Kerala Government
442 subscribers
369 photos
173 videos
933 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പൊതുജനങ്ങളുടെ പരാതികൾ കാര്യക്ഷമമായും വേഗത്തിലും പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. എന്നാലും നിലവിൽ പല കാരണങ്ങളാൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കാണുന്നതിനായി രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' എന്ന ബൃഹദ് യജ്ഞം സർക്കാർ സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30 ന് നിർവ്വഹിക്കും.

തുടർന്നു ജൂൺ 4 വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കും. ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലകളുള്ള മന്ത്രിമാരാണ് അദാലത്തുകൾക്ക് നേതൃത്വം നൽകുക. അതോടൊപ്പം മറ്റു രണ്ടു മന്ത്രിമാർ കൂടി പങ്കെടുക്കും.

അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങി ഇരുപത്തിയേഴോളം വിഷയങ്ങളിലാണ് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചിരിക്കുന്നത്. ഈ അദാലത്തിന്റെ ഭാഗമായി ആകെ 47,952 പരാതികളാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ 15-നുള്ളിൽ ലഭിച്ചത്.

ദീര്‍ഘനാളായി പരിഹരിക്കപ്പെടാതെ തുടരുന്ന വിഷയങ്ങളും വിവിധ ഓഫീസുകളില്‍ തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടായ വിഷയങ്ങളും സംബന്ധിച്ചുളള പരാതികളാണ് അദാലത്തില്‍ ലഭിച്ചവയിലേറെയും. നാളുകളായി വിവിധ കാരണങ്ങളാല്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരുന്നതും കാലതാമസം നേരിട്ടതുമായ പരാതികള്‍ക്ക് സാധ്യമായ പരിഹാരം ഈ അദാലത്തില്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

#kerala #talukadalat
മെഡിസെപ്പ്: ഇതുവരെ ലഭ്യമാക്കിയത് 592 കോടിയുടെ ചികിത്സാ ആനുകൂല്യം; ഇനി മൊബൈൽ ആപ്പും https://keralanews.gov.in/21411/Medisep-mobile-app-launching-.html
513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍; 284 കോടി രൂപയുടെ ഭരണാനുമതി https://keralanews.gov.in/21430/Newstitleeng.html
സ്വപ്നപദ്ധതിക്ക് തുടക്കം; കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആര്യനാട് പഞ്ചായത്തിൽ https://keralanews.gov.in/21429/Newstitleeng.html
ആഴക്കടൽ മത്സ്യബന്ധനത്തിന് കൈത്താങ്ങ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ആധുനിക ബോട്ടുകൾ https://keralanews.gov.in/21467/five-deep-sea-fishing-boats-for-fishermen-of-kerala.html
കൊല്ലത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകാന്‍ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം https://keralanews.gov.in/2145/1/Sn-cultural-centre.html
ശ്രദ്ധിക്കൂ...

യു.പി.ഐ വഴി പണം സ്വീകരിക്കുന്ന സമയത്ത് പിൻനമ്പർ നൽകേണ്ടതില്ല. പിൻ നമ്പർ ആവശ്യമുള്ളത് പണം അയക്കുമ്പോൾ മാത്രമാണ്.


#stqysafeonline #kerala
ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ 11.28 ലക്ഷം വനിതകൾ അംഗങ്ങളായി https://keralanews.gov.in/21462/Newstitleeng.html
കൊല്ലത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകാന്‍ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം https://keralanews.gov.in/2145/1/sn-cultural-centre.html
പാസ്‌വേഡുകൾ എഴുതിവയ്ക്കാതിരിക്കാനും കമ്പ്യൂട്ടറിലോ ഇ മെയിലിലോ സേവ് ചെയ്ത് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക


#kerala #staysafeonline
മികച്ച ഓൺലൈൻ സുരക്ഷയ്ക്ക് വിരലടയാളം, ഫേസ്, വോയ്‌സ് തുടങ്ങിയ ബയോമെട്രിക് ലോഗിൻ ഉപയോഗിക്കുക


#kerala #staysafeonline
മറ്റുള്ളവർ അറിയാനിടയായാൽ പാസ്‌വേഡുകൾ ഉടനടി മാറ്റി എന്ന് ഉറപ്പാക്കുക

#kerala #staysafeonline #passwordsecurity
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത https://keralanews.gov.in/21560/Weather-warning.html