങ്ങിയത്. മേജര്‍ ജനറല്‍ വി.ടി.മാത്യുവിന്റെ വാഹനവും സൈന്യത്തിന്റെ ആദ്യ മെഡിക്കല്‍ യൂണിറ്റും ഇതുവഴി മുണ്ടക്കൈ മലയുടെ നെറുകയിലേക്ക് ആദ്യമായി കടന്നുപോയപ്പോള്‍ ഇരുകരകള്‍ക്കിടയിലും അതൊരു ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പാലമായി.
താല്‍ക്കാലികമായി തുരുത്തുകളിലേക്ക് നിര്‍മ്മിച്ച നടപ്പാലം കടന്നായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയുടെ തുടക്കമായ മുണ്ടക്കൈ പുഞ്ചിരമറ്റം പ്രദേശങ്ങളിലേക്ക് കടന്നുപോയിരുന്നത്. മലമുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് മൃതദേഹങ്ങളും മറ്റും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
#kerala #standwithwayanad #indianarmy #wayanadlandslide

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ
ആഗസ്റ്റ് 2 (വെള്ളി) മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തും.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.
മുണ്ടക്കൈ രണ്ടാമത്തെ സോണും
പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള
സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ വെള്ളിയാഴ്ച മുതൽ
ചാലിയാർ കേന്ദ്രീകരിച്ച്
ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും.
40 കിലോമീറ്ററിൽ ചാലിയാറിന്റെ
പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.

മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
* 02-08-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
* 03-08-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
(പുറപ്പെടുവിച്ച സമയം: 01.00 PM; 02-08-2024 )
#keralarains #rainalert #weatherupdate
* 02-08-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
* 03-08-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
(പുറപ്പെടുവിച്ച സമയം: 01.00 PM; 02-08-2024 )
#keralarains #rainalert #weatherupdate
This media is not supported in your browser
VIEW IN TELEGRAM
പോലീസ് സേനയിലെ 866 പേർ വയനാട്ടിൽ കർമനിരതർ
#wayanad #keralapolice #wayanadlandslide #chooralmala #standwithwayanad
#wayanad #keralapolice #wayanadlandslide #chooralmala #standwithwayanad
This media is not supported in your browser
VIEW IN TELEGRAM
ചൂരൽമലയിൽ ഉരുൾപൊട്ടി ആദ്യംതന്നെ സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനയും സേവന രംഗത്തുണ്ട്.
സംഭവസ്ഥലത്തേക്ക് പോകുന്ന വഴി റോഡിലേക്ക് വീണു കിടന്ന മരങ്ങളെല്ലാം മുറിച്ചുമാറ്റിയാണ് ചൂരൽമലയിൽ എത്തിയത്. ഉടൻതന്നെ കൂടുതൽ സേനാംഗങ്ങളെ മറ്റു ജില്ലകളിൽ നിന്നും സംഭവ സ്ഥലത്തേക്ക് എത്തിക്കാൻ സജ്ജീകരണം ഒരുക്കിയിരുന്നു. വീടുകളിലും മരത്തിന്റെ ഇടയിലും കുടുങ്ങി കിടക്കുന്നവരെയും ചളിയിൽ പൂണ്ടുകിടക്കുന്നവരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടയാണ് രണ്ടാമത്തെ ഉരുളും പൊട്ടുന്നത്. ഇതിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മറ്റു ജില്ലകളിൽ നിന്നും സേനാംഗങ്ങൾ 6 മണിയോടെ സംഭവസ്ഥലത്ത് എത്തി.
ഇരു കരകളും തമ്മിൽ ഒരു ബന്ധവുമില്ലാതെ കിടക്കുന്ന സ്ഥലത്തും സേനയുടെ ടെക്‌നിക്കൽ റോപ്പ് റെസ്ക്യൂ ടീം റോപ്പ് വഴി അക്കരെയെത്തി അപകടത്തിൽ പരിക്കുപറ്റി കിടക്കുന്നവരെയും, പേടിച്ച് ഓടിവരുന്നവരെ സുരക്ഷിതമായി ഇക്കരെ എത്തിക്കുകയും ഡോക്ടർമാരെയും കൂടുതൽ രക്ഷാപ്രവർത്തകരെയും രക്ഷാപ്രവർത്തന ഉപകരണങ്ങളും അക്കരെ എത്തിക്കുകയും ചെയ്തിരുന്നു.
#wayanadlandslide #wayanadrescue #kerala #fireandrescue